For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് എന്താണ് ഞാൻ ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു'; നടി ലിയോണ ലിഷോയി പറയുന്നു!

  |

  അച്ഛൻ സിനിമാ പാരമ്പര്യവുമായി സിനിമയിലെത്തി ഒട്ടനവധി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് ലിയോണ ലിഷോയി. മുപ്പത്തൊന്നുകാരിയായ ലിയോണ കൂടുതലായും മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

  2012ല്‍ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ലിയോണ ലിഷോയി. നടന്‍ ലിഷോയിയുടെ മകളാണ് ലിയോണ. മോഹന്‍ലാല്‍ നായകനായി എത്തിയ ട്വല്‍ത്ത് മാനാണ് ലിയോണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  Also Read: 'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

  2012ൽ പുറത്തിറങ്ങിയ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് ലിയോണ ആദ്യമായി നായികയായത്. ആസിഫ് അലിയായിരുന്നു ചിത്രത്തിൽ ലിയോണയുടെ നായകൻ. സിനിമ വലിയ വിജയമായില്ലെങ്കിലും ലിയോണയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

  എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നട സിനിമയിലും ലിയോണ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

  Also Read: 'ഞാൻ ആർട്ടിസ്റ്റുകളോട് സംസാരിക്കുന്നത് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല, പ്രായശ്ചിത്തമാണ് കൗരവരിലെ റോൾ'; ബേബി അഞ്ജു

  സിനിമാ-സീരിയൽ അഭിനേതാവായി എല്ലാവർക്കും സുപരിചിതനാണ് ലിയോണയുടെ പിതാവ് ലിഷോയ്. പത്ത് വർഷത്തിനിടെ 26ൽ അധികം സിനിമകൾ ലിയോണ ചെയ്ത് തുടങ്ങി. അതിൽ അന്നും ഇന്നും ലിയോണയെ കുറിച്ച് പറയുമ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്.

  ടൊവിനോ ചിത്രം മായാനദിയിൽ ലിയോണ അവതരിപ്പിച്ച സമീറ എന്ന സിനിമാ നടിയുടെ കഥാപാത്രമാണ്. അത്രത്തോളം മനോഹരമായും എന്റർടെയ്നിങായും മറ്റൊരാൾക്ക് ആ കഥാപാത്രം ചെയ്യാനാകുമോ എന്നത് സംശയമാണ്. മായാനദിക്ക് ശേഷം ഷെയ്ൻ നി​ഗം സിനിമ ഇഷ്കിൽ ലിയോണ ചെയ്ത കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

  ഇപ്പോഴിത തന്റെ പത്ത് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലിയോണ ലിഷോയ്. ആ​ഗ്രഹിച്ച് സിനിമയിലേക്ക് വന്ന ഒരാളല്ല താനെന്നാണ് ലിയോണ പറയുന്നത്. 'കുറേ ഉയർച്ചയും താഴ്ച്ചയും ഉള്ളൊരു യാത്രയായിരുന്നു കഴിഞ്ഞ പത്ത് വർഷം.'

  'കുറെ കാര്യങ്ങൾ പഠിച്ചു. സിനിമ ആ​ഗ്രഹിച്ച് സിനിമയിൽ വന്ന ഒരാളല്ല ഞാൻ. പക്ഷെ എനിക്ക് സിനിമയെ കുറിച്ച് പഠിക്കാനും സിനിമ എന്താണെന്ന് മനസിലാക്കാനും സാധിച്ചു. അതിന് ശേഷമാണ് എനിക്ക് സിനിമയോട് സ്നേഹം തോന്നിയതും അഭിനയത്തോട് പാഷൻ തോന്നിയതും. ഇതെല്ലാം പത്ത് വർഷത്തിനുള്ളിൽ പഠിച്ചതാണ്.'

  'അതിന് മുമ്പ് സിനിമ വളരെ സ്ട്രേജ് ആയ ഒന്നായിരുന്നു എനിക്ക്. അച്ഛൻ സിനിമയിലായിരുന്നെങ്കിലും അവി‍ടുത്തെ കാര്യങ്ങൾ സാധരണക്കാരനെപ്പോലെയാണ് എനിക്കും അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ ഞാൻ വളരെ കോൺഫിഡന്റാണ്.'

  'ഞാൻ ചെയ്യുന്ന ജോലി എനിക്ക് ഇഷ്ടമാണ്. തുടക്കത്തിൽ കൺഫ്യൂഷനായിരുന്നു ഇതെന്താണ് ഈ ചെയ്യുന്നത് എന്നൊക്കെ ആലോചിച്ച്. ഇപ്പോൾ ഇത് തുടരാനാണ് ആ​ഗ്രഹം. പത്ത് വർഷം കൊണ്ടാണ് ആ തീരുമാനത്തിലെത്തിയത്. അച്ഛനും അമ്മയും എല്ലാ കാര്യത്തിലും നമ്മളെ കൊണ്ട് തീരുമാനമെടുപ്പിക്കും. അവർ പറയും നീ തീരുമാനിക്കൂ ഞങ്ങൾ സപ്പോർട്ട് ചെയ്യാമെന്ന്.'

  'പഠിക്കുന്ന കാലം മുതൽ അങ്ങനെയാണ്. ഒരു തരത്തിലുള്ള പ്രഷറോ ഫോർസിങോ ഇല്ലായിരുന്നു. ഈസിയായിട്ടാണ് സിനിമയിൽ കേറിയത്. പക്ഷെ അതിന് ശേഷം അച്ഛൻ എന്നെ വിട്ടു. ഇനി നീ തീരുമാനിച്ച് ചെയ്യെന്ന രീതിയായിരുന്നു. തുടക്കത്തിൽ അച്ഛനും അമ്മയും കഥകേട്ട് അഭിപ്രായം പറഞ്ഞ് തരുമായിരുന്നു.'

  'കാരണം എനിക്ക് അന്ന് ഒന്നും മനസിലാകുമായിരുന്നില്ല. ഇപ്പോൾ ഞാൻ മാറി', ലിയോണ ലിഷോയ് പറഞ്ഞു. ട്വൽത്ത് മാനിൽ ഫിദ എന്ന കഥാപാത്രത്തെയാണ് ലിയോണ അവതരിപ്പിച്ചത്.

  Read more about: leona lishoy
  English summary
  Actress Leona Lishoy Open Up About Her 10 Years Of Acting Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X