For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വ്യത്യസ്തമായ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി'; നടി ലിജോ മോൾ പറയുന്നു!

  |

  ജോലിയിലായാലും ജീവിതത്തിലായാലും എല്ലാം മാറ്റി മറിക്കുന്ന ഒരു സമയം ഓരോ മനുഷ്യരുടേയും ജീവിതത്തിൽ സംഭവിക്കും. ചിലർ ആ നിമിഷത്തിന് വേണ്ടി നന്നായി അധ്വാനിച്ച് കാത്തിരുന്ന് ഫല പ്രാപ്തിയിൽ എത്തും. എന്നാൽ മറ്റ് ചിലരാകട്ടെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതിന്റെ പേരിൽ കിട്ടിയതും കൊണ്ട് വിധിയേയും പഴിച്ച് കാലം കഴിക്കും. സിനിമയെന്നാൽ ഒരു മായിക ലോകമാണ്. അവിടേക്ക് എത്തിപ്പെടാൻ ആ​ഗ്രഹിക്കുന്നവർ നിരവധിയാണ്. എത്തിപ്പെടാലും പിടിച്ച് നിൽക്കാൻ സാധിക്കുക വളരെ കുറച്ച് പേർക്ക് മാത്രം.

  ബി​ഗ് ബോസ് നാലാം സീസണിൽ ഇവർ ഉണ്ടാകില്ല... പുതിയ വിശേഷങ്ങൾ ഇങ്ങനെ...!

  അത്തരത്തിൽ സിനിമയിൽ എത്തി തന്റെ കഴിവൊന്ന് കൊണ്ട് മാത്രം തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലിജോ മോൾ. ലിജാ മോൾ എന്ന് പറയുന്നതിനേക്കാൾ‌ മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന് പറയുന്നതാകും ആളുകൾക്ക് ഓർത്തെടുക്കാൻ കുറച്ച് കൂടി എളുപ്പം. വലിയ കഥാപാത്രമൊന്നുമല്ലെങ്കിലും സൗബിന്റെ കഥാപാത്രം പറയുന്ന സോണിയ നമ്മുടെ മുത്തല്ലേ എന്ന ഡയലോ​ഗ് അത്രമാത്രം ആളുകൾ ഏറ്റെടുത്ത ഒന്നായിരുന്നു. സഹനടിയിൽ നിന്ന് നായികയിലേക്ക് വളർന്ന് കഴിഞ്ഞു ലിജോ മോൾ. മലയാളവും കടന്ന് തമിഴിലും പ്രശസ്തയാണ് നടി ഇപ്പോൾ.

  'ഹൃദയമുള്ളവൾ, എല്ലായിപ്പോഴും നിന്നിലെ മികച്ചതാവുക'; മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും!

  ജയ് ഭീം എന്ന സൂര്യയുടെ സിനിമയാണ് തെന്നിന്ത്യയിൽ‌ ലിജോ മോൾ ചർച്ചയാകാൻ മറ്റൊരു കാരണമായത്. ചിത്രത്തിൻ്റെ നട്ടെല്ല് ലിജോ മോൾ ചെയ്ത കഥാപാത്രമാണ്. ഒഡീഷനിലൂടെയാണ് ലിജോ മോൾ ജയ് ഭീം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഒരു രംഗം അഭിനയിച്ച് കാണിക്കാനാണ് സംവിധായകൻ ആവശ്യപ്പെട്ടത്. ഗ്രാമീണ തമിഴ് പറയാനറിയാത്ത ലിജോ മോളുടെ പരിഭ്രമം കണ്ട് സംവിധായകൻ മലയാളത്തിൽ പറഞ്ഞ് അഭിനയിക്കാൻ പറഞ്ഞു. ഒഡീഷന് വന്ന നൂറുകണക്കിനാളുകളിൽ നിന്നാണ് ലിജോ മോളെ തെരഞ്ഞെടുത്തത്. ഗ്രാമീണ തമിഴന്മാരുടെ വേഷവും നടപ്പും രീതിയും എല്ലാം അവരോടൊപ്പം ദിവസങ്ങളോളം താമസിച്ച് മനസിലാക്കിയാണ് ലിജോ മോൾ ജയ് ഭീമിലെ സെ​ഗീനി എന്ന കഥാപാത്രമായി മാറിയത്.

  ജയ് ഭീം റിലീസിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ലിജോ മോൾ. 'മലയാളത്തിൽ നിന്നും ഇപ്പോൾ നല്ല വേഷങ്ങൾ ലഭിക്കുന്നുണ്ട്. അതിൽ വളരെ സന്തോഷവതിയാണ്. ഞാൻ ഇതുവരെ ചെയ്ത കഥാത്രങ്ങളിൽ നിന്നെല്ലാം വ്യത്യതമായ കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ ആളുകൾ ഓർത്തെടുക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്' ലിജോ മോൾ പറയുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ നായികയായി ലിജോ മോൾ. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രത്തിൽ പ്രയാ​ഗ മാർട്ടിനായിരുന്നു മറ്റൊരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തത്.

  Recommended Video

  Lijomol talks about experience of living with Tribal people

  പിന്നീട് ഹണി ബീ 2.5ലും ലിജോ മോൾ അഭിനയിച്ചു. സിവപ്പ് മഞ്ഞൾ പച്ചയ് എന്ന ജി.വി പ്രകാശ് ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്ക് ലിജോ മോൾ എത്തിയത്. പിന്നെ തുടരെ തുടരെ ജയ് ഭീമും ആന്തോജിയുമടക്കം മൂന്ന് ചിത്രങ്ങൾ കൂടി ലിജോ മോൾക്ക് ചെയ്യാൻ സാധിച്ചു. ജയ് ഭീം സിനിമയും സെ​ഗീനിയും ചർച്ചയായപ്പോൾ സിനിമാ പ്രേമികളേറെയും പറഞ്ഞത് നല്ല അവസരങ്ങൾ കൊടുത്താൽ ശോഭിക്കാൻ വലിയ സാധ്യതയുള്ള നടിയാണ് ലിജോ മോൾ എന്നായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ് ലിജോ മോൾ വിവാഹിതയായത്. വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് നടി. ഇടുക്കി സ്വദേശിയായ ലിജോ മോൾ വയനാട് സ്വദേശി അരുൺ ആന്റണിയെയാണ് വിവാഹം ചെയ്തത്.

  Read more about: actress
  English summary
  Actress lijo mol jose says that now she is getting an opportunity to do different roles in Malayalam movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X