ലേഡി മമ്മൂട്ടി ലെന തന്നെ! പത്ത് വര്‍ഷം കൊണ്ടും ലെനയുടെ സൗന്ദര്യത്തില്‍ ഒരു മാറ്റുവില്ല, കാണൂ

മലയാളത്തിലെ ലേഡി മമ്മൂട്ടി എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് ലെന. വര്‍ഷം എത്ര കഴിഞ്ഞാലും സൗന്ദര്യത്തില്‍ യാതൊരുവിധ മാറ്റവുമില്ലാതെ അതീവ സുന്ദരിയായി തുടരുകയാണ് ലെന. തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് ലെനയെ ശ്രദ്ധേയാക്കാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി..

നേരത്തെ സോഷ്യല്‍ മീഡിയ വഴി നടന്ന പത്ത് വര്‍ഷത്തെ ചലഞ്ചില്‍ ലെനയും പങ്കെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ലെന തന്നെയാണ് പത്ത് വര്‍ഷം മുന്‍പത്തെയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2009 മുതല്‍ 2019 വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന് സാധാരണ പോലെ തന്നെ ജീവിച്ചാല്‍ മതിയെന്നായിരുന്നു നടി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

lena

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് ലെന. സാഹസിക യാത്രകളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാറുണ്ട്. സൗന്ദര്യത്തിന്റെ പേരില്‍ ലേഡി മമ്മൂട്ടിയെന്ന വിളിപ്പേര് ലെനയ്ക്ക് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഒരു പോലീസുകാരിയായിട്ടാണ് ലെന അഭിനയിക്കുന്നത്.

നിലവില്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന അതിരന്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ലെന. സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രം നടി പുറത്ത് വിട്ടിരുന്നു. സായി പല്ലവിയാണ് ചിത്രത്തിലെ നായിക.

Read more about: lena actress ലെന നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X