'മഹിമ മറന്നിരുന്നു പക്ഷെ ഞാൻ ആ ഏഴ് വർഷം അത് ഓർത്തിരുന്ന് ഉണ്ണിയോട് ചോദിച്ചു, എന്റെ കണ്ണിൽ ഞാൻ സുന്ദരിയാണ്'
മലയാള സിനിമയിലെ പുത്തൻ താരോദയമാണ് മഹിമ നമ്പ്യാർ. ആർഡിഎക്സിനുശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ മഹിമയ്ക്ക് കഴിയുന്നുണ്ട്. ദിലീപിന്റെ നൂറാമത്തെ സിനിമയായ കാര്യസ്ഥനില്‍ ദിലീപിന്റെ സഹോദരി വേഷം ചെയ്താണ് മഹിമ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടങ്ങിയെങ്കിലും താരം തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായി എത്തി മഹിമ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി. പിന്നീടുള്ള അഡാര്‍ വരവാണ് ആർഡിഎക്സിൽ കണ്ടത്. ആര്‍ഡിഎക്സ് എന്ന സിനിമയിലെ മിനിയെന്ന കഥാപാത്രത്തിനെയും നീല നിലവേ എന്ന ഗാനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വളരെ മനോഹരമായി താരം അവതരിപ്പിച്ച കഥാപാത്രം മലയാളത്തില്‍ മഹിമയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലൂടെ മഹിമ വീണ്ടും സിനിമാപ്രേമികളുടെ ഇടയിൽ ചർച്ചയാവുകയാണ്. ജയ് ഗണേഷ് മികച്ച അഭിപ്രായം നേടി തിയേറ്ററിൽ നിറഞ്ഞോടുമ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മഹിമ വീണ മുകുന്ദന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മയും മഹിമയ്ക്കൊപ്പമുണ്ടായിരുന്നു. യൂത്തിന്റെ ലേറ്റസ്റ്റ് ക്രഷാണ് മഹിമ. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'കണ്ണാടിയിൽ നോക്കി ഞാൻ ഇടയ്ക്കിടെ എന്നോട് തന്നെ സുന്ദരിയാണെന്ന് പറയാറുണ്ട്. എന്റെ കണ്ണിൽ ഞാൻ അത്യാവശ്യം സുന്ദരിയാണ്. എനിക്ക് ഒരുങ്ങി വരാനല്ല സമയമെടുക്കുന്നത് ഒരോന്ന് ചെയ്ത് കഴിയുമ്പോൾ ആ സൗന്ദര്യം ഞാൻ ഇരുന്ന് ആസ്വദിക്കും. അങ്ങനെയാണ് സമയം പോകുന്നത്. ഞാൻ നല്ലൊരു പെറ്റ് മോമാണ്.'
'അതുകൊണ്ട് എനിക്ക് നല്ലൊരു പാരന്റാകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്. കാരണം അപാര ക്ഷമയാണ് എനിക്ക്. എനിക്ക് എന്റെ അമ്മ സുന്ദരിയായി നടക്കുന്നത് കാണാൻ ഇഷ്ടമാണ്. അമ്മ സുന്ദരിയാണെന്ന് ആരെങ്കിലും എന്നോട് പറഞ്ഞാൽ അമ്മയേക്കാൾ സന്തോഷമാണ് എനിക്ക്. പുറത്ത് പോകുമ്പോൾ നന്നായി ഒരുങ്ങി പോയിക്കൂടെയെന്ന് അമ്മയെന്നോട് ചോദിക്കാറുണ്ട്. എന്റെ കല്യാണ ദിവസം എങ്ങനെയായിരിക്കുമെന്ന് ഞാൻ ഇടയ്ക്കിടെ ആലോചിക്കും.'
'വീട്ടുകാരോട് ചോദിക്കാതെ ഒന്നും ഞാൻ ചെയ്യാറില്ല. നല്ല കൂൾ ആറ്റിറ്റ്യൂഡാണ് എന്റെ പാരന്റ്സിനും ചേട്ടനും', എന്നാണ് കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിച്ച് മഹിമ പറഞ്ഞത്. തനിക്ക് എപ്പോഴും അഭിമാനം തോന്നുന്ന മകളാണ് മഹിമയെന്നാണ് താരത്തിന്റെ അമ്മ പറഞ്ഞത്.

'എനിക്ക് എപ്പോഴും അഭിമാനം തോന്നുന്ന മകളാണ് മഹിമ. പലപ്പോഴും എനിക്ക് തോന്നും ഞാനാണോ അമ്മ അതോ അവളാണോ അമ്മയെന്ന്. എന്റെ സ്ട്രങ്ത്ത് എപ്പോഴും മഹിമയാണ്. പ്രായത്തിനൊത്ത പക്വത മഹിമയ്ക്കുണ്ട്. ഞാൻ മഹിമയുടെ അഭിനയം കണ്ട് വിമർശിക്കാറെയുള്ളു. മഹിമയും അവളുടെ ചേട്ടനും എപ്പോഴും കൂട്ടാണ്. അതുകൊണ്ട് ഞാൻ എപ്പോഴും വേറെ നിൽക്കുന്നത് പോലെ എനിക്ക് തോന്നും.'
'മഹിമയുടെ ഇഷ്ടമാണ് ഞങ്ങളുടെയും ഇഷ്ടം. നീ എന്റെ മോളെ ബ്ലോക്ക് ചെയ്യുമല്ലേയെന്ന് ഞാൻ ഉണ്ണിയോട് ചോദിച്ചുവെന്നത് സത്യമാണ്. ആ സംഭവം മഹിമ പറഞ്ഞപ്പോൾ മുതൽ ഞാൻ ഓർത്തുവെച്ചിരുന്നു. ഏഴ് വർഷം ഞാൻ അത് ഓർത്തുവെച്ചു. മഹിമ അത് മറന്നുപോയിരുന്നു. ഉണ്ണിയുടെ നിഷ്കളങ്കമായ മുഖം കണ്ടാൽ ഒന്നും പറയാൻ തോന്നില്ലെന്നും', മഹിമയുടെ അമ്മ പറയുന്നു.


Click it and Unblock the Notifications











