മുണ്ടും ഷർട്ടും ധരിച്ച് മാസ് ലുക്കിൽ ലിന്റു, ശക്തയായ സ്ത്രീക്ക് നിങ്ങളുടെ അംഗീകാരം ആവശ്യമില്ല...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ലിന്റു റോണി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. നിലമ്പൂർ സ്വദേശിയാണ് ലിന്റു എങ്കിലും മൈസൂരിലും ലണ്ടനിലുമായാണ് വളർന്നത്. എന്നാൽ ഭാര്യയിൽ കണ്ട ആ പാവം പെൺ കുട്ടിയല്ല ലിന്റു, ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ ലുക്കാണ്.

മുണ്ടും ഷർട്ടും ധരിച്ച് ഗംഭീര ലുക്കിൽ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഒരു മാസ് കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ശക്തയായ സ്ത്രീക്ക് നിങ്ങളുടെ അംഗീകാരം ആവശ്യമില്ല, അവൾ ആഗ്രഹിക്കുന്നത് അങ്ങ് ചെയ്യും.. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ പുതിയ ഗെറ്റപ്പിനെ പുകഴ്ത്തി കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ലിന്റു. തന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളും ലണ്ടൻ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ലണ്ടനിൽ ടെക്നിക്കൽ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്ന റോണി ഈപ്പനാണ് താരത്തിന്റെ ജീവിതത്തിലെ നായകൻ. ദിവസങ്ങൾക്ക് മുൻപ് തന്റെ ലോക്ക് ഡൗൺ ജീവിതം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ലോക് ഡൌൺ ദിനങ്ങൾ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. രാവിലെ എണീക്കുന്നത് മുതൽ, വൈകിട്ട് നാല് വരെയുള്ള സമയമാണ് ടിക് ടോക് വീഡിയോയിലൂടെ താരം കാണിച്ചു തന്നത്.. വൈകിട്ട് നാലിന് ശേഷം ഉള്ള സമയം തനിക്ക് ടിക് ടോക് വീഡിയോ ചെയ്യാനുള്ളതെന്നാണ് ലിന്റു പറയുന്നത്.
മഴവിൽ മനോരമയിലെ എന്ന് സ്വന്തം കൂട്ടുകാരിയിലും മൂന്നു നായികമാരിൽ ഒരാളായിട്ടാണ് ലിന്റു എത്തിയത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഈറൻ നിലായിലും ലിന്റു അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പയാണ് താരത്തിന്റെ കരിയർ മാറ്റിയത്. മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു ലിന്റു എത്തിയത്.


Click it and Unblock the Notifications