മൂക്കുത്തിയില്‍ വ്യത്യസ്തത പരീക്ഷിച്ച് മഡോണ സെബാസ്റ്റിന്‍! നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം!!
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലെത്തിയ പ്രേമം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മിടുക്കരായ പല താരങ്ങളെയുമായിരുന്നു. നിവിന്‍ പോളിയുടെ കരിയറില്‍ പൊന്‍വിളിച്ചം നല്‍കിയ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിന്‍ എന്നീ മൂന്ന് നടിമാരും പിന്നീട് നായിക വസന്തമായി മാറിയിരുന്നു. മൂവരും ആദ്യ സിനിമയ്ക്ക് ശേഷം തെലുങ്കിലും തമിഴിലും സജീവമാവുകയും ചെയ്തിരുന്നു.
സായി പല്ലവിയും അനുപമയും തെലുങ്ക് സിനിമയിലാണ് സജീവമായിരുന്നതെങ്കിലും മഡോണ മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനാവുന്ന ഇബിലിസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് മഡോണ തിരിച്ചെത്തുന്നത്. നടിയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെ..

മഡോണ സെബാസ്റ്റിന്‍
പ്രേമത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി അവസാനം ജോര്‍ജിന്റെ നായികയാവുന്നത് മഡോണ സെബാസ്റ്റിനാണ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടിയതോടെ മഡോണ തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന നടിമാരുടെ കൂട്ടത്തിലെത്തുകയായിരുന്നു.

തമിഴിലേക്കും..
ആദ്യ സിനിമയ്ക്ക് ശേഷം 'കാതലും കടന്ത് പോകും' എന്ന സിനിമയിലൂടെ മഡോണ തമിഴിലും അരങ്ങേറ്റം നടത്തിയിരുന്നു. റോമാന്റിക് കോമഡി ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായിട്ടാണ് മഡോണ അഭിനയിച്ചിരുന്നത്. ശേഷം മലയാളത്തിലേക്ക് തന്നെ നടി തിരിച്ച് വന്നിരുന്നു.

ദിലീപിന്റെ നായിക
ലാല്‍ സംവിധാനം ചെയ്ത കിങ്ങ് ലിയര്‍ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായിട്ടും മഡോണ അഭിനയിച്ചിരുന്നു. പിന്നീട് പ്രേമത്തിന്റെ തെലുങ്ക് വേര്‍ഷനിലും, തമിഴില്‍ കാവന്‍, പാ പാണ്ടി, എന്നീ സിനിമകളിലും മഡോണ അഭിനയിച്ചിരുന്നു.

മലയാളത്തിലേക്കുള്ള തിരിച്ചുവരവ്
തെലുങ്കിലും തമിഴിലും സജീവമായി വരുന്നതിനിടെ മലയാളത്തിലേക്ക് നടി തിരിച്ചെത്തിയിരിക്കുകയാണ്. ആസിഫ് അലി നായകനാവുന്ന ഇബിലിസ് എന്ന സിനിമയാണ് മഡോണ സെബാസ്റ്റിയന്‍ നായികയാവുന്ന പുതിയ മലയാള സിനിമ.

വിട്ടു വീഴ്ചയില്ല
എത്ര കാശ് തരാമെന്ന് പറഞ്ഞാലും സിനിമയ്ക്ക് വേണ്ടി ഒരു വിട്ട് വീഴ്ചയ്ക്കും മഡോണ തയ്യാറല്ല. അടുത്തിടപഴകുന്ന രംഗങ്ങളിലഭിനയിക്കുന്നതിനോ, മോശം വസ്ത്രത്തിലോ താന്‍ പ്രത്യക്ഷപ്പെടില്ലെന്ന് നടി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശക്തമായ കഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ തനി്ക്ക് താല്‍പര്യമുണ്ടെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











