അഭിനേത്രി, സോളോ ട്രാവലർ... മറ്റൊരു ചുവട് വെപ്പിനൊരുങ്ങി ലെന !

മോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലേഡിയാണ് ലെന. കരുത്തുറ്റ കഥപാത്രങ്ങളിലൂടെയാണ് ലെന പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നടി സിനിമയിൽ എത്തിയിട്ട് 22 വർഷങ്ങൾ പിന്നിടുകയാണ് . ഇതിനോടകം തന്നെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾക്ക് ലെന ജീവൻ നൽകിയിട്ടുണ്ട്. ഇപ്പോഴിത സിനിമയിൽ പുതിയൊരു ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. ലെന സംവിധായകയുടെ കുപ്പായം ധരിക്കാൻ ഒരുങ്ങുകയാണ്. മാത്യഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

lena

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

സംവിധാന മോഹം വളരെക്കാലമായി തന്റെ മനസ്സിലുണ്ടെന്നാണ് ലെന പറയുന്നത്. വളരെ അടുത്തു തന്നെ തന്റെ ആദ്യ സംവിധാന സംരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ലെന പറയുന്നുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും താരം പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ചെറിയി മുന്നോരിക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത്രയും കാലത്തെ സിനിമാപരിചയം സംവിധാനത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിശ്വാസം. സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യം ഔദ്യോഗിക പ്രഖ്യാപനത്തിന ശേഷം അറിയിക്കാമെന്നും ലെന പറയുന്നു,

22 വർഷത്തെ സിനിമാഭിനയം ഏറെ രസകരമായിരുന്നു. ഈ ലോക്ക് ഡൗണിൽ താൻ 15 വർഷം മുൻപ് അഭിനയിച്ച ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പര വീണ്ടും കണ്ടിരുന്നു. ആ സീരിയൽ വീണ്ടും കണ്ടപ്പോൾ ഒരുപാട് ഓർമകൾ വളരെ വളരെ പുതുമയായി തോന്നി. ശ്രീവിദ്യാമ്മയ്ക്കൊപ്പമാണ് അഭിനയിച്ചത്. ആ ഓർമകളൊക്കെ വീണ്ടും വന്നുവെന്നും ലെന അഭിമുഖത്തിൽ പറഞ്ഞു. അതുപോല തനിയ്ക്ക് വന്ന മാറ്റങ്ങൾ ഏറെ അത്ഭുത്തോടെയാണ് തിരിച്ച് അറിഞ്ഞത്. ഈ പരമ്പരയുടെ വിവരം ഞാൻ ഇൻസ്റ്റയിൽ പങ്കുവെച്ചപ്പോൾ കുറെ പേർ അവരുടെ നെസ്റ്റാൾജിയ കമന്റ് ബോക്സിൽ പങ്കുവെച്ചിരുന്നു എന്നും ലെന പറയുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലെന. അഭിനേത്രി എന്നതിൽ ഉപരി വനിത സോളോ ട്രാവലർ കൂടിയാണ് താരം. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രാനുഭവം ലെന പങ്കുവെയ്ക്കാറുണ്ട്,. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലെനയ്ക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ ഇൻസ്റ്റഗ്രാമിലും ലെന സജീവമാണ്. തന്റെ ചിത്രങ്ങളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്. ലെനയുടെ പുറത്തു വരാനുള്ള ചിത്രങ്ങളിൽ ഒന്നാണ് ആർട്ടിക്കിൾ 21. ചിത്രത്തിൽ താമര എന്ന തമിഴ് സ്ത്രീയെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം ബിലാലാണ്. പ്രേക്ഷകരെ പോലെ തന്നെ ലെനയും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കത്തിരിക്കുന്നത്.

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X