നടി ലെന സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് എന്ത് കൊണ്ട്? ഉത്തരം നടി തന്നെ പറയുകയാണ്..
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് ലെന. സാഹസിക യാത്രകളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടി തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം മനോഹരമായി അവതരിപ്പിക്കാറുണ്ട്. സിനിമാലോകത്തെ പീഡനകഥകള്‍ വെളിപ്പെടുത്തി ലോകം മുഴുവന്‍ വ്യാപിച്ച ക്യാംപെയിനായിരുന്നു മീ ടൂ. മുന്‍നിര നായികമാരടക്കം എല്ലാവരും മീ ടൂ വെളിപ്പെടുത്തലുമായി എത്തിയിരുന്നു.
ഇപ്പോള്‍ നടി ലെനയും മീ ടൂ വിനെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. മീ ടൂ മൂവ്‌മെന്റിനെ താന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് ലെന പറയുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്. മീ ടൂ വിനെ കുറിച്ച് മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ചും നടി പറഞ്ഞിരുന്നു.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്‌സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. എന്റെ യാത്രകളും മറ്റും പങ്കുവെക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും അഡിക്റ്റാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷെ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ടെന്നും ലെന പറയുന്നു.


Click it and Unblock the Notifications