For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്, മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി

  |

  മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് മോഹൻലാൽ. എല്ലാവരോടും വളരെ അടുപ്പം സൂക്ഷിക്കുന്ന നടന് താരങ്ങൾക്കിടയിൽ പോലും നിരവധി ആരാധകരുണ്ട്. സിമ്പിളായിട്ടുള്ള മോഹൻലാലിന്റെ പെരുമാറ്റത്തെ കുറിച്ച് പല അവസരങ്ങളിലും ഇവർ പറയാറുമുണ്ട്. എല്ലാവരോടും സ്നേഹത്തോടെയാണ് താരം സംസാരിക്കുന്നത്.

  സ്റ്റൈലൻ ലുക്കിൽ റായി ലക്ഷ്മി, പുതിയ ചിത്രങ്ങൾ വൈറലാവുന്നു

  ആദ്യം സാന്ത്വനത്തിന്റെ സംവിധായകനോട് നോ പറഞ്ഞതു, പിന്നീട്... അപ്പു ആയതിനെ കുറിച്ച് രക്ഷ

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഓരാളാണ് ലിസി. മോഹൻലാലിന്‌റെ നായിക എന്നതിൽ ഉപരി അടുത്ത സുഹൃത്ത് കൂടിയാണ് താരം. കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത സൗഹൃദമുണ്ട്. ഇപ്പേഴിത മോഹൻലാൽ എന്ന ഗൃഹനാഥനെ കുറിച്ച് ലിസി പറഞ്ഞ വാക്കുകൾ വീണ്ടും വൈറാവുകയാണ്. മോഹൻലാലിന്റെ ക്ഷമയെ കുറിച്ചും നടി പറയുന്നുണ്ട്. ''മറ്റ് താരങ്ങളെ ക്ഷമയോടെ പ്രോത്സാഹിപ്പിച്ച് സന്തോഷത്തോടെ ഇരിക്കുന്ന മോഹൻലാലിനെയാണ താൻ കണ്ടിട്ടുള്ളതെന്നാണ് ''ലിസി പറയുന്നത്. മാത്യഭൂമിയ്ക്ക് നൽകിയ ഒരു അഭിഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലിസിയുടെ വാക്കുകൾ ഇങ്ങനെ...

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  ''വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും അതിൽ കൂടുതലും ലാലേട്ടന്റെ നായികയായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കംഫർട്ട ലെവൽ അന്നും ഇന്നും അദ്ദേഹത്തിനോടൊപ്പമുണ്ട്. ഇത്രയധികം ക്ഷമ മറ്റാരിലും കണ്ടിട്ടില്ല. കൂടെ അഭിനയിക്കുന്നവർ തെറ്റുവരുത്തുമ്പോഴും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പൊഴുമൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന, സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുംഅദ്ദേഹം.

  മികച്ച നടൻ എന്നതിൽ ഉപരി നല്ല കുടുംബനാഥൻ കൂടിയാണ് മോഹൻലാൽ എന്നാണ് ലിസി പറയുന്നത്. കുടുംബത്തിനോടൊപ്പമുള്ള യാത്രയിൽ സൂപ്പർ താരം എന്ന് വേഷമൊക്കെ അഴിച്ച് വെച്ച് സുചിത്രയ്ക്കും കുടുംബത്തിനുമൊപ്പം ലാലേട്ടൻ കൂടുന്നത് കണ്ടിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കാനും പെട്ടി ചുമക്കാനുമൊന്നും അദ്ദേഹത്തിന് ഒരു മടിയുമില്ല. ഷേപ്പിംഗ് കഴിഞ്ഞ് തിരികെ വരുമ്പോൾ മലയാളത്തിലെ സൂപ്പർ താരത്തെ കൊണ്ടാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന തമാശ പറഞ്ഞ് ലാലേട്ടൻ ചിരിക്കാറുണ്ടെന്നും നടന്റെ സിമ്പിളിസിറ്റിയെ കുറിച്ച് പറഞ്ഞ് കൊണ്ട് ലിസി പറയുന്നു.

  നടന്റെ പാചകത്തെ കുറിച്ചും നടി പറയുന്നുണ്ട്. ഇപ്പോഴായിരിക്കും മോഹൻലാലിന്റെ പാചകത്തെ കുറിച്ച് പലരും അറിയുന്നത്. എന്നാൽ ഞങ്ങൾക്ക് അത് നേരത്തെ അറിയാനും കൈപ്പുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവേശത്തേടെയാണ് മോഹൻലാൽ ഭക്ഷണമുണ്ടാക്കുന്നത്. ജോലി ചെയ്താലും ഇതേ ആവേശംഅദ്ദേഹം കാണിക്കാറുണ്ട്. കൈയ്യിൽ കിട്ടുന്നതെല്ലാം ഭക്ഷണത്തിലിടും. രണ്ടാമത് ഒരിക്കൽ കൂടി ആ വിഭവം ഉണ്ടാക്കാൻ ആവശ്യപ്പെടരുതെന്ന് മാത്രം. കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അവ നല്ല രുചിയാണെന്നും ലിസിഅഭിമുഖത്തിൽ പറയുന്നു.

  Mohanlal reminds Mammootty to wear mask

  മലയാളത്തിലൂടെയാണ് ലിസി കരിയർ ആരംഭിച്ചതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നടി സജീവമായിരുന്നു.1982 ൽ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയാണ് ലിസി മലയാളത്തിൽ എത്തിയത്. 1990 ൽ വരെ താരം സിനിമയിൽ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2016 ൽ ലിസിയും പ്രിയദർശനും തമ്മിൽ വേർപിരിഞ്ഞു. ഇവർക്ക് കല്യാണി പ്രിയദർശൻ, സിദ്ധാർത്ഥ് പ്രിയദർശൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അച്ഛനും അമ്മയുമായി വളരെ അടുത്ത ബന്ധമാണ് ഇരുവർക്കുമുള്ളത്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഇരുവരും സിനിമയിൽ എത്തിയിട്ടുണ്ട്. തെന്നിന്ത്യ സിനിമ ലോകത്ത് സജീവമാണ് കല്യാണി. മരയ്ക്കാർ അറബി കടലിന്റെ സിംഹം, ഹൃദയം, ബ്രോഡാഡി എന്നിവയാണ് പുറത്ത് വരാനുള്ള കല്യാണിയുടെ മലയാള സിനിമകൾ. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് നടി മോളിവുഡിൽ എത്തുന്നത്.

  Read more about: mohanlal
  English summary
  Actress Lissy Lakshmi Opens Up How Mohanlal As A Father And Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X