നടനാണെന്ന് തോന്നില്ല, പക്ഷെ ബുദ്ധിമാനാണെന്ന് മനസിലായി; അരവിന്ദ് സ്വാമിയെക്കുറിച്ച് മധൂ

തമിഴിലും മലയാളത്തിലും അഭിനയിച്ച കഥാപാത്രങ്ങളാല്‍ തന്നെ സുപരിചിതയായ നടിയാണ് മധൂ. ഹിന്ദി ചിത്രമായ ഫൂല്‍ ഓര്‍ കാന്തേയിലൂടെ ആണെങ്കിലും മലയാളികള്‍ക്ക് പരിചയം റോജയിലെയും യോദ്ധയിലെയും കഥാപാത്രങ്ങളിലൂടെയാണ്. തമിഴില്‍ മമ്മൂട്ടി ചിത്രമായ അഴകനിലൂടെയാണ് മധൂ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തില്‍ മുകേഷിന്റെ നായികയായി ഒറ്റയാള്‍ പട്ടാളത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. റോജയിലെ റോജ എന്ന കാഥാപാത്രം മധുവിന് വലിയ ആരാധകരെ തന്നെ സൃഷ്ടിച്ചിരുന്നു. ഇരുവറിലെ നറുമുഖയേ എന്ന ഗാനത്തില്‍ വന്നതിന് ശേഷം മധു തമഴിലേക്ക് തിരിച്ചുവരുന്നത് വായൈ മൂടി പേസവും ( സംസാരം ആരോഗ്യത്തിന് ഹാനികരം ) എന്ന ചിത്രത്തിലൂടെയാണ്.

madhoo

തമിഴിലും മലയാളത്തിലും ഒരു പോലെ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. ഇപ്പോള്‍ ഇതാ സിനി ഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോജ സിനിമയെക്കുറിച്ചും അരവിന്ദ് സ്വാമിയെക്കുറിച്ചും മനസ് തുറക്കുകയാണ് മധൂ.

'റോജയിലൂടെയാണ് പലരും പ്രണയം എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആയിരിക്കണം എന്നൊക്കെ പറയാന്‍ തുടങ്ങിയത്. അതായത് റോജയില്‍ കണ്ടതു പോലെ ഒരു റൊമാന്‍സ്, അതുപോലെ ഒരു പാര്‍ട്ണര്‍, അവര്‍ക്കിടയില്‍ ഉള്ളതു പോലെ ഒരു ബന്ധം, അതൊക്കെ എല്ലാവര്‍ക്കും വലിയ ആഗ്രഹമാണ്. ഒരുപാട് പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രണയിച്ച് തുടങ്ങിയ ആദ്യ നാളുകളില്‍ ബോയ്ഫ്രണ്ട് എന്നെ റോജ കാണിക്കാന്‍ കൊണ്ടു പോയി, അല്ലെങ്കില്‍ കാറില്‍ ഈ പാട്ട് കേട്ടു, ഇല്ലെങ്കില്‍ ഹണി മൂണിന് ഞങ്ങള്‍ ആദ്യം പോയി കണ്ടത് ഈ സിനിമയാണ് എന്നൊക്കെ,' മധൂ പറഞ്ഞു.

എല്ലാവരും പ്രണയത്തെ റോജാ സിനിമയുമായി കണക്ട് ചെയ്യുന്നുണ്ട്. ഒത്തിരി അച്ഛനമ്മമാര്‍ കരുതിയിട്ടുണ്ടാകും ഇതുപോലെ പഠിച്ച ഒരു വ്യക്തിയായിരിക്കണം മരുമകനായി വരേണ്ടത് എന്ന്, അതുപോലെ തന്നെ, പലരും അവരുടെ വീട്ടില്‍ വരേണ്ട മരുമകള്‍ തന്നെ പോലെ ആയിരിക്കണം എന്ന് കരുതിയവരും ഉണ്ട്.

'അരവിന്ദ് പാവമായിരുന്നു. റോജ സെറ്റില്‍ അരവിന്ദ് ഭയങ്കര നാണം കുണുങ്ങിയായിരുന്നു. അരവിന്ദിനെ കണ്ടാല്‍ ഒരു നടനാണെന്ന് തോന്നില്ല. പകരം പുറത്തൊക്കെ പോയി പഠിച്ചു വന്ന ഒരാളാണെന്നാണ് കരുതുക. ആദ്യം ഞാന്‍ മഞ്ഞില്‍ കാല്‍ കുത്തുന്നത് റോജയുടെ ഷൂട്ടിന്റെ സമയത്താണ്. മണാലിയില്‍ വെച്ച്. അതിനിടക്ക് ഒരിക്കല്‍ അരവിന്ദ് വന്ന് എന്നോട് പറഞ്ഞു, സണ്‍ഗ്ലാസ് വെച്ചോളൂ, സൂര്യപ്രകാശം മഞ്ഞില്‍ തട്ടി പ്രതിഫലിച്ച് കണ്ണിലേക്ക് അടിച്ച് പ്രശ്‌നമാകും എന്ന്. അഹാ, അരവിന്ദ് ഭയങ്കര ബുദ്ധിമാനാണ് എന്നാണ് അന്നെനിക്ക് തോന്നയിത്,' മധൂ പറഞ്ഞു.

madhoo

അന്ന് അരവിന്ദും ഞാനും സിനിമയില്‍ പുതുതായി വന്നതാണ്. അതുകൊണ്ട് തന്നെ പുതിയതാണ് എന്നത് ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം ഉണ്ടാക്കിയിരുന്നു. മണി സാറിന്റെ നിര്‍ദേശം അനുസരിച്ചാണ് നമ്മള്‍ അഭിനയിക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്ക് അരവിന്ദിനേക്കാള്‍ എക്‌സ്പീരിയന്‍സ് ഉണ്ട്, അല്ലെങ്കില്‍ ഞാന്‍ മറ്റേയാളെക്കാള്‍ നന്നാവണം എന്ന തോന്നലൊന്നും ആ സമയത്ത് ഇല്ല.

അന്ന് അഭിനയിച്ചത് ശരിയാണോ എന്ന് നോക്കാന്‍ മോണിറ്റര്‍ പോലും ഉള്ളകാലമല്ല. ഡയറക്ടറെയും ക്യാമറമാനെയും ഒപ്പം അഭിനയിക്കുന്നവരെയും വിശ്വസിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത് എന്നും മധൂ അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Read more about: aravind swamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X