For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരിച്ചു എന്ന വാര്‍ത്ത, പ്രതികരണവുമായി നടി മാലാ പാര്‍വതി, വയറ്റത്തടിക്കുന്നതിന് തുല്യമാണ്

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാലാ പര്‍വതി. നാടകത്തിലൂടെയാണ് നടി അഭിനയ ജീലിതം ആരംഭിക്കുന്നത്. 2007 ല്‍ പുറത്ത് വന്ന ടൈം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ ചുവട് വയ്ക്കുന്നത്. പിന്നീട് സിനിമയില്‍ സജീവമാവുകയായിരുന്നു. മലയാളത്തിന് പുകമേ തമിഴ്, തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിഷ്ണു വിശാല്‍ ചിത്രമായ എഫ്‌ഐആറാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഭീഷ്മപര്‍വമാണ് ഇനി വരാന്‍ പോകുന്ന മാലാ പാര്‍വതിയുടെ മലയാളചിത്രം. പാപ്പാനിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ പ്രേരിപ്പിച്ചതയാള്‍... മകളോട് നന്ദിപറഞ്ഞ് ആര്യ...

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നടി മരിച്ചു പോയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടാണ് മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

  മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്ന് പിള്ളേര് വന്നിട്ടുണ്ട്, ബിഗ് ബിയെ കുറിച്ച് ഷൈന്‍

  ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കാരണം തനിക്ക് ജോലി നഷ്ടപ്പെടുകയാണെന്നും ഇത് ഗുരുതരമാണെന്നും മാലാ പാര്‍വതി പറയുന്നു. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്കാണ് നഷ്ടപ്പെട്ടതെന്ന് മാലാ പാര്‍വതി പറഞ്ഞു.

  നടിയുടെ വാക്കുകള്‍ ഇങ്ങനെ... '' മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്.വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി... എന്നായിരുന്നു മലാ പാര്‍വതിയുടെ കുറിപ്പ്. ഫേസ്ബുക്ക പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നടിയക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

  'മരിച്ചിട്ടും' ജീവിക്കാന്‍ പറ്റുന്നത്. ഒരു ഭാഗ്യം തന്നെയാണ്.. അവസരം ഇനിയും ഉണ്ടാകുമല്ലോ,അയ്യോ! എതവനാനോ ഇതൊക്കെ ചെയ്യുന്നത്.നിയമ നടപടിയുമായി മുന്‍പോട്ട് പോകുക ചേച്ചി, നിയമ നടപടി സ്വീകരിക്കണം, ഇത് ഒരു തരത്തിലുള്ള സൈബര്‍ ആറ്റാക്കാണ്. നമ്മുടെ നാടിനു തന്നെ ഭാവിയില്‍ ഇത്തരം ചെയ്തികള്‍ ദുരന്തമായി വന്നേക്കാം.. തീര്‍ച്ചയായും പ്രതികരിക്കേണ്ട ഒന്നാണ്, മന:പൂര്‍വ്വമുള്ള പ്രവൃത്തിയാണ് ഇത്തരക്കാരുടേത് എങ്കില്‍ നിര്‍ബന്ധമായും നിയമനടപടികള്‍ സ്വീകരിക്കണം. അതല്ല തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ് എങ്കില്‍ ആയവരെ കണ്ടെത്തി യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  മാലാ പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'എഫ്.ഐ.ആര്‍' എന്ന തമിഴ് ചിത്രമാണ്. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലായിരുന്നു നായകന്‍. നായകന്റെ അമ്മ കഥാപാത്രം 'പര്‍വീണ ബീഗ'മായിട്ടാണ് മാല പാര്‍വതി അഭിനയിച്ചത്. വിഷ്ണു ഉണ്ണികൃഷ്മന്‍ ചിത്രമായ രണ്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന മാലാ പാര്‍വതിയുടെ മലയാള ചിത്രം. ഭീഷ്മ പര്‍വം കൂടാതെ പത്മ, പ്രകാശന്‍, എഫ്.ഐ.ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ഹിന്ദിയിലും ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി'യെന്ന ചിത്രത്തില്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കാജോളാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ നൂറില്‍ അധികം സിനിമകളില്‍ മാലാ പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

  Recommended Video

  Maala Parvathi Talks About Shane Nigam | FilmiBeat Malayalam

  ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

  Read more about: maala parvathi
  English summary
  Actress Maala Parvathi Opens Up She Is Losing Work Because Of Fake News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X