'ഷെയ്ൻ ഒരു ലോല ഹൃദയനാണ്... ഒന്നും ഫേക്ക് ചെയ്ത് കാണിക്കാത്തയാളാണ്, ഞാനൊക്കെ ഭയങ്കര ഡിപ്ലോമാറ്റിക്കാണ്'

റിയാലിറ്റി ഷോകൾ മലയാളത്തിൽ കത്തി നിൽക്കുന്ന കാലത്താണ് ഷെയ്ൻ നിഗം സൂപ്പർ ഡാൻസറിലൂടെ ശ്രദ്ധനേടുന്നത്. റിയാലിറ്റി ഷോകളിലെ വിധികർത്താക്കളുടെ വഷളൻ പ്രതികരണങ്ങളും അമിത നാടകീയതും വൈകാരികതയും മാർക്കറ്റിങ് തന്ത്രങ്ങളും പക്ഷാപാതപരമായ വിധിനിർണ്ണയങ്ങളുമൊക്കെ ചർച്ചയാകപ്പെടുന്ന ഇന്നത്തെ സമൂഹത്തിൽ മുമ്പൊരിക്കൽ ഒരു വാരികയോട് അബി പറഞ്ഞത് കലയെ തീരുമാനിച്ചുറപ്പിച്ച് വിൽക്കുന്ന പരിപാടിയിലേക്ക് തന്റെ മകനെ ഇനി അയക്കില്ലെന്നാണ്.

അവന്‌ കഴിവുണ്ടെങ്കിൽ അവസരങ്ങൾ ലഭിക്കുമെന്നും അബി പറഞ്ഞിരുന്നു. അബി പറഞ്ഞതുപോലെ ഷെയ്ന്റെ കഴിവുകൾ കൊണ്ട് തന്നെ അവൻ ഉയർന്ന് വന്നു. ഷെയ്ൻ ഇന്ന് അറിയപ്പെടുന്ന നടനാണ്. വലിയ ആരവങ്ങളുള്ള ഒരു വേദിയിൽവെച്ച് അബിക്ക് മകന് അവാർഡ് നൽകാനുള്ള അവസരവും ലഭിച്ചു. ഉപ്പയുടെ വേർപാട് ഇന്നും ഷെയ്നിനെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നാണ്. അമ്മയും അനിയത്തിമാരുമാണ് ഷെയ്നിന്റെ ഇപ്പോഴത്തെ പിൻബലം.

Shane Nigam

മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷെയ്ൻ നിഗം ഇന്ന്. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുണ്ട് നടന്. ബാലതാരമായാണ് ഷെയ്നിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016ൽ കിസ്മത്ത് എന്ന സിനിമയിലൂടെ നായകനുമായി.

അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു നടൻ. ആർഡിഎക്സ് റിലീസിനുശേഷം അന്യഭാഷയിൽ അടക്കം തരം​ഗമാണ് ഷെയ്ൻ. പകരക്കാരനില്ലാത്ത നടനാണ് ഇന്ന് ഷെയ്ൻ. താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ലിറ്റിൽ ഹാർട്ട്സാണ്. സിനിമയുടെ പ്രമേഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതേസമയം ചിത്രത്തിൽ ഷെയ്നിന്റെ നായികയായ മഹിമ നമ്പ്യാർ ഷെയ്നിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഷെയ്ൻ ഒരു ലോല ഹൃദയനാണെന്നും ഒന്നും ഫേക്ക് ചെയ്ത് കാണിക്കാത്തയാളാണെന്നുമാണ് മഹിമ പറയുന്നത്. ഹാപ്പി ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹിമ. ഷെയ്നിനെ കൂടുതൽ പരിചയപ്പെടുന്തോറും എനിക്ക് മനസിലായ ഒരു കാര്യം ആള് ഭയങ്കര പാവമാണ്. ലോല ഹൃദയനാണ്.

ഷെയ്നിന് പെട്ടന്ന് ദേഷ്യം വരും എന്നൊക്കെ പറയാറുണ്ടല്ലോ... അതായത് ഒന്നും ഫേക്ക് ചെയ്ത് കാണിക്കാത്തയാളാണ് ഷെയ്ൻ. ഞാനൊക്കെ ഭയങ്കര ഡിപ്ലോമാറ്റിക്കായിട്ടാണ് സംസാരിക്കാറുള്ളത്. റിയലായി പെരുമാറുന്നയാളാണ് ഷെയ്നെന്നും എനിക്ക് മനസിലായി. ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന രീതിക്ക് തന്നെ നിൽക്കും. അതേ ആളെത്തന്നെ പിന്നീട് ചിലപ്പോൾ ഷെയ്നിന് ഇഷ്ടപ്പെടും. അതിന് ഉദാഹരണമാണ് ഞാൻ എന്നാണ് മഹിമ പറഞ്ഞത്.

Shane Nigam

അതേസമയം പൊതു വിഷയങ്ങളിൽ ഇമേജ് നോക്കാതെ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാറുള്ള വ്യക്തി കൂടിയാണ് ഷെയ്ൻ. പോസ്റ്റുകൾ ഇടേണ്ടിയിരുന്നില്ലെന്ന്​ ഒരിക്കലും തോന്നിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പറയുന്നത്​ നിലപാട്​ തന്നെയാണ്​. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ സിനിമയെ ബാധിക്കുമെന്ന്​ തോന്നുന്നില്ല.

നല്ല സിനിമ ആളുകൾ കാണും. അല്ലെങ്കിൽ കാണില്ല. എല്ലാ മനുഷ്യരെയും ഒന്നായാണ്​ കാണുന്നത്​. ആരോടും ഒരു വിദ്വേഷവുമില്ലെന്നാണ് നിലപാടുകൾ സോഷ്യൽമീഡിയയിൽ കുറിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് താരം കഴിഞ്ഞ ദിവസം പറഞ്ഞത്.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X