താന്‍ ലേഡി മമ്മൂട്ടിയാണോ? തെറ്റിദ്ധാരാണ പരന്നത് ഇങ്ങനെയാണ്, മനസ് തുറന്ന് നടി ലെന!
ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള മലയാള നടിയാണ് ലെന. പ്രായമായ അമ്മയുടെ വേഷം മുതല്‍ കോളേജ് കുമാരി വരെ അഭിനയിച്ച് ഫലിപ്പിച്ചാണ് നടി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയത്. ഓരോ ദിവസം കഴിയുംതോറും ലെനയ്ക്ക് പ്രായം കുറഞ്ഞ് വരികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതോടെ ഒരു വിളിപ്പേരും വീണു.
ലേഡീ മമ്മൂട്ടി എന്ന പേരിലാണ് പലപ്പോഴും നടി അറിയപ്പെടുന്നത്. ഗ്ലാമറ് തന്നെയാണ് ഇതിന് പിന്നിലെ കാര്യവും. അടുത്ത കാലത്തായി നടന്ന 10 ഇയര്‍ ചലഞ്ച് ചിത്രം കൂടി വന്നതോടെ എല്ലാവരും അക്കാര്യം സ്ഥിരികരിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ നടിയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ആരാധകര്‍ കണ്ടെത്തി. എന്നാല്‍ ഈ മമ്മൂട്ടി വിളി അവസാനിച്ചിട്ടില്ല. അക്കാര്യത്തില്‍ ലെന ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ്. ചിത്രഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുന്നത്.

മലയാളത്തില മുന്‍നിര നായികമാരില്‍ പ്രധാനിയായ ലെന മറ്റുള്ള നടിമാരെക്കാള്‍ ഏറെ വേറിട്ട് നില്‍ക്കുന്ന ആളാണ്. സിനിമയും യാത്രകളുമാണ് നടിയെ ഏറ്റവും സ്വാധീനിച്ചതെന്ന് വേണം കരുതാന്‍. സാഹസിക യാത്രകളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി ഇതിനകം ചുറ്റി സഞ്ചാരിക്കാത്ത നാടുകളില്ല. ഒറ്റയ്ക്കുള്ള പല യാത്രകളെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും യാത്രകള്‍ ഒഴിവാക്കുന്ന സ്വഭാവം ലെനയ്ക്ക് ഇല്ല.

ആല്‍ബങ്ങളില്‍ അഭിനയിച്ചാണ് ലെന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ജയരാജിന്റെ സംവിധാനത്തിലെത്തിയ സ്‌നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായിട്ടും നടി എത്തിയിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ലെനയുടെ കരിയറില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുന്നത്. പിന്നീടിങ്ങോട്ട് ഒത്തിരി വേഷങ്ങള്‍ നടിയ്ക്ക് ലഭിച്ചിരുന്നു. നായിക മുതല്‍ നായകന്റെ അമ്മയായിട്ടും ഭാര്യയായിട്ടും പോലീസുകാരി ആയിട്ടുമൊക്കെ ഒട്ടനവധി വേഷങ്ങള്‍ ലെനയെ തേടി എത്തി.

സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ നൂറോളം സിനിമകളിലാണ് ലെന അഭിയനിച്ചിരിക്കുന്നത്. തന്നെക്കാള്‍ പ്രായമുള്ള നടന്റെ വരെ അമ്മയായി അഭിനയിച്ചതോടെ ലെനയെ കുറിച്ചുള്ള കാഴ്ചപാടുകള്‍ മാറി. ഒത്തിരി പ്രായമുള്ള നടിയാണെന്ന് പലരും വിചാരിച്ച് തുടങ്ങി. എന്നാല്‍ പല മാധ്യമങ്ങളും കൊടുത്തത് പോലെ തനിക്ക് അത്രയും പ്രായമൊന്നുമില്ലെന്ന് പറയുകയാണ് നടി. പലതും തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അങ്ങനെ വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലെന അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

ചെറുപ്പം വിടാതെ തുടരുന്നത് കൊണ്ടാണോ ലെനയെ ചിലര്‍ ലേഡി മമ്മൂട്ടി എന്ന് വിളിക്കുന്നതെന്നായിരുന്നു നടിയോടുള്ള ചോദ്യം. ഇതില്‍ എത്രത്തോളം ശരിയുണ്ട് എന്നും ചോദിച്ചിരുന്നു. അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സൈറ്റില്‍ എനിക്ക് 49 വയസായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസായിട്ടും തന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെ പോലെ ആണെന്നുമൊക്കെയാണ് ചിലര്‍ പറയുന്നത്. സത്യത്തില്‍ എനിക്ക് 38 വയസ്സായിട്ടേയുള്ളു. 1981 ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലെന പറയുന്നു.

തനിക്ക് ഇപ്പോഴാണ് ശരിക്കും ചെറുപ്പമായതെന്ന് തോന്നുന്നതെന്നാണ് ലെന പറയുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌നേഹം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ എനിക്ക് പതിനാറ് വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. പക്ഷേ അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ച് വര്‍ഷം മുന്‍പ് വരെ ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ വീണ്ടും ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നുവെന്നും ലെന പറയുന്നു.


Click it and Unblock the Notifications