പിറന്നാൾ ദിനത്തിൽ സാരിയിൽ സുന്ദരിയായി ലിസി, ഒരു കണ്ണീർ കഥ പറയാനുണ്ട് ലിസി അണിഞ്ഞിരിക്കുന്ന സാരിക്ക്!

വയസ് പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നടി ലിസിയുടെ ഫോട്ടോകൾ കാണുമ്പോൾ ആരാധകർക്ക് തോന്നാറുണ്ട്. കാരണം അത്രയേറെ ചെറുപ്പം ലിസിയുടെ രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാമുണ്ട്. ലിസിയെ കാണുമ്പോൾ ഹലോ മൈ ഡിയർ റോങ് നമ്പറിലേയും ചത്രത്തിലേയും താളവട്ടത്തിലേയും മനു അങ്കിളിലേയും കുറുമ്പിയായ പെൺ‌കുട്ടിയെയാണ് പ്രേക്ഷകർക്ക് ഓർമ വരിക. അടുത്തിടെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻലാലിനോട് കുസൃതി കാണിച്ച് നിൽക്കുന്ന ലിസിയുടെ വീഡിയോ വൈറലായിരുന്നു.

കരിയറിൽ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ലിസിയും പ്രിയദർശനും തമ്മിലുള്ള വിവാഹം. അതോടെ ലിസി അഭിനയം ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് കടന്നു. ഇപ്പോൾ ലിസി ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോയും മറ്റ് ബിസിനസുമെല്ലാമായി തിരക്കിലാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ലിസി.

Lissy Lakshmi

പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് ലിസി പോസ്റ്റ് ചെയ്തത്. മഞ്ഞയും ​ഗോൾ‌ഡണും നീലയും കലർന്ന സാരിയിൽ ലിസി അതീവ സുന്ദരിയായിരുന്നു. സാരിക്ക് പിന്നിൽ ഒരു കണ്ണീർ കഥയുണ്ടെന്ന് പറഞ്ഞാണ് ലിസി സാരിയുടെ പ്രത്യേകത പങ്കിട്ടത്. ലിസി ധരിച്ച ഭം​ഗിയുള്ള കസവ് സാരി ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ നെയ്ത സാരികളിൽ ഒന്നാണ്. ആ ദിനങ്ങൾ ആരും മറന്നുപോകാൻ സാധ്യതയില്ല.

2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയത്തെ ആരും അത്ര എളുപ്പമൊന്നും മറക്കില്ല. അതിൽ ഏറെ നാശനഷ്‌ടങ്ങൾ നേരിട്ടവരുടെ കൂട്ടത്തിൽ ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമുണ്ട്. പൂർത്തിയായ വസ്ത്രങ്ങൾ ഉൾപ്പെടെ മുഴുവൻ നെയ്ത്തും പെരുമഴപ്പെയ്ത്തിൽ ഒലിച്ചുപോയി.

അവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനായി അഞ്ചുപേർ ചേർന്ന് കെയർ ഫോർ ചേന്ദമംഗലം എന്നപേരിൽ ചെന്നൈയിൽ നിന്നും ഒരു കൈത്താങ്ങായി മാറി. സ്ത്രീകൾ മാത്രമുള്ള 43 പേരുടെ ക്ലസ്റ്ററായി അവർ രൂപീകൃതമായി. എറണാകുളത്തെ ചെറായിയിൽ 1947ൽ തുടക്കമിട്ട ചേന്ദമംഗലം ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ അന്ന് നൂറിലധികം പേര് പ്രവർത്തിച്ചിരുന്നു. ഇന്നുള്ള 43 പേരിൽ സൊസൈറ്റി വർക്‌ഷെഡ്‌ഡിൽ നിന്നും 26 പേരും വീട്ടിൽ നിന്നും മറ്റുള്ളവരും തൊഴിലെടുക്കുന്നു.

സാരി, ഡബിൾ മുണ്ട്, സെറ്റ് മുണ്ട്, കാവി മുണ്ട്, ബെഡ്ഷീറ്റ്, തോർത്ത് തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഈ നെയ്ത്തുകാർ ചെയ്ത് നൽകുന്നുണ്ട്. അവർ നെയ്ത സാരിയാണ് ധരിച്ചിരിക്കുന്നത്. ചേന്ദമംഗലം വീവേഴ്‌സിനെ കുറിച്ച് വിശദമായൊരു കുറിപ്പ് തന്നെ ലിസി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

Lissy Lakshmi

നിരവധി പേരാണ് സഹജീവി സ്നേഹത്തോടെയുള്ള ലിസിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്. ലിസിക്ക് പിറന്നാൾ ആശംസിച്ചും നിരവധിപേർ കമന്റുകൾ കുറിച്ചിരുന്നു. ലിസിയുടെ പിറന്നാൾ ദിനത്തിൽ ആദ്യം ആശംസകളുമായി എത്തിയത്. മകൾ കല്യാണിയായിരുന്നു. ഞാൻ ഇത്രയും കഠിനാധ്വാനിയായതിൽ ചിന്തകളിൽ പക്വതപ്രാപിച്ചയാൾ ആയതിനിന് പിന്നിൽ അച്ചടക്കമുള്ളതായതിന് പിന്നിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നയാൾ ആയതിനും എല്ലാം കാരണക്കാരി ലിസിയാണെന്നാണ് കല്യാണി പ്രിയദർശൻ പിറന്നാൾ ആശംസിച്ച് കുറിച്ചത്.

കൊച്ചി പൂക്കാട്ടുപടി സ്വദേശിനിയാണ് ലിസി ലക്ഷ്മി. കല്യാണിയെക്കൂടാതെ സിദ്ധാർഥ് എന്നൊരു മകൻ കൂടി ലിസിക്കുണ്ട്. അടുത്തിടെ വളരെ ലളിതമായി സിദ്ധാർത്ഥിന്റെ വിവാഹം നടന്നിരുന്നു.

ഒരു വിദേശ വനിതയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. കല്യാണിക്ക് തെന്നിന്ത്യൻ സിനിമയിൽ അവസരങ്ങൾ വർധിച്ച് വരികയാണ്. ജോജു ജോർജ് നായകനായ ആന്റണിയാണ് ഏറ്റവും അവസാനം കല്യാണി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. വർഷങ്ങൾക്കുശേഷമെന്ന വിനീത് ശ്രീനിവാസൻ സിനിമയിലാണ് കല്യാണി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read more about: lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X