ഞാനൊരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല; ദിലീപിന്റെ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി, മഹിമ പറയുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിലും മധുരരാജയിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി കൈയടി നേടിയ യുവനടിയാണ് മഹിമ നമ്പ്യാര്‍. കാസര്‍ഗോഡ് സ്വദേശിനിയായ മഹിമ ഇപ്പോള്‍ തമിഴിലാണ് സജീവമായി അഭിനയിക്കുന്നത്. ഒരു മലയാളി ആയിട്ടും എന്ത് കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വരാത്തതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും മഹിമ പറയുകയാണിപ്പോള്‍. ഒപ്പം തൻ്റെ ആദ്യ സിനിമയെ കുറിച്ചും നടി സൂചിപ്പിക്കുന്നു.

'പലര്‍ക്കും ഞാനൊരു മലയാളിയാണെന്ന കാര്യം അറിയില്ല. അതുകൊണ്ടായിരിക്കും മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളില്‍ ഓഫര്‍ വരുന്നത്. മലയാളിയായിട്ടും എന്തേ മലയാളത്തില്‍ ഇത്രയും കുറച്ച് സിനിമകള്‍ ചെയ്യുന്നു എന്ന് അറിയുന്നവര്‍ ചോദിക്കുന്നുണ്ട്. ഞാന്‍ കാസര്‍ഗോഡുകാരിയാണെന്നത് ആയിരിക്കും ഒരു കാരണം. കാസര്‍ഗോഡിന് പകരം എറണാകുളത്താണ് ഞാന്‍ സെറ്റില്‍ ചെയ്തിരുന്നെങ്കില്‍ കുറച്ച് കൂടി സിനിമാ മേഖലുമായി അടുപ്പം ഉണ്ടായേനെ എന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹിമ പറയുന്നു.

മാസ്റ്റര്‍പീസിലും മധുരരാജയിലും ഞാനൊരു പാവം കുട്ടിയായിരുന്നു. ഞാനും ഒരു പാവം കുട്ടി തന്നെയാണ്. പക്ഷേ അത്ര പഞ്ച പാവമൊന്നുല്ല. നന്നായി സംസാരിക്കുന്ന ഒരല്പം വായാടിത്തമുള്ള ആളാണ് ഞാന്‍. സോഷ്യല്‍ മീഡിയയിലൊന്നും ഞാനത്ര സജീവമായിരുന്നില്ല. ലോക്ഡൗണിന് ശേഷമാണ് വെറുതേയിരുന്ന് ബോറടിച്ചപ്പോള്‍ സോഷ്യല്‍ മീഡിയ നോക്കാന്‍ തുടങ്ങിയത്.

mahima-nambiyar

അതിന് ശേഷമാണ് ഞാന്‍ മലയാളിയാണെന്ന് കുറേ പേര്‍ക്കെങ്കിലും മനസിലായത്. മധുരരാജയിലും മാസ്റ്റര്‍പീസിലും നാടന്‍ വേഷങ്ങളായിരുന്നു. ശരിക്കും ഞാനത്ര നാടനല്ല. അത്യാവശ്യം മോഡേണ്‍ ഔട്ട് ഫിറ്റ്‌സ് ഉപയോഗിക്കുന്ന മോഡേണ്‍ ഔട്ട് ലുക്കുള്ള ഒരാളാണ്. ദിലീപിന്റെ കാര്യസ്ഥനില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. പണ്ട് മുതലേ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.

Recommended Video

കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam

പക്ഷെ സിനിമയില്‍ പരിചയക്കാരോ സിനിമാ പശ്ചാതലമോ ഇല്ലായിരുന്നു. ഒരു മാഗസിനില്‍ എന്റെ കവര്‍ഫോട്ടോ കണ്ടിട്ടാണ് കാര്യസ്ഥനില്‍ അഭിനയിക്കാനുള്ള ഓഫര്‍ വന്നത്. ദിലീപേട്ടന്റെ അനിയത്തിയുടെ റോളായിരുന്നു. ക്യാമറ എന്താണ്, ആക്ഷന്‍ എന്താണെന്ന് അറിയാത്ത സമയത്താണ് ആ സിനിമ ചെയ്യുന്നത്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള വലിയ ക്യാന്‍വാസിലുള്ള സിനിമയില്‍ നിന്ന് എനിക്ക് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലിനാണ് തമിഴില്‍ എനിക്ക് അവസരം നേടി തരാന്‍ കാരണമായത്. കൂടുതലായും ഞാനിപ്പോള്‍ തമിഴ് സിനിമകളാണ് ചെയ്യുന്നതെന്നും മഹിമ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X