കയ്യിൽ എരിയുന്ന സിഗരറ്റ്, സാരിയിൽ ഗംഭീര ലുക്കിൽ ലെന, പ്രചോദനം താമരയെന്ന് താരം

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നാടിയാണ് ലെന . ഏത് കഥപാത്രവും ലെനയുടെ കൈകളിൽ ഭഭ്രമായിരിക്കും. നായികയായി എത്തുന്നില്ലെങ്കിലും ലെന ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. അത്രയധികം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങി ചെല്ലാൻ ലെനയുടെ കഥാപാത്രങ്ങൾ കഴിയാറുണ്ട്.

ലെനയുടെ സിനിമ കഥാപാത്രങ്ങൾ പോലയാണ് താരത്തിന്റെ ലുക്കും. എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. തേടി എത്തുന്ന കഥാപാത്രം മനോഹരമാക്കാൻ തന്നാൽ കഴിയുന്നതെവല്ലാം ലെന ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രൂപം, സിനിമയ്ക്ക് വേണ്ടി രൂപത്തിലും ഗെറ്റപ്പിലും എന്ത് വിട്ടുവീഴ്ച ചെയ്യാനും ലെന തയ്യാറാണ്. കഥപാത്രങ്ങൾ മാത്രമല് താരത്തിന്റ ലുക്കും പ്രേക്ഷകർ ശ്രദ്ധിക്കപ്പടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവലാകുന്നത്. ലെനയുടെ ചിത്രങ്ങളാണ്.

 ബോൾഡൻ ലുക്കിൽ

മാത്യഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലനു വേണ്ടിയുളള ഫോട്ടോഷൂട്ടായിരുന്നു ഇത്. ലെന തന്നെയാണ് ബോൾഡൻ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സാരിയിൽ ഗ്ലാമറസ് ലുക്കിൽ എരിയുന്ന സിഗരറ്റും കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു. ഈ ഗെറ്റപ്പിൽ വ്യത്യസ്ത പോസിലുളള ചിത്രം ലെന പങ്കുവെച്ചിട്ടുണ്ട്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രേക്ഷാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

   ആർട്ടിക്കിൾ 21

പുതിയ ചിത്രങ്ങൾക്കൊപ്പം തന്നെ ആർട്ടിക്കിൾ 21 ലെ ലുക്കും ലെന പങ്കുവെച്ചിട്ടുണ്ട്. അടുത്തിടയ്ക്ക് വന്നതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ലെനയുടെ ഗെറ്റപ്പായിരുന്നു ഇത്. കൈയിൽ മദ്യക്കുപ്പിയും പാതി എരിയുന്ന സിഗരറ്റ് ചുണ്ടിൽ പിടിപിച്ചിരിക്കുന്ന ലെനയെ ആയിരുന്നു പോസ്റ്ററിൽ കണ്ടത്. ആ കഥാപാത്രമാണ് പുതിയ ചിത്രത്തിന്റെ പ്രചോദനമെന്നും താരം ഇൻസ്റ്റഗ്രാം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അത് ലുക്കും ഏത് കഥാപാത്രവും അനായാസമായി ചേരുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

Recommended Video

Dulquer Salman is not only an actor but business man too
  ഫാഷൻ സങ്കൽപം

തനിയ്ക്ക് ചേരുന്നത് ധരിക്കുക എന്നതാണ് ലെനയുടെ ഫാഷൻ സങ്കൽപം. ട്രെന്റുകൾ അധികം ശ്രദ്ധിക്കാറില്ലെന്നും ലെന കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ട്രെന്റിങ്ങെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാൽ വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാൻ പറ്റില്ലെന്നും ലെന പറഞ്ഞു.
ഫാഷൻ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയിൽ ധരിക്കണമെന്നാണ് ആഗ്രഹമെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണം. എന്താണ്. എന്നാൽ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച് ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം ലെന പറഞ്ഞിരുന്നു.

 കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്

ലെന ചെയ്ത ഭരൂരിഭാഗം കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് മോളിവുഡിന്റെ ബോൾഡൻ നടി എന്ന ഇമേജ് താരത്തിന് ലഭിക്കുന്നത്. തിരക്കഥ മുഴുവൻ വായിച്ചിട്ടില്ല ലെന സിനിമ ചെയ്യുന്നത്. ആദ്യം വൺ ലൈൻ മാത്രമാമ് കേൾക്കുന്നത്. അതിൽ നിന്ന് തന്നെ സിനിമയെ കുറിച്ച് ഏകദേശം ഒരു ഐഡിയ കിട്ടും. . ആ കേട്ടാ വൺലൈനിൽ നിന്നാണ് പിന്നീടുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്- ലെന അടുത്ത് നൽകി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ലൊക്കേഷനിൽ പോകുന്നതെന്നും താരം പറഞ്ഞിരുന്നു. കഥാപാത്രത്തിന്റെ സ്റ്റൈലും വസ്ത്രങ്ങളും ഇരിക്കുന്നതും നടക്കുന്നതുമായ രീതി എന്നിങ്ങനെയുള്ള ഹോം വർക്കുകൾ നേരത്തെ ചെയ്ത ശേഷമാണ് ലൊക്കേഷനിൽ പോകുന്നത്.- ലെന പറഞ്ഞു.

ലെന ഇൻസ്റ്റഗ്രാം പോസ്റ്റ്

ചിത്രങ്ങൾ കടപ്പാട്: ഇൻസ്റ്റഗ്രാം

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X