twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാന്യന്മാരെന്ന് നടിച്ച് നടക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല, ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ലിസി

    |

    സ്ത്രീകളെ മോശമായ ചിത്രീകരിച്ച യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയേയും സുഹൃത്തുക്കളേയടും പിന്തുണച്ച് നടി ലിസി ലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ലിസി തന്റെ അഭിപ്രായം പങ്കുവെച്ചത്. മൂന്ന് സ്ത്രീകളുടെ ചുവട് വെയ്പ്പ് പ്രശംസനീയമാണെന്ന് പറയുന്നതിനോടൊപ്പം തന്നെ സമൂഹത്തിൽ മാന്യൻമാരാണെന്ന് നടിച്ച് നടക്കുന്നവരെ പറ്റിയും നടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തിൽ പറയാൻ കഴിയുമെന്നാണ് നടി പറയുന്നത്.

    bhagyalakshmi

    ലിസിയുടെ കുറിപ്പ് ഇങ്ങനെ... 'മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്‌പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ചുവടുവയ്‌പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങൾ വഴി വിഷം കുത്തിവയ‌്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമർത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീർന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെൺകുട്ടികളോടാണ് ഇത്തരം നീക്കങ്ങൾ. ഇത്തരക്കാർ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലാണ് ചെന്നുവീഴുന്നത്.

    മാർഗദർശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാൽ യൂട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇത്തരക്കാർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ഇത്തരക്കാർക്കു നേരെ നിയമം കണ്ണടക്കുകയാണ്. നിയമം ലംഘിക്കുക എന്നത് ആശാസ്യമല്ലെങ്കിലും ഈ ഒരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവർത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിനും സമൂഹത്തിനും മുന്നിൽ കൊണ്ടുവരാൻ അവർക്കു കഴിഞ്ഞു.

    Recommended Video

    അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

    കുറിപ്പ്- ചില ക്രിമിനുകൾ മാത്രമാണ് ഇത്തരം ഏർപ്പാടുകൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് എന്റെ സ്വന്തം അനുഭവത്തിൽ പറയാൻ കഴിയും. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കി മാറ്റിമറിക്കുന്ന നിയമജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ. എന്തൊരു ഭാവനാശേഷി- നടി ഫേസ്ബുക്കിൽ കുറിച്ച്. ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. ഗായിക സയനോര, സിത്താര കൃഷ്ണകുമാർ, അശ്വതി ശ്രീകാന്ത്, എലീന പടിക്കൽ, ജോയ് മാത്യൂ, മണികുട്ടൻ, ഹേമന്ദ് മേനോൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

    Read more about: lissy bhagyalakshmi
    English summary
    Actress Lissy Lakshmi Support Bhagyalakshmi Facebook post Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X