For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മഡോണ സെബാസ്റ്റ്യന്റെ ചുണ്ടിന് എന്തുപറ്റി? സർജറി ചെയ്തോ?'; നടിയുടെ പുതിയ ഫോട്ടോകൾ ചർച്ചയാകുന്നു!

  |

  ​ഗായിക, അഭിനേത്രി, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലാണ് മഡോണ കൂടുതലായും പ്രവർത്തിക്കുന്നത്. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സൗത്ത് ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ പ്രേമത്തിലൂടെയാണ് മഡോണ സെബാസ്റ്റ്യൻ അഭിനയത്തിലേക്ക് എത്തിയത്.

  പ്രേമം സിനിമ പുറത്തിറങ്ങിയപ്പോൾ പുതിയ മൂന്ന് നായികമാരെ കൂടി അൽഫോൺസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നു. അക്കൂട്ടത്തിൽ ഒരാൾ മഡോണയായിരുന്നു. ‌‌‌

  'ഇവളെന്റെ പൂമ്പാറ്റ'; സൂര്യകാന്തി പൂക്കൾക്കിടയിൽ അമൃത, ​'പാറിപ്പോകാതെ നോക്കണേ'യെന്ന് ​ഗോപിയോട് വിമർശകർ!

  നിവിൻ പോളിയായിരുന്നു ചിത്രത്തിൽ നായകൻ. പ്രേമം ഒരു കാലത്ത് യൂത്തിനിടയിൽ വലിയ തരം​ഗമായിരുന്നു. സിനിമയെ കുറിച്ചുള്ള പോസ്റ്ററുകളും മറ്റും നിറഞ്ഞപ്പോഴൊന്നും മഡോണ അവയിലൊന്നും ഉണ്ടായിരുന്നില്ല.

  സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് മഡോണ അവതരിപ്പിച്ച സെലിൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതും പ്രേക്ഷക ഹൃദയം കവരുന്നതും. സിനിമ ക്ലൈമാക്സിൽ എത്തുമ്പോൾ നിവിൻ പോളിയുടെ ജോർജ് എന്ന കഥാപാത്രം വിവാഹം ചെയ്യുന്നത് മഡോണയുടെ സെലിൻ എന്ന കഥാപാത്രത്തെയാണ്.

  'പരസ്പരം ഒന്നും ഒളിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു, ഫോൺ പാസ് വേർഡ് പോലും രണ്ടുപേർക്കും അറിയാം'; രക്ഷ രാജ്

  സിനിമ കണ്ടിറങ്ങുന്നവരുടെ മനസിലേക്ക് ചുരുങ്ങിയ സീനുകളിലൂടെ മഡോണയും കേറിക്കൂടി. പ്രേമത്തിന് ശേഷം തൊട്ടടുത്ത സിനിമ വിജയ് സേതുപതിയുടെ നായികയായിട്ടായിരുന്നു.

  കാതലും കടന്ത് പോകും എന്ന സിനിമയിലൂടെ തമിഴിലും ചുവടുറപ്പിച്ചു മഡോണ. പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ്‌ സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു.

  അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോഴും കൈനിറയെ സിനിമകളാണ് മഡോണയ്ക്ക് ഉള്ളത്.

  ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കാരണം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ താരം വാരികൂട്ടിയിരുന്നു. പക്ഷേ മഡോണയുടെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായില്ല.

  വളരെ ചെറിയ പ്രായത്തിൽ തന്നെ നീന്തൽ പഠിച്ചുവെന്നുള്ള കാര്യങ്ങൾ മഡോണ വെളിപ്പെടുത്തിയതോടെയാണ് ട്രോളുകൾ വന്ന് തുടങ്ങിയത്. താരത്തിന്റെ ക്യൂട്ട് അഭിനയവും ലുക്കും എല്ലാം ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട് എന്നതാണ് സത്യം.

  മൂന്ന് മില്യണിലധികം സോഷ്യൽമീഡിയ ഫോളോവേഴ്സുള്ള മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

  ഡീപ്പ് നെക്കുള്ള ഷർട്ട് ധരിച്ച് സിംപിൾ നിൽക്കുന്ന മഡോണയുടെ ചിത്രങ്ങലാണ് സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നത്. നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള മഡോണയുടെ പുതിയ ഫോട്ടോ വൈറലാകാൻ കാരണം താരത്തിന്റെ ചുണ്ടിന് വന്ന രൂപമാറ്റമാണ്.

  മഡോണയുടെ ലുക്കിൽ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ടെന്നും പണ്ടത്തെ പോലെയല്ല മഡോണയുടെ ലുക്കെന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നു.

  നടിയുടെ ചുണ്ടിൻ്റെ രൂപത്തിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. സൗന്ദര്യം കൂട്ടാൻ നടി ചുണ്ടിൽ എന്താണ് ചെയ്തത് എന്നാണ് ആരാധകർ പരസ്പരം ചോദിക്കുന്നത്.

  ബോളിവുഡ് നടിമാരെ പോലെ മഡോണയും സൗന്ദര്യം കൂട്ടാൻ ചുണ്ടിൽ സർജറി ചെയ്തോ എന്നാണ് ആരാധകരുടെ സംശയം. നടിയായി ശ്രദ്ധിക്കപ്പെട്ടാൽ പിന്നെ ഭം​ഗിയും ആകാരവടിവും നിലനിർത്തുന്നതിന് പലവിധത്തിലുള്ള സർജറികൾ നടിമാർ ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ട്.

  താരസുന്ദരിമാരില്‍ മിക്കവരും ചുണ്ടുകള്‍ വലുതാക്കാന്‍ പല തരം സര്‍ജറികളും മറ്റും ചെയ്തിട്ടുള്ളതാണ്. കോസ്മെറ്റിക് സർജറികളെന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

  മഡോണയുടെ പഴയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ആരാധകർ നടിയുടെ രൂപത്തിലെ വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര മുതൽ സാമന്ത വരെ ഇത്തരം സർജറികൾ ചെയ്തിട്ടുള്ളതായി മുമ്പ് വാർത്തകൾ വന്നിട്ടുണ്ട്.

  Read more about: madonna sebastian
  English summary
  Actress Madonna Sebastian new photos of lips makeover are the talk of the town
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X