മഞ്ഞൊഴുക്കില്‍ പെട്ട് നടി ലെനയുടെ കാര്‍! രക്ഷകനായി എത്തിയത് പൃഥ്വി, ദൈവം മനുഷ്യ രൂപത്തിലെത്തിയതോ?
സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്ന നടിയാണ് ലെന. തന്റെ യാത്രകളെ കുറിച്ചും അവിടെ നിന്നുള്ള ഫോട്ടോസും സോഷ്യല്‍ മീഡിയ വഴി ലെന പങ്കുവെക്കാറുണ്ട്. അങ്ങനെ ഒരു യാത്രയില്‍ വലിയൊരു അപകടം ലെനയെ തേടി എത്തിയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന അവസ്ഥയിലാണ് പൃഥ്വിരാജ് കടന്ന് വരുന്നത്. പിന്നീടുണ്ടായ കാര്യങ്ങള്‍ തികച്ചം അവിശ്വസനീയമായിരുന്നെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലെനയുടെ വെളിപ്പെടുത്തല്‍.

ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെ എത്തി? മനസില്‍ നൂറ് ചോദ്യങ്ങള്‍. പൃഥ്വിരാജ് നയന്‍ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ആരോ അപകടത്തില്‍ കുടുങ്ങി കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവര്‍ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോര്‍ക്കുമ്പോള്‍ ഭയമായിരുന്നെന്നും ലെന പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. അതിന്റെ വീഡിയോ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications