For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ധരിച്ചത് നൈറ്റിയായിരുന്നില്ല, പലരും സൂം ചെയ്ത് അവർക്കിഷ്ടമുള്ളപോലെ പ്രചരിപ്പിച്ചതാണ്'; നടി മാളവിക മേനോൻ

  |

  2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി കൂടിയാണ് താരം. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  അത്തരത്തിൽ താരം അടുത്തിടെ നടത്തിയൊരു ഫോട്ടോഷൂട്ട് വലിയ ചർച്ചയായിരുന്നു. അതിന് പിന്നിലെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക മേനോൻ. 'യുട്യൂബ് ചാനൽ ആ സമയത്ത് ഇല്ലാതിരുന്ന നടി ഞാൻ‌ മാത്രമായിരുന്നു.'

  'പിന്നീട് എല്ലാവരും നിർബന്ധിച്ച് ഞാനും യുട്യൂബ് ചാനൽ തുടങ്ങി. കുറച്ച് നാൾ മുമ്പ് ഞാനും എന്റെ ഫാമിലിയും മൂന്നാർ ടൂർ പോയിരുന്നു. ഫോട്ടോ​ഗ്രഫി ടീമും എനിക്കൊപ്പം വന്നിരുന്നു.'

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  'അവിടെ വെച്ച് വിവിധ കോസ്റ്റ്യൂമിൽ നിരവധി ഫോട്ടോകൾ എടുത്തിരുന്നു. അവയെല്ലാം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിൽ ശ്രദ്ധിക്കപ്പെട്ടത് മഞ്‍ ഡ്രസ്സിട്ട ഫോട്ടോസാണെന്ന് മാത്രം. ആ ഫോട്ടോ ഇത്രത്തോളം വൈറലാകുമെന്ന് ഞാനും കരുതിയിരുന്നില്ല.'

  'അന്ന് ധരിച്ച ആ ഡ്രസ് നൈറ്റിയല്ല. അതും മറ്റുള്ള വസ്ത്രംപോലെ ഒരു വസ്ത്രമായിരുന്നു. അന്ന് അവിടെ നിന്നെടുത്ത ഫോട്ടോയും വീഡിയോയും എന്റെ യുട്യൂബ് ചാനലിലും ഞാൻ പങ്കുവെച്ചിരുന്നു. ഞാൻ സ്വന്തമായി എഡിറ്റ് ചെയ്താണ് യുട്യൂബ് ചാനലിൽ ആ വൈറൽ കണ്ടന്റ് വീഡിയോ ഇട്ടത്.'

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  'ആദ്യമായാണ് ഞാൻ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്ത് യുട്യൂബിൽ ഇടുന്നത്. പിന്നെ പിറ്റേദിവസം അമ്പലത്തിൽ പോയിരുന്നു കുടുംബസമേതം. അവിടെ നിന്നും തിരിച്ച് വരുമ്പോൾ അമ്മയാണ് ഈ വീഡിയോ ഇത്രത്തോളം ചർച്ചയായിയെന്ന് ആദ്യം കണ്ടത്.'

  'കൂടാതെ നിരവധി കോളുകളും എന്റെ വസ്ത്രത്തെ കുറ്റപ്പെടുത്തി വന്നിരുന്നു. ഞാൻ നോർമലായിട്ടാണ് ആ വീഡിയോ ഇട്ടത്. പക്ഷെ പലരും അത് സൂമും ക്ലോസും ഇട്ട് അവർക്ക് ഇഷ്ടമുള്ളപോലെ ഇറക്കി. എല്ലാവരും അത് കണ്ട് വിചാരിച്ച് വെച്ചിരിക്കുന്നത് ഞാൻ ആ ഡ്രസ്സിനുള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്നാണ്.'

  'അവർ അങ്ങനെയാണ് ആ ഫോട്ടോയെ പറ്റി പ്രചരിപ്പിച്ചതും. പക്ഷെ ആ ഫോട്ടോ കാണുന്ന ഏത് പൊട്ടനും മനസിലാകും ലൈറ്റിന്റെ ഷാഡോ കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന്. പലരും ഞാൻ വസ്ത്രത്തിനുള്ളിൽ ഒന്നും ഇട്ടിട്ടില്ലെന്ന തരത്തിൽ പ്രചരിപ്പിച്ചതാണ്.'

  'ആ വൈറൽ കണ്ടന്റ് ഇടും മുമ്പ് ഞാൻ ആ വസ്ത്രത്തിലുള്ള ഫോട്ടോകൾ എന്റെ സോഷ്യൽമീ‍ഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ സ്ട്രാപ്പ് വരെ കാണാം. പിന്നെ എന്ത് അർഥത്തിലാണ് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.'

  'എന്റെ കോസ്റ്റ്യൂംസ് സെലക്ട് ചെയ്യുന്നത് അമ്മയാണ്. അമ്മയാണ് ഡ്രസ്സ് സ്റ്റൈലിസ്റ്റ്. അമ്മയ്ക്കാണ് എന്റെ നല്ലതും ചീത്തയും അറിയുക. ഇപ്പോൾ‌ ഇന്ദ്ര എന്നൊരു സിനിമ ചെയ്തിട്ടുണ്ട്.'

  'ആശ ശരത്തും ​ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. പലരും എന്നോട് പറയാറുണ്ട് വളരെ കുറച്ച് അല്ലേ... സ്ക്രീൻ സ്പേസുള്ളുവെന്ന്. ചിലർ സങ്കടത്തോടെയാണ് ആ കാര്യം എന്നോട് പറയാറുള്ളത്.'

  'അങ്ങനെ പലരും എന്നോട് പറഞ്ഞതുകൊണ്ട് ഇനിമുതൽ സ്ക്രീൻ സ്പേസും പെർഫോം ചെയ്യാനും ഉള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം.'

  'പക്ഷെ ജോസഫ് സിനിമയിലെ ആ ചെറിയ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും പലരും ചോദിക്കുകകയും ചെയ്തതിൽ സന്തോഷം തോന്നിയിരുന്നു' മാളവിക മേനോൻ പറഞ്ഞു.

  Read more about: malavika menon
  English summary
  Actress Malavika C Menon First Time Open Up About Her Viral Nighty Photoshoot Behind Story-Read In Malaylam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X