നിലത്തിരുന്ന് വേണമെങ്കിലും മൊബൈല്‍ ചാര്‍ജ് ചെയ്യാം! വേഗത്തില്‍ ചാര്‍ജ് തീരുന്നുവെന്ന് നടി മാധുരി
വളരെ വേഗം ആരാധകരെ സ്വന്തമാക്കിയ നടിയാണ് മാധുരി. ജോജു ജോര്‍ജ് നായകനായിട്ടെത്തിയ ജോസഫില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി കൈയടി വാങ്ങിയിരുന്നു. എന്നാല്‍ ഗ്ലാമറസ് ലുക്കിലെത്തുന്നതിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളും സൈബര്‍ അക്രമണങ്ങളുമായിരുന്നു മാധുരിയെ നിരന്തരം വാര്‍ത്തകളില്‍ നിറച്ചത്.
മോഡലിങ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ മാധുരി ബോള്‍ഡായ നടിമാരില്‍ ഒരാളാണ്. തനിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ശക്തമായ രീതിയില്‍ തന്നെയാണ് നടി പ്രതികരിക്കാറുള്ളത്. എന്നാലിപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ മാധുരി പങ്കുവെച്ച പോസ്റ്റാണ് തരംഗമാവുന്നത്. ഏതോ ഒരു ഷോപ്പില്‍ നിലത്തിരുന്ന് ഫോണില്‍ ചാര്‍ജ് ചെയ്യുന്ന മാധുരിയാണ് ചിത്രത്തിലുണ്ടായിരുന്നത്.

കൊറോണ വൈറസ് പടരുന്നതിനേക്കാള്‍ വേഗതയിലാണ് എന്റെ മൊബൈല്‍ ചാര്‍ജ്ജ് തീരുന്നത്. പക്ഷേ എവിടെയാണെങ്കിലും അത് ചാര്‍ജ്ജ് ചെയ്യാന്‍ താന്‍ ഒരിടം കണ്ടെത്തും, എന്ന് കുറിച്ച് കൊണ്ടാണ് ഒരു കടയില്‍ നിലത്തിരുന്ന് മൊബൈല്‍ പിടിച്ച് ചാര്‍ജ്ജ് ചെയ്യുന്ന ചിത്രം മാധുരി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആരെയും മയക്കുന്ന വിധമുള്ള നടിയുടെ ചിരിയെ കുറിച്ചാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്.
മൊബൈലില്‍ ചാര്‍ജ് തീരുന്നുണ്ടെങ്കില്‍ പവര്‍ബാങ്ക് ഉപയോഗിച്ചൂടേ എന്നൊരാള്‍ ചോദിച്ചപ്പോള്‍ അത് എല്ലാ ദിവസവും കൊണ്ട് നടക്കാന്‍ തനിക്ക് പറ്റില്ലെന്നായിരുന്നു നടി പറഞ്ഞത്. അതേ സമയം ഈ ചിത്രം 2019 ഒക്ടോബറില്‍ ഉള്ളതാണെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്. എന്തായാലും മൊബൈലില്‍ ചാര്‍ജ് വേഗം തീരുന്നതിനെ കുറിച്ചും നടിയ്ക്ക് ഉപദേശവുമായി ആരാധകരെത്തുകയാണ്.


Click it and Unblock the Notifications











