ലെന തന്നെയാണോ ഇത്? പുത്തന്‍ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ കണ്ട ആരാധകരുടെ ചോദ്യം!
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ തന്‍റെേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ലെന. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്‍റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. കഥാപാത്രത്തെ ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ അതിന് വേണ്ടുന്ന മേക്കോവറുകളും താരം നടത്താറുണ്ട്. ഫോട്ടോ ഷൂട്ടിലൂടെയും തിളങ്ങുന്ന താരത്തിന്‍റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് ആരാധകരുടെ ഇപ്പോഴത്തെ ചര്‍ച്ച. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളുമൊക്കെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സ്വീകരിക്കുന്ന സിനിമകളുടെ കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം താല്‍പര്യം കൃത്യമായി വ്യക്തമാക്കിയാണ് ലെന മുന്നേറുന്നത്. നിലപാടുകളുടെ കാര്യത്തില്‍ പലപ്പോഴും താരത്തിന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സിനിമയും മോഡലിംഗും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും ലെന ഏറെ സജീവമാണ്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പുതിയ ഫോട്ടോയും വിശേഷവുമൊക്കെ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഡിലിംഗിലെ പരീക്ഷണവും ടാറ്റൂ വിശേഷവുമൊക്കെ താരം നേരത്തെ പങ്കുവെച്ചിരുന്നു.

ഇത്തവണത്തെ ഫോട്ടോ ഷൂട്ടിന്റെ പ്രത്യേകതയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്തരായ ഫോട്ടോഗ്രാഫര്‍മാരാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അബാം എന്‍ജോയ് ചാനല്‍ നടത്തിയ ഷൂട്ടിന്റെ ക്യൂബ് ഐ എപ്പിസോഡ് എന്ന പേരിലാണ് തുടങ്ങിയിട്ടുള്ളത്. ഒരു മോഡലും മൂന്ന് ഫോട്ടോഗ്രാഫര്‍മാരും ഓരോരുത്തര്‍ക്കുമായി മൂന്ന് മിനുട്ട്. ആദ്യത്തെ കോസ്റ്റിയൂമിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇത് കിടുക്കിയെന്നും ലെന വീണ്ടും ക്യൂട്ടായെന്നുമൊക്കെയുള്ള കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെനയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും വീഡിയോയും കാണാം.


Click it and Unblock the Notifications