For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പാട്ട് ഷൂട്ട് ചെയ്യുമ്പോൾ മൂന്ന് മാസം ​ഗർഭിണി; ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു; മാളവിക

  |

  കറുപ്പ് താൻ എനക്ക് പുടിച്ച കളറ് എന്ന ​തമിഴ് ​ഗാനം കേൾക്കാത്തവർ കുറവായിരിക്കും. കറുപ്പിന്റെ അഴകിനെ വർണിക്കുന്ന ഈ ​ഗാനവും ​ ഡാൻസും വൻ ഹിറ്റായിരുന്നു 2000 ൽ പുറത്തിറങ്ങിയ വെട്രിക്കൊട് കെട്ട് എന്ന സിനിമയിലെ ​ഗാനം ആയിരുന്നു ഇത്.

  അക്കാലത്ത് തിളങ്ങി നിന്ന നടി മാളവിക ആണ് ഈ ​ഗാനത്തിന് ചുവട് വെച്ചത്. ഒറ്റ ​ഗാനരം​ഗത്തിലൂടെ മാളവിക നേടിയെടുത്ത പ്രശസ്തി ചെറുതല്ല. തമിഴ്നാട്ടിൽ മാളവിക ഈ ​ഗാനത്തിലൂടെ അലയൊലികൾ സൃഷ്ടിച്ചു.

  Also Read: ലെസ്ബിയന്‍ ആണോന്ന് ഭര്‍ത്താവിന് അറിയാം; ഏത് ഫോട്ടോയിട്ടാലും തെറിവിളി മാത്രമാണെന്ന് നടി നിമിഷ

  ചേരൻ സംവിധാനം ചെയ്ത് വെട്രി കൊടി കെട്ട് സിനിമയിൽ മാളവികയെ കൂടാതെ മുരളി, പാർത്ഥിപൻ, മീന, വടി വേലു മനോരമ, ആനന്ദ് രാജ്, വിജയകുമാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2000 ങ്ങളുടെ തുടക്കത്തിൽ തിളങ്ങി നിന്ന മാളവിക ഏറെ നാൾ സിനിമയിൽ നിന്നും പിന്നീട് വിട്ടു നിന്നും ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക.

  Also Read: 'ഒറ്റയ്ക്കായി പോയതിന് പല കാരണങ്ങളും ഉണ്ടാവും; ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്'

  കറുപ്പ് താൻ പാട്ട് ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ലെന്ന് മാളവിക പറയുന്നു. 'ആലപ്പിയിൽ വെച്ചാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. ഏപ്രിൽ, മെയ് മാസത്തിൽ. കടുത്ത ചൂട് ആയിരുന്നു. ഷൂട്ട് കഴിയുമ്പോഴേക്കും ഞാനും കറുത്തു'

  'പക്ഷെ വളരെ ആസ്വദിച്ച് ചെയ്തതാണ്. ചേരൻ മികച്ച സംവിധായകൻ ആണ്. കൊറിയോ​ഗ്രഫിയും കോസ്റ്റ്യൂമും എല്ലാം നന്നായിരുന്നു. ആ പാട്ടിന് ശേഷം എല്ലാവരും തന്നെ തിരിച്ചറിയാൻ തുടങ്ങിയെന്നും അത് തന്നെ അത്ഭുതപ്പെടുത്തി'യെന്നും മാളവിക പറഞ്ഞു.

  നായകൻമാരിൽ മിക്കവരും നടിമാർ ഡാൻസ് ചെയ്യുമ്പോൾ വെറുതെ നടക്കുന്നവരാണ്. വിജയ് ഒഴിച്ച്. സ്വിറ്റ്സർലന്റിൽ പോയാൽ ഹീറോയിൻ ഷിഫോൺ വസ്ത്രം ധരിച്ച് ഡാൻസ് ചെയ്യണം. ഹീറോ മുഴുവൻ വസ്ത്രവും ധരിച്ചാണ് അഭിനയിക്കുകയെന്നും നടി തമാശയോടെ പറഞ്ഞു.

  രജിനികാന്ത് സാറിനെ ചന്ദ്രമുഖിക്ക് ശേഷം ഒരിക്കൽ ബോംബെയിൽ വെച്ച് കണ്ടിട്ടുണ്ട്. അന്ന് ഞാൻ എട്ട് മാസം ​ഗർഭിണി ആയിരുന്നു. നിങ്ങൾക്കെന്നെ മനസ്സിലായോ എന്നാണ് ഞാനെപ്പോഴും ചോദിക്കുക. വളരെ ഹംബിൾ ആയ വ്യക്തിയാണ് രജിനികാന്ത് എന്നും അതുപോലെ ഒരു താരത്തെ കണ്ടിട്ടില്ലെന്നും മാളവിക പറയുന്നു.

  കുരിവിയിൽ വിജയ്ക്കൊപ്പം ​ഗാനരം​ഗത്തിൽ അഭിനയിച്ചതിനെക്കുറിച്ചും മാളവിക സംസാരിച്ചു. 'സൗത്തിലെ ഹൃതിക് റോഷനാണ് വിജയ് അദ്ദേഹത്തിന്റെ കൂടെ ഡാൻസ് ചെയ്യാൻ ഞാൻ എക്സെെറ്റഡ് ആയിരുന്നു. പക്ഷെ ആ സമയത്ത് ഞാൻ ​ഗർഭിണി ആയി. പാട്ട് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ മൂന്ന് മാസം ​ഗർഭിണി ആയിരുന്നു. ഡോക്ടർ പറഞ്ഞു നിനക്ക് ഡാൻസ് ചെയ്യാൻ പറ്റില്ലെന്ന്. അതിനാൽ ​ഗാനരം​ഗത്തിൽ ഞാൻ ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്'

  മോഡലിനെ പോലെ നടക്കുകയാണ് ഞാൻ ആ പാട്ടിൽ. ആ ​ഗാനം കുറച്ച് നേരത്തെ ഷൂട്ട് ചെയ്തിരുന്നെങ്കിൽ എനിക്ക് ഡാൻസ് ചെയ്യാമായിരുന്നെന്ന് അന്ന് വിചാരിച്ചു. അതും ഹിറ്റ് ആയേനെ,മാളവിക പറഞ്ഞു. 2008 ൽ റിലീസ് ചെയ്ത കുരുവി എന്ന സിനിമയിൽ വിജയ് ആയിരുന്നു നായകൻ. തൃഷ ആയിരുന്നു സിനിമയിലെ നായിക.

  Read more about: malavika
  English summary
  Actress Malavika About Her Dance Songs; Reveals She Was Pregnant While Shooting For Kuruvi Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X