വീട്ടുകാര്‍ കല്യാണത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്; ചിലത് ചെയ്ത് തീര്‍ക്കാനുണ്ടെന്ന് നടി മഡോണ
ലോക്ഡൗണ്‍ കാലം സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പഴയൊരു അഭിമുഖത്തില്‍ ഒന്നര വയസുള്ളപ്പോള്‍ മുതല്‍ താന്‍ നീന്താന്‍ തുടങ്ങിയെന്ന് പറഞ്ഞതായിരുന്നു ട്രോളുകള്‍ക്ക് കാരണമായി മാറിയത്. എന്നാല്‍ ശക്തമായ പ്രതികരണത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനും മഡോണയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ നീന്തലിന്റെ പേരില്‍ വന്ന അന്നത്തെ ട്രോളുകളെല്ലാം തനിക്ക് ഗുണമായി മാറിയെന്നാണ് ഏറ്റവും പുതിയൊരു അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്. പുതിയ സിനിമകളിലേക്കും പരസ്യ ചിത്രങ്ങളിലേക്കുമൊക്കെയുള്ള അവസരങ്ങള്‍ തനിക്കിപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് മഡോണ പറയുന്നത്. വിവാഹത്തെ കുറിച്ചും ആരാധകര്‍ അറിയാന്‍ കാത്തിരുന്ന കാര്യങ്ങളുമൊക്കെ നടി സൂചിപ്പിക്കുകയാണ്.

'വീട്ടുകാര്‍ കല്യാണത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുന്‍പ് എന്റേതായ ചില കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതല്ല ഇനി ചിലപ്പോള്‍ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യും. പാര്‍ട്ണര്‍ക്കും എന്റെ അതേ സ്വഭാവമാണെങ്കില്‍ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം. നിയന്ത്രണങ്ങളൊന്നും വയ്ക്കാത്ത ഒരാള്‍.
ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്ന് നാല് ഏക്കര്‍ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും ചെടികളുമൊക്കെ നടണം. ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണം എന്നും മഡോണ പറയുന്നു. അതുപോലെ തനിക്കെതിരെ വന്ന ട്രോളുകള്‍ അനുഗ്രഹമായി മാറിയെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്.

Recommended Video
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവര്‍ക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകള്‍ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടിലൂടെ ഓടിക്കുന്നത് ഓര്‍മ്മയുണ്ട്, ഒന്നര വയസ്സില്‍ നീന്തല്‍ പഠിപ്പിക്കാനായി പുഴയില്‍ ഇറക്കുമായിരുന്നു. അതുകൊണ്ട് തനിക്ക് രണ്ട് വയസു മുതല്‍ നന്നായി നീന്താന്‍ അറിയാമായിരുന്നു.


Click it and Unblock the Notifications