ഞങ്ങളെ കണക്റ്റ് ചെയ്യുന്നത് ആത്മീയത! ഒരാള്‍ ആകാശത്തും, മറ്റെയാള്‍ ഭൂമിയിലും! പ്രശാന്തിനെക്കുറിച്ച് ലെന

ഇടവേളയ്ക്ക് ശേഷമായി ലെന വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറിയതോടെയായിരുന്നു ഇനി സിനിമയിലേക്കില്ലേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. അടുത്തിടെയായിരുന്നു കൊച്ചിയിലേക്ക് തിരികെ എത്തിയെന്നും, ഇനി സിനിമകളില്‍ സജീവമാവാനാണ് തീരുമാനം എന്നും താരം അറിയിച്ചത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ലെനയും ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനും വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ഒരാള്‍ ആകാശത്തും, ഒരാള്‍ ഭൂമിയിലുമാണ്, എന്നാലും ഞങ്ങളെപ്പോഴും എല്ലാത്തിലും ഒന്നിച്ചാണെന്ന് ഇരുവരും പറയുന്നു.

ഞങ്ങളെ കണക്റ്റ് ചെയ്യുന്ന ഫാക്ടര്‍ സ്പിരിച്വാലിറ്റിയാണ്. ബേസിക്കലി നമ്മളെല്ലാം ഇവിടെ ഇവോള്‍വ് ചെയ്യാന്‍ വന്നിട്ടുള്ള സ്പിരിച്വല്‍ ബീയിംഗ്‌സാണ്. സയന്‍സോ, ആര്‍ട്ടിനോ വകഭേദമില്ലല്ലോ. ഇവര്‍ ഓള്‍റെഡി ട്രെയ്ന്‍ഡായ ആളുകളാണ്. പുതിയ ടെസ്റ്റഡ് പൈലറ്റ്‌സാണ്. അതിനെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ഇവര്‍ തിരിച്ചുവരില്ലല്ലോ. ഇവരെപ്പോഴും റിസ്‌ക്കെടുത്ത് ശീലിച്ചവരാണ്. റിസ്‌ക്കിനെക്കാളും ഇവര്‍ നോക്കുന്നത് മിഷനെയാണ്. രാജ്യത്തിന് വേണ്ടിയാണ് അവര്‍ എല്ലാം ചെയ്യുന്നത്. നമുക്കൊക്കെ ചിന്തിക്കാനാവുന്നതിനും അപ്പുറത്ത് രാജ്യത്തിനോടൊരു സ്‌നേഹവും, സര്‍വീസ് മെന്റാലിറ്റിയും ഉള്ളവരാണ്. അങ്ങനെയുള്ളൊരാള്‍ക്ക് സ്വന്തം റിസ്‌ക്കല്ല മനസില്‍ വരുന്നത്. രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാമെന്നാണ് ഇവരെല്ലാം ചിന്തിക്കുന്നത്.

Lena latest chat
Photo Credit: Lena Kumar / Facebook

എന്നേക്കാള്‍ കൂടുതല്‍ സിനിമ കണ്ടിട്ടുള്ള ആളാണ്. സിനിമയെക്കുറിച്ചും, കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള ആളാണ്. ഇപ്പോള്‍ ഞങ്ങള്‍ എന്റെ സിനിമ കാണാന്‍ പോവുകയാണ്. ആദ്യമായാണ് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് എന്റെ സിനിമ കാണാന്‍ പോവുന്നത്. അതിന്റെയൊരു എക്‌സൈറ്റ്‌മെന്റുണ്ട് എനിക്ക് എന്നും ലെന വ്യക്തമാക്കിയിരുന്നു. പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അന്താരാഷ്ട്ര വനിത ദിനത്തില്‍ പുറത്തിറക്കാനാണ് തീരുമാനം എന്നും ലെനയും പ്രശാന്തും പറഞ്ഞിരുന്നു. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിച്ചത്. ഇനിയൊരു വിവാഹം ഞാന്‍ പ്ലാന്‍ ചെയ്ത കാര്യമേയായിരുന്നില്ലെന്നും നേരത്തെ ലെന പറഞ്ഞിരുന്നു.

അന്ന് എന്റെയൊരു അഭിമുഖം ഇദ്ദേഹവും കണ്ടിരുന്നു. അതിന് ശേഷമായിരുന്നു നമ്പറൊക്കെ തപ്പിപ്പിടിച്ച് എന്നെ വിളിച്ച് സംസാരിച്ചത്. ഞങ്ങള് സംസാരിച്ചതിന് പിന്നാലെ വീട്ടുകാരും സംസാരിച്ചു. കല്യാണവും നടത്തി. അതാണ് ഞങ്ങളുടെ കാര്യത്തില്‍ സംഭവിച്ചത്. പൈങ്കിളി പ്രണയമാണ് ഞങ്ങളുടേതും. പ്രണയ ദിനത്തില്‍ ടെഡിയും, ചോക്ലേറ്റുമൊക്കെ നല്‍കുന്ന തരത്തിലുള്ള പ്രണയം. സിനിമകളിലൊക്കെ കാണുന്ന തരത്തിലുള്ള പൈങ്കിളി പ്രണയം ഞങ്ങളുടെ ജീവിതത്തിലുണ്ടെന്ന് ലെന വ്യക്തമാക്കിയിരുന്നു. ഗഗള്‍യാന്‍ ദൗത്യ തലവന്‍ കൂടിയായ പ്രശാന്ത് ബാലകൃഷ്ണന് അടുത്തിടെ കീര്‍ത്തിചക്ര ലഭിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനം മാത്രം. രാജ്യം അദ്ദേഹത്തെ കീര്‍ത്തിചക്ര നല്‍കി ആദരിച്ചിരിക്കുകയാണ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അന്ന് ലെന കുറിച്ചത്.

2024 ജനുവരി 17നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായത്. ഫെബ്രുവരിയിലായിരുന്നു വിവാഹ വാര്‍ത്ത ഇവര്‍ പുറത്തുവിട്ടത്. ബഹിരാകാശ യാത്രികളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ വിവാഹ വാര്‍ത്ത പരസ്യമാക്കുന്നുള്ളൂ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിനെക്കുറിച്ചോര്‍ത്ത് എന്നും അഭിമാനവും സന്തോഷവുമാണ്. അത്രയേറെ മനോഹരമാണ് ഒന്നിച്ചുള്ള ജീവിതം. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത് അദ്ദേഹമാണെന്ന് ലെന കുറിച്ചിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേത് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X