'മകൾക്കൊപ്പമുള്ള യാത്രകളാണ് മനോഹരം, അമ്മയും മകളുമല്ല സഹോദരിമാരെപ്പോലെ'; ലണ്ടനിൽ ലിസിയും കല്യാണിയും!
എൺപതുകളിൽ മലയാളത്തിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ലിസി. സഹനടിയായും നായികയുടെ കൂട്ടുകാരിയായും നായികയായുമെല്ലാം ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ലിസി. ഇടയ്ക്ക് ചില അന്യഭാഷ ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും അവിടെ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.
ഇന്നും ലിസി-മോഹൻലാൽ കോമ്പോയിൽ പിറന്ന സിനിമകൾക്കും അതിലെ പാട്ടുകൾക്കും റൊമാന്റിക്ക് സീനുകൾക്കുമെല്ലാം ആരാധകർ നിരവധിയാണ്. നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹം.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ലിസി പൂര്‍ണമായും വിട്ടുനിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം സജീവമാണ്. ഇപ്പോഴിതാ മകൾക്കൊപ്പം അവധി ആഘോഷത്തിലായിരിക്കുന്നതിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ലിസി.

കല്യാണിയും ലിസിയും ഇത്തവണ അവധി ആഘോഷിക്കുന്നത് ലണ്ടനിലാണ്. അമ്മ-മകൾ ട്രിപ്പ് എന്ന തലക്കെട്ട് നൽകിയാണ് ലിസി ലണ്ടനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. വിദേശ പഠനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ കല്യാണി പിന്നീട് അച്ഛൻ പ്രിയദർശനൊപ്പം കുറേക്കാലം അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു.
പിന്നീട് ഹലോ എന്ന തെലങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറി. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് കല്യാണി. ഇടയ്ക്ക് അമ്മയ്ക്കൊപ്പവും ചിലപ്പോൾ അച്ഛനൊപ്പവുമായാണ് കല്യാണിയുടെ താമസം. വളരെ നാളുകൾക്ക് ശേഷമാണ് അമ്മയ്ക്കൊപ്പം ഒരു ട്രിപ്പിന് ചാൻസ് കല്യാണിക്ക് കിട്ടുന്നത്.
യുകെ എക്സ്പ്ലോർ ചെയ്ത് നടക്കുന്ന കല്യാണിയുടെയും ലിസിയുടെയും ഫോട്ടോകൾ വൈറലാണ്. അമ്മയും മകളും ഒരുമിച്ച് ട്രിപ്പ് പോയതായല്ല... രണ്ട് സഹോദരിമാർ ട്രിപ്പ് പോയതായിട്ടാണ് ഫോട്ടോ കാണുമ്പോൾ തോന്നുന്നതെന്നാണ് ലിസിയുടെയും കല്യാണിയുടെയും ഫോട്ടോയ്ക്ക് ആരാധകർ കുറിച്ച കമന്റ്. മകൾക്കൊപ്പമുള്ള യാത്രകളാണ് എപ്പോഴും മനോഹരമെന്നും ചിലർ കുറിച്ചു.
അമ്പത്താറുകാരിയായ ലിസിയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും എൺപതുകളിലെ ലിസിയുമായി തട്ടിച്ച് നോക്കുമ്പോൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ കല്യാണി വളരെ പിറകിലാണെന്നുമാണ് ആരാധകർ പറയാറുള്ളത്.

ഇപ്പോഴും യോഗയും ജിമ്മും മറ്റുമായി ഫിറ്റ്നസ് നിലനിർത്താൻ ലിസി ശ്രമിക്കാറുണ്ട്. യോഗ സ്ഥിരമായി ചെയ്യുന്നതുകൊണ്ട് തന്നെ മെയ്വഴക്കത്തിന്റെ കാര്യത്തിലും ലിസിയെ വെല്ലാൻ കഴിയില്ല. ദീർഘകാലം ദാമ്പത്യം നയിച്ച ശേഷമാണ് ലിസിയും പ്രിയദർശനും വേർപിരിഞ്ഞത്. അടുത്ത സുഹൃത്തുക്കളുടെ അനുരഞ്ജന ശ്രമങ്ങൾ പോലും വിജയിക്കാതെ വന്നതോടെ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.
വേർപിരിയാനുള്ള കാരണം പിന്നീട് ലിസി വെളിപ്പെടുത്തിയിരുന്നു. 'കരിയറിൽ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാൻ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ ഒരുപാട് ത്യാഗം ഞാൻ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല.'
'ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങൾ നിങ്ങളെ ത്യജിച്ചാൽ ഭർത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങൾക്ക് വേണ്ടി ജീവിതം കളയാൻ പറഞ്ഞോ എന്നായിരിക്കും അവർ ചോദിക്കുക. ഒന്നിന് വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്ന് വെയ്ക്കരുത്', എന്നാണ് ലിസി പറഞ്ഞത്. 1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്.


Click it and Unblock the Notifications











