ഞങ്ങള്‍ ആഗ്രഹിച്ചത് പോലെയുള്ള വിവാഹമായിരുന്നു; സഹോദരന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് ലിയോണ ലിഷോയി
കൊറോണ കാലത്ത് താരവിവാഹങ്ങളുടെ മേളമാണ്. നടി റോഷ്‌ന ആന്‍ റോയ്, കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. അതുപോലെ ചില താരസഹോദരന്മാരും ഈ ദിവസങ്ങളില്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നടി നവ്യ നായര്‍ക്ക് പിന്നാലെ നടി ലിയോണ ലിയോഷി ആണ് തന്റെ സഹോദരന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ലിയോണയുടെ സഹോദരനായ ലയണല്‍ ലിഷോയുടെ വിവാഹമായിരുന്നു. നവംബര്‍ 25നാണ് ലയണലും വധു താനിയയും വിവാഹിതരായത്. 26ന് അതിരപ്പള്ളിയില്‍ വെച്ച് റിസപ്ഷനും നടത്തിയിരുന്നു. ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിയോണ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്. 'കൊവിഡ് കാലത്ത് പ്രകൃതിയോടിണങ്ങി ലളിതമായി നടന്ന തീം റീസപ്ഷന്‍ ചിത്രങ്ങളും ലിയോണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത് പോലെയായിരുന്നു ഈ വിവാഹം നടന്നത്. പ്രകൃതിയോട് വളരെയധികം ഇണങ്ങിക്കൊണ്ട്, ലളിതമായി, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍, മനോഹരമായ സംഗീതത്തിനിടയില്‍, ഒത്തിരി തമാശകളുമായിട്ടുള്ള വിവാഹം'. എന്നുമാണ് ചിത്രങ്ങള്‍ക്ക് ലിയോണ നല്‍കിയ അടിക്കുറിപ്പ്.
സീരിയല്‍ താരം ലിഷോയിയുടെ മക്കളാണ് ലിയോണയും ലയണലും. അച്ഛന്റെ പാത പിന്തുടര്‍ന്ന് ലിയോണ സിനിമയിലേക്ക് എത്തി തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും വിവാഹം ഉടനെ ഉണ്ടാവില്ലെന്നും താരപുത്രി നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ ലിയോണയുടേതായി പുറത്ത് വന്ന കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Recommended Video
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളക്കരയില്‍ തന്റേതായൊരു സാന്നിധ്യം നേടിയെടുക്കാന്‍ ലിയോണയ്ക്ക് സാധിച്ചിരുന്നു. 2012ല്‍ കലികാലം എന്ന സിനിമയിലൂടെയാണ് ലിയോണ വെള്ളിത്തിരയിലെത്തുന്നത്. നോര്‍ത്ത് 24 കാതം, ഹരം, ആന്‍മരിയ കലിപ്പിലാണ്, മായാനദി, ഇഷ്‌ക്, മറഡോണ, ക്യൂന്‍, അതിരന്‍, വൈറസ്, അന്വേഷണം തുടങ്ങിയ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒട്ടനവധി സിനിമകളില്‍ ലിയോണ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











