ഇത്തവണ ഓണം ആഘോഷിക്കാൻ മരുമകളും, കല്യാണിക്കും സിദ്ധാർത്ഥിനും മെർലിനും ഒപ്പം ഓണം ആഘോഷിച്ച് ലിസി!

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നായികമാരില്‍ ഒരാളാണ് നടി ലിസി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ലിസിക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

മോഹന്‍ലാലിനൊപ്പമുള്ള ലിസിയുടെ പല സിനിമകളും വലിയ വിജയമാണ് നേടിയത്. ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരേസാസ് കോളജിലാണ് പഠിച്ചത്. എണ്‍‌പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയില്‍ വരുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള പ്രണയം 1990ല്‍ വിവാഹത്തില്‍ കലാശിച്ചു.

വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി ആര്യസമാജം എന്ന ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി-പ്രിയദര്‍ശന്‍ ദമ്പതികള്‍ക്കുള്ളത്. ചെന്നൈയില്‍ അത്യാഡം‌ബരപൂര്‍‌വം കഴിയുന്ന ലിസി സോഷ്യൽമീഡിയയിലും സജീവമാണ്. പ്രിയദർശനുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തിയ ശേഷം ലിസി ഒറ്റയ്ക്കാണ് താമസം. തിരുവോണമെത്തും മുമ്പ് തന്നെ ലിസിയുടെ വീട്ടിൽ ആഘോഷങ്ങൾ തുടങ്ങി.

Lissy

താരം തന്നെയാണ് തന്റെ മക്കൾക്കും മരുമകൾക്കും ഒപ്പം ഓണം ആഘോഷിച്ച ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തന്റെ ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ടായിരുന്നു വീട്ടിൽ പൂക്കളം ഇട്ടതിന്റെയും സദ്യ ഒരുക്കിയതിന്റെയും ചിത്രങ്ങൾ ലിസി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

മലയാളത്തിന്റെ രാജാവിനെ വരവേൽക്കുന്ന നാളുകളിൽ എല്ലാ മലയാളികൾക്കും ഓണാശംസകൾ എന്നാണ് ലിസി കുറിച്ചത്. ഇത്തവണ ലിസിയുടെ കുടുംബത്തിൽ ഓണം ആഘോഷിക്കാൻ സ്പെഷ്യൽ അതിഥി കൂടിയുണ്ട്. അത് മറ്റാരുമല്ല ലിസിയുടെ മകൻ സിദ്ധാർത്ഥിന്റെ ഭാര്യയും വിദേശ വനിതയുമായ മെർലിൻ ബാസ്സാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിനെ സിദ്ധാർത്ഥ് വിവാ​ഹം ചെയ്തത്. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് പങ്കെടുത്തത്.

വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അച്ഛൻ പ്രിയദർശന്റേയും അമ്മ ലിസിയുടെയും വഴിയെ സഞ്ചരിച്ച് സിനിമയിലേക്ക് തന്നെയാണ് കല്യാണിയും സിദ്ധാർത്ഥും എത്തിച്ചേർന്നിരിക്കുന്നത്.

Lissy

ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർത്ഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു.

മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏത് കാര്യത്തിനും ലിസിയും പ്രിയദർശനും ഒന്നിച്ച് നിൽക്കാറുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ചെന്നൈയിലെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലെ ഡബ്ബിംഗ് സ്റ്റുഡിയോയും മറ്റുമായി തിരക്കിലാണ് ലിസി.

ഒരു കാലത്ത് മലയാള സിനിമയിലെ സ്റ്റാർ കപ്പിളായിരുന്നു പ്രിയദർശനും ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും പിരിയാൻ തീരുമാനിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. 2015 ലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പിരിയാൻ തീരുമാനിച്ചു എന്ന് ഇരുവരും പ്രഖ്യാപിച്ചത്. കാൽ നൂറ്റാണ്ടോളം സന്തുഷ്ടരായി ജീവിച്ച ലിസിയും പ്രിയനും വേർപിരിയാൻ തീരുമാനിച്ചത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു.

ഇരുവരും ചേർന്ന് നൽകിയ സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി ഇവര്‍ക്ക് നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്ത് എത്തിയത്. തെലുങ്ക്, തമിഴ് സിനിമകളിൽ തിളങ്ങിയ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് കല്യാണിക്ക്.

Read more about: lissy onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X