പ്രണയിച്ച് വിവാഹം കഴിച്ചിട്ട് കാശില്ലെന്ന് പറയാന്‍ പറ്റുമോ? കല്യാണ ശേഷമുള്ള ജീവിതത്തെ കുറിച്ച് മാല പാര്‍വതി

അമ്മ കഥാപാത്രങ്ങള്‍ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന നടിയാണ് മാല

mala-parvathy-
പാര്‍വതി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്താറുള്ള നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്നെ കുറിച്ചുള്ള വിശേഷങ്ങളും മറ്റുമൊക്കെ ഫേസ്ബുക്ക് പേജിലൂടെയും മറ്റും നടി പറയാറുണ്ട്.

അത്തരത്തില്‍ കോളേജില്‍ പഠിക്കുന്ന കാലത്തുണ്ടായ പ്രണയത്തെ കുറിച്ചും പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തെ ഭര്‍ത്താവാക്കിയതിനെ പറ്റിയും മാല പാര്‍വതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് നടി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ചെറിയ പ്രായത്തില്‍ എത്ര പൈസ വേണമെങ്കിലും തനിക്ക് ലഭിക്കുമായിരുന്നു. അമ്മയുടെ മേശയിലുള്ള ആയിരം രൂപ എത്ര എടുത്താലും നിറഞ്ഞ് തന്നെ ഇരിക്കുമായിരുന്നു. അങ്ങനെ ജീവിച്ച് വന്നതാണെങ്കിലും വിവാഹശേഷം ആകെ മൂവായിരം രൂപ കൊണ്ട് ജീവിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.

പഠിക്കുന്ന കാലത്ത് എല്ലാവിധ സൗകര്യങ്ങളും തനിക്കുണ്ടായിരുന്നു. ഇഷ്ടം പോലെ പൈസയും ഉണ്ട്. അമ്മയുടെ മോശയ്ക്കുള്ളില്‍ ഒരു എന്‍വലപ്പിന്റെ കവറുണ്ടാവും. അതില്‍ ആയിരം രൂപയുണ്ടാവും. എനിക്കാവശ്യമുള്ളപ്പോള്‍ അതില്‍ നിന്നും പൈസ എടുക്കാം. നൂറിന്റെ നോട്ടുകളാണ്. ഞാനതില്‍ നിന്നും നൂറ് എടുത്താലും മുന്നൂറ് എടുത്താലുമൊക്കെ പിറ്റേ ദിവസം അത് വീണ്ടും ആയിരം ആയിട്ടുണ്ടാവും. അക്ഷയപാത്രം പോലെയായിരുന്നു. 1988-90 കാലഘട്ടമായിരുന്നു അത്.

പക്ഷേ ഡിഗ്രിയായപ്പോള്‍ കല്യാണം കഴിച്ച് പോയി. അതോട് കൂടി ഒന്നും ഇല്ലാത്ത അവസ്ഥയായി. ഭര്‍ത്താവ് സതീശന് കിട്ടുന്ന മൂവായിരം രൂപ കൊണ്ട് ഞങ്ങള്‍ ഒരു മാസം ജീവിക്കണം. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ കാര്യം കഴിഞ്ഞ് കൂടെയുള്ളവര്‍ക്ക് യൂത്ത്‌ഫെസ്റ്റിവലിന് സാരിയും വളയും മറ്റുമൊക്കെ വാങ്ങി കൊടുക്കുമായിരുന്നു. എന്തെല്ലാം അട്ടഹാസങ്ങളായിരുന്നു.

പ്രേമിച്ച് വിവാഹം കഴിച്ചതിന് ശേഷം സതീശന് കിട്ടുന്ന മൂവായിരത്തില്‍ പുള്ളിയുടെ വീട്ടിലും കൊടുക്കണം. ബാക്കിയുള്ളത് കൊണ്ട് വീടിന്റെ വാടകയും ഞങ്ങള്‍ക്ക് ഒരു മാസം ഭക്ഷണവുമൊക്കെ കഴിക്കണം. കല്യാണത്തിന് ശേഷം വീട്ടുകാരോട് പണമൊന്നും വാങ്ങിക്കാന്‍ പോയിട്ടില്ല. വീട്ടുകാരുടെ സമ്മതത്തോടെ കെട്ടി എന്ന് കരുതി കാശ് ചോദിക്കാന്‍ പറ്റില്ലല്ലോ.

ഞങ്ങള്‍ വളരെ സീരിയസായിട്ട് വിവാഹം കഴിച്ചിട്ട്, ജീവിക്കാനുള്ള പൈസ തരണമെന്ന് ചോദിക്കുന്നത് മോശമല്ലേ. ഞങ്ങള്‍ ഞങ്ങളുടെ അവസ്ഥയില്‍ നിന്നോണ്ട് ജീവിച്ച് തുടങ്ങി. എനിക്കതൊരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു എന്നും മാല പാര്‍വതി പറയുന്നു. .

More from Filmibeat

Read more about: mala parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X