കല്യാണവും പ്രസവവും കഴിഞ്ഞാല്‍ സ്ത്രീകള്‍ ഒട്ടും ശ്രദ്ധിക്കില്ല! സുന്ദരിയായിരിക്കുന്നതിന്റെ കാരണം പറഞ്ഞ് മധുബാല

റോജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കണ്ട അതേ സുന്ദരിയാണ് ഇന്നും മധുബാല എന്ന നടി. വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് നടിയിപ്പോള്‍. ഇപ്പോള്‍ കണ്ടാലും അന്ന കണ്ട അതേ നടിയാണെന്നേ ആരാധകര്‍ക്കും പറയാന്‍ സാധിക്കുകയുള്ളു.

ഇപ്പോഴും ആ ഭംഗി കാത്തുസൂക്ഷിക്കാന്‍ നടിയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് പിന്നില്‍ താന്‍ പിന്തുടര്‍ന്ന് പോരുന്ന ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് മധുബാലയിപ്പോള്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ് നടി. ഇതിനോട് അനുബന്ധിച്ച് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു മധുബാല.

madoobala

സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മധുബാല പറയുന്നതിങ്ങനെയാണ്... 'പുറത്തു നില്‍ക്കുമ്പോഴും സിനിമയിലെ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ സിനിമയിലേക്ക് തിരികെ എത്തിയപ്പോള്‍ കാര്യമായ ആശങ്കകള്‍ ഒന്നുമുണ്ടായില്ല. പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അവരുടെ സ്‌നേഹമാണ് ബലം.

വിവാഹത്തിനd ശേഷമാണ് സിനിമയില്‍ നിന്ന് ഞാന്‍ ഇടവേള എടുക്കുന്നത്. കുട്ടികള്‍ ജനിച്ചതോടെ അവരുടെ കാര്യങ്ങളില്‍ മുഴകി. സിനിമ എന്റെ പാഷന്‍ ആയതിനാല്‍ ഒരിക്കലും അഭിനയം നിര്‍ത്തരുതെന്ന് ദൃഢപ്രതിജ്ഞ ചെയ്തിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കാറുണ്ട്. പലര്‍ക്കും അതിന് സാധിക്കാറില്ല. എനിക്ക് കുടുംബത്തിന്റെയും പിന്തുണയുണ്ട്. അതും പ്രധാനപ്പെട്ട കാര്യമാണ്.

സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പിച്ചാണ് ഞാന്‍ ഇടവേള എടുത്തത്. വീണ്ടും സിനിമയില്‍ സജീവമായപ്പോള്‍ അവസരങ്ങള്‍ തേടിവന്നു. അത് നന്നായി വിനിയോഗിക്കുകയും ചെയ്തു. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ സിനിമകള്‍ ചെയ്തു. ദുല്‍ഖര്‍ സല്‍മാനും നസ്രിയയ്ക്കുമൊപ്പം 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ബൈലിംഗല്‍ സിനിമയിലും അഭിനയിച്ചു.'

ഈ നാളുകളില്‍ മധുബാലയുടെ വര്‍ക്കൗട്ട് വീഡിയോസ് പുറത്ത് വരാറുണ്ട്. ഇതൊക്കെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇതിന് പിന്നിലെ കാരണവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. 'എപ്പോഴും ഫിറ്റായി ഇരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് സെല്‍ഫ് ലവ്, സെല്‍ഫ് കെയര്‍
എന്നീ ഘടകങ്ങളാണ്. നന്നായി വ്യായാമം ചെയ്തു കഴിയുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ ഒരുപാട് സ്‌നേഹിക്കുന്നതായി തോന്നും.

madoobala

അഭിനേതക്കാളെ സംബന്ധിച്ച് മാത്രമല്ല സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ വിവാഹവും പ്രസവവും കഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ കാര്യങ്ങളിലാവും ശ്രദ്ധ. ആരും ശരീരം ശ്രദ്ധിക്കാതെയാവും. ഇന്നത്തെ കാലത്തെ ജീവിതം വളരെ സമ്മര്‍ദ്ദം നിറഞ്ഞതാണ്. സ്ത്രീകളില്‍ ഭൂരിഭാഗവും പുറത്തുപോയി ജോലി ചെയ്ത് സമ്പാദിക്കുന്നവരാണ്.

പലരും കുടുംബവും ജോലിയും ഒരുപോലെ കൊണ്ട് നടക്കുന്നു. എന്നിരുന്നാലും സ്വന്തം ആരോഗ്യത്തിനായി സമയം മാറ്റി വയ്ക്കില്ല. അങ്ങനെ ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. ഒരു 10 മിനിറ്റ് എങ്കിലും എല്ലാവരും സ്വയം മാറ്റിവെക്കണമെന്നാണ് നടി പറയുന്നത്. തന്റെ വര്‍ക്കൗട്ട് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് എന്റെ സന്തോഷം പങ്കുവെക്കുന്നതിന് വേണ്ടി മാത്രമാണ്. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെങ്കില്‍ ഇരട്ടി സന്തോഷമാണ്...'

മലയാള സിനിമയില്‍ വീണ്ടും അവസരം ലഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മധുബാല പറയുന്നത്. 'എനിക്ക് അവസരം തരൂ എന്നാണ് മലയാളത്തിലെ സംവിധായകരോട് പറയാനുള്ളത്. മമ്മൂക്കയുടെ ലാലേട്ടന്റെയും ഒപ്പം വീണ്ടും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവര്‍ മാത്രമല്ല മലയാളത്തിലെ പ്രതിഭാധനരായ അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കണം. അന്നും ഇന്നും മലയാളം സിനിമയുടെ ആരാധികയാണ് ഞാന്‍. കാമ്പുള്ള കഥാപാത്രം വന്നാല്‍ ഒരിക്കലും നോ പറയില്ലെന്നും' നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: madhubala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X