വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നും ഒരു ലുക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും ലെനയാണ്. നേരത്തെ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതുകാരണം ഇടയ്ക്കിടെ നടിയുടെ രണ്ടാം വിവാഹത്തെപ്പറ്റി ഗോസിപ്പുകള്‍ വരാറുമുണ്ടായിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് നടി രണ്ടാമതും വിവാഹിതയാവുന്നത്. വളരെ രഹസ്യം ആയിട്ടാണ് ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹശേഷം ഭര്‍ത്താവിന് നന്ദി പറഞ്ഞ് കൊണ്ട പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.

lenafamily

ലെനയുടെ ഭര്‍ത്താവ് എന്നതിലുപരി ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രയായ ഗഗന്‍യാനിന് നേതൃത്വം കൊടുക്കുന്ന ക്യാപ്റ്റനാണ് പ്രശാന്ത്. ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലെനയുമായിട്ടുള്ള വിവാഹം കഴിഞ്ഞ കാര്യം പുറംലോകം അറിയുന്നതും.

ഇപ്പോള്‍ ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ലെന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി 'ഞങ്ങള്‍' എന്ന് മാത്രമേ നടി കൊടുത്തിട്ടുള്ളു. മാത്രമല്ല ഓര്‍ബിറ്റല്‍ മെക്കാനിക്‌സ് എന്ന ബഹിരാകാശ തത്വത്തെ കുറിച്ച് ലളിതമായ രീതിയില്‍ പ്രശാന്ത് വ്യാഖ്യാനിക്കുന്നതും വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

ഏറെ കാലത്തിന് ശേഷം ലെന പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധി പേരാണ് ലെനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുന്നത്. 'അഭിമാനമുണ്ട് ചേച്ചി' എന്നാണ് സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റായ വികാസ് കമന്റിട്ടത്. നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ സന്തോഷത്തോടെ കാണുന്നതില്‍ സന്തോഷമാണ്. രണ്ടുപേരെയും കാണാന്‍ നല്ല ഭംഗിയുണ്ട്. ക്യൂട്ട് കപ്പിള്‍ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

lenafamily

ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ വിവാഹിതയായി എന്ന് നടി ലെന പ്രഖ്യാപിക്കുന്നത്. ഭര്‍ത്താവിന്റെ നേട്ടത്തിന് അഭിനന്ദനം രേഖപ്പെടുത്തി കൊണ്ടുള്ള പോസ്റ്റിലാണ് താനും പ്രശാന്തും തമ്മില്‍ വിവാഹിതരായെന്നും നടി പറയുന്നത്. ശേഷം കല്യാണാലോചന വന്നതിനെ പറ്റിയടക്കം ലെന വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവിലുള്ള മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു ലെനയും പ്രശാന്തും തമ്മിലുള്ള വിവാഹം നടന്നത്. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശാന്തിന്റെ ഔദ്യോഗിക ജീവിതത്തിലെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തതിനാലാണ് വിവാഹക്കാര്യം പറയാന്‍ വൈകിയതെന്നും ലെന സൂചിപ്പിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയില്‍ നിന്ന് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സ്വീകരിച്ച പ്രശാന്തിന്റെ ചിത്രത്തിനൊപ്പമാണ് തങ്ങളുടെ വിവാഹ ചിത്രവും ലെന പങ്കുവെച്ചത്.

Read more about: actress lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X