For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനെപോലെ തന്നെ', സുരേഷ് ​ഗോപിക്കും ​ഗോകുലിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലെന

  |

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരേ പോലെ തിളങ്ങാറുമുണ്ട്.

  സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം വിശേഷങ്ങളൊക്കെ അതിലൂടെയാണ് പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച സുരേഷ് ​ഗോപിയുടേയും ​ഗോകുലിൻ്റെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രണ്ടാം ഭാവം എന്ന ചിത്രത്തിൽ ലെന സുരേഷ് ​ഗോപിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും നടി അഭിനയിച്ചു. ഇരുവർക്കും ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

  'രണ്ടാം ഭാവം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് സുരേഷ് ​ഗോപിക്കൊപ്പം എടുത്ത ചിത്രവും 'ഇര'യുടെ സെറ്റിൽ വെച്ച് ​ഗോകുലിന്റെയൊപ്പം എടുത്ത ചിത്രവുമാണ് ലെന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. 'വളരെ അപൂർവ്വ ചിത്രമാണിത്, ​ഗോകുൽ അച്ഛനെപ്പോലെ തന്നെയുണ്ടെ'ന്നാണ് ലെന ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നിരവധി പേർ ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തും വന്നിട്ടുണ്ട്.

  അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  2001ൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂർണിമ ഇന്ദ്രജിത്ത്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. 2018ൽ സൈജു എസ് എസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദൻ, മിയ, മെറീന മൈക്കിൾ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  ലെനയുടെ ഏറ്റവും പുതിയ സിനിമയാണ് ടു മെൻ. ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ സംവിധായകൻ എം എ നിഷാദ്, ഇർഷാദ് അലി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

  'മേപ്പടിയാൻ', 'ഭീഷ്മപർവ്വം' തുടങ്ങിയ സിനിമകൾ ലെനയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. 'കെ.ജി.എഫ്' ചാപ്റ്റർ രണ്ടിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായും ലെന പ്രവർത്തിച്ചിട്ടുണ്ട്. ഒരു രാത്രി ഒരു പകൽ, നാൻസി റാണി, ഖൽബ്, വനിത എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ഫുട്പ്രിന്റ്‌സ് ഓൺ വാട്ടർ എന്ന സിനിമയിലും ലെന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ആടുജീവിതമാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം.

  കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  Recommended Video

  Actress Lena response about fake news | FilmiBeat Malayalam

  സുരേഷ് ​ഗോപിയും ​ഗോകുലും ഒരുമിച്ചെത്തിയ ആദ്യ സിനിമയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പാപ്പൻ എന്ന സിനിമ. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ്. നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയുടെ തിരിച്ച് വരവ് കൂടിയായിരുന്നു പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ​ഗോപിയുടെ നായികയായി എത്തിയത് നൈല ഉഷയാണ്.

  23 വർഷത്തെ അഭിനയജീവിതത്തിന് ശേഷം ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ലെനയുടെ തിരക്കഥയിൽ വിരിയുന്ന ഓളം എന്ന സിനിമ അണിയറയിൽ തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ലെനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Read more about: lena
  English summary
  Actress Lena Shared A Rare Picture With Gokul Suresh And Suresh Gopi Goes Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X