'നാണംകെടുത്തുന്ന വീഡിയോവല്ലതുമാണെന്നാണ് കരുതിയത്, സൂര്യ സാറിനെ കല്യാണം വിളിച്ചില്ല'; ലിജോ മോൾ!

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ മനസില്‍ ഇടം നേടിയ നടിയാണ് ലിജോ മോള്‍. മാസങ്ങൾക്ക് മുമ്പാണ് താരം വിവാഹിതയായത്. അരുണ്‍ ആന്റണിയാണ് ലിജോ മോളെ വിവാഹം ചെയ്തത്.

വയനാട് സ്വദേശിയാണ് അരുണ്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. കൊവിഡ് കാലത്ത് നടന്ന വിവാഹമായിരുന്നതിനാൽ വളരെ കുറച്ച് പേരെ മാത്രമാണ് ലിജോ മോൾ വിവാഹത്തിന് ക്ഷണിച്ചത്.

ഇടുക്കി സ്വദേശിനിയാണ് ലിജോ മോൾ. ‌‌മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ലിജോ മോള്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.

ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിലും വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചു. സിവപ്പു മഞ്ചള്‍ പച്ചൈ എന്ന തമിഴ് ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായി എത്തി. തീതു നന്‍ട്രും എന്ന തമിഴ് ചിത്രം ലിജോ മോളിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ്.

ജയ് ഭീമിലെ സെങ്കീണി

സൂര്യ നായകനായ ജയ് ഭീമിലും താരം അഭിനയിച്ചിട്ടുണ്ട്. ജയ് ഭീമിൽ ട്രൈബർ‌ വിഭാ​ഗത്തിൽപ്പെടുന്ന സെങ്കീണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് ലിജോ മോൾ അവതരിപ്പിച്ചത്. വളരെയേറെ തന്മയത്വത്തോടെയാണ് ലിജോ മോൾ ജയ് ഭീമിലെ കഥാപത്രത്തെ അവതരിപ്പിച്ചത്.

സിനിമകണ്ടവരെല്ലാം ലിജോ മോളെ പുകഴ്ത്തി രം​ഗത്തെത്തിയിരുന്നു.

കൊവിഡ് കാലമായിരുന്നതിനാൽ ഒടിടിയിലായിരുന്നു ജയ് ഭീം റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ലോകത്തെമ്പാട് നിന്നുമായി നിരവധി പേർ ജയ് ഭീം സിനിമ ഏറ്റെടുത്തു.

സൂര്യയുടേയും ജ്യോതികയുടേയും സർപ്രൈസ്

ജയ് ഭീമിൽ സൂര്യയുമായി ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത് ലിജോ മോൾക്കായിരുന്നു. ലിജോ മോളുടെ വിവാഹ ദിവസം വീഡിയോ വഴി സൂര്യയും ജ്യോതികയും ആശംസകൾ അറിയിച്ചിരുന്നു.

കൂടാതെ നടൻ പ്രകാശ് രാജു ലിജോയ്ക്ക് വിവാഹ ആശംസകൾ നേർന്നതിന്റെ വീഡിയോ വൈറലായിരുന്നു. സൂര്യയെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും സർപ്രൈസായി കിട്ടിയ വീഡിയോ വലിയ സന്തോഷം പകർന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലിജോ മോൾ ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ. 'ഞാൻ സൂര്യ സാറിനെ വിവാഹത്തിന് വിളിച്ചിരുന്നില്ല.'

സൂര്യയെ കല്യാണത്തിന് ക്ഷണിച്ചില്ല

'ഞാൻ ജയ് ഭീം ടീമിന്റെ സംവിധായകനെ മാത്രമാണ് കല്യാണത്തിന് ക്ഷണിച്ചത്. കൊവിഡായതിനാൽ വിളിച്ചാലും ആരും വിവാഹ​ത്തിന് വരില്ലെന്ന് കരുതി. സൂര്യ സാറും ജ്യോതിക മാമും എവിടെയോ ഹോളിഡെയ്ക്ക് പോയിരിക്കുകയായിരുന്നു ആ സമയത്ത് അവിടെ നിന്നാണ് അവർ വിഷ് ചെയ്ത് വീഡിയോ അയച്ചത്.'

'സംവിധായകനെ വിവാ​ഹത്തിന് ക്ഷണിച്ചപ്പോൾ എന്റെ അനിയത്തിയുടെ നമ്പർ അ​ദ്ദേഹം വാങ്ങിയിരുന്നു. അത് ഈ വീഡിയോ അയക്കാൻ വേണ്ടിയാണെന്ന് പിന്നീടാണ് ‍ഞാൻ അറിഞ്ഞത്.'

'വീഡിയോ കണ്ട് അരുണിന്റെ കണ്ണൊ​ക്കെ നിറഞ്ഞിരുന്നു. സൂര്യ സാറിനെ വിവാഹത്തിന് ക്ഷണിക്കുന്നത് മണ്ടത്തരമാകുമെന്നാണ് ഞാൻ കരുതിയത്.'

പ്രകാശ് രാജും വിഷസ് അറിയിച്ചു

'അരുണിന്റെ വീട്ടിലെത്തിയപ്പോഴാണ് സർപ്രൈസ് വീഡിയോ കണ്ടത്. ആദ്യം കരുതിയത് പഴയകാലത്തെ കാര്യങ്ങൾ ഓർമിപ്പിക്കുന്ന നാണംകെടുത്ത വീഡിയോ വല്ലതും പ്ലേ ചെയ്യാനായിരിക്കും പോകുന്നത് എന്നാണ്.'

'വീഡിയോ ശരിക്കും പക്ഷെ സർപ്രൈസായി. വീഡിയോ കണ്ടപ്പോഴുള്ള ഞങ്ങളുടെ റിയാക്ഷൻ അനിയത്തിയൊക്കെ പകർത്തി ജയ് ഭീം ടീമിനും അയച്ച് കൊടുത്തിരുന്നു' ലിജോ മോൾ പറഞ്ഞു. അടുത്തിടെ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

More from Filmibeat

Read more about: lijo mol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X