നാടകം കളിച്ച് നടക്കുന്നവന് കെട്ടിച്ച് കൊടുക്കില്ലെന്ന് പറഞ്ഞു; അച്ഛന്റെ വിവാഹത്തെ കുറിച്ച് ലിയോണ ലിഷോയി
നടന്‍ ലിഷോയിയയും അദ്ദേഹത്തിന്റെ മകളും നടിയുമായ ലിയോണ ലിഷോയിയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്നെങ്കിലും ഒട്ടും അഭിനയത്തോട് താല്‍പര്യമില്ലാത്ത ആളായിരുന്നു ലിയോണ. താനൊരിക്കലും സിനിമാ ലൊക്കേഷനില്‍ പോലും പോയിട്ടില്ലെന്നാണ് ലിയോണ പറയുന്നു. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അച്ഛനും മകളും ഒന്നിച്ചാണ് എത്തിയത്.
ലിഷോയിയുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞതിങ്ങനെ..
'അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. പക്ഷേ വിവാഹത്തിന് മുന്നെ അച്ഛന് പ്രണയം ഉണ്ടായിരുന്നതായി ലിഷോയ് പറയുന്നു. അച്ഛന്റെ ഒരു സുഹൃത്ത് പെരുമ്പാവൂരില്‍ ഒരു കല്യാണത്തിന് പോയപ്പോഴാണ് അമ്മയെ കണ്ടതെന്ന് ലിയോണ പറയുന്നു. ആ സുഹൃത്ത് പറഞ്ഞാണ് അച്ഛന് ആ കല്യാണാലോചന വന്നത്. അങ്ങനെ പോയി കണ്ടു, ഇഷ്ടപ്പെട്ടു. നാടകം കളിച്ച് നടക്കുന്ന ആളാണെന്ന് പറഞ്ഞപ്പോള്‍ സിന്ധുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് വന്നിരുന്നു.

അക്കാലത്ത് അവരുടെ നാട്ടില്‍ വെച്ച് ഫാസിലിന്റെ കൂടെ ഒരു നാടകത്തില്‍ താന്‍ അഭിനയിച്ചു. അത് കണ്ടതോടെ കല്യാണം പറ്റില്ലെന്ന് അവരുടെ വീട്ടുകാര്‍ പറഞ്ഞു. കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. പിന്നെ എന്തൊക്കെയോ നുണ പറഞ്ഞാണ് കല്യാണം നടത്തിയതെന്ന് ലിഷോയ് പറയുന്നു.
അച്ഛന്റെ ഒരു സുഹൃത്ത് അമ്മയുടെ ആങ്ങളയോട് അദ്ദേഹത്തിനൊരു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ലിഷോയിയെ കെട്ടിച്ച് കൊടുക്കുമെന്ന് പറഞ്ഞു. ആ വാക്ക് കേട്ട് മാമാന്‍ വീണ് പോയി. അങ്ങനെയാണ് അച്ഛനും അമ്മയും തമ്മിലുള്ള കല്യാണം നടന്നതെന്ന് ലിയോണ പറയുന്നു'.

അതേ സമയം ഒട്ടും ഭാവങ്ങള്‍ വരാത്ത ആളായിരുന്നു താനെന്നാണ് ലിയോണ പറയുന്നത്. അഭിനയത്തിലേക്ക് എത്തിപ്പെട്ടതാണ്. നടി ശാരദയുമായി മുഖസാദൃശ്യം ഉള്ള ഒരു പെണ്‍കുട്ടിയെ വേണം എന്നുള്ള ആവശ്യമാണ് ലിയോണയ്ക്ക് സിനിമയിലേക്കുള്ള അവസരമായത്. കലിയുഗം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അന്ന് സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ താന്‍ കരച്ചിലായിരുന്നെന്നും പിന്നീട് അത് മാറിയതാണെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications











