For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ കൊണ്ടുപോകും, അതിന് ദിലീപ് അങ്കിൾ വഴക്ക് പറയും'; മാളവിക ജയറാം!

  |

  താരങ്ങളുടെ മക്കളിൽ സിനിമയിലേക്ക് വരാൻ തയ്യാറെടുക്കുന്ന താരപുത്രിയാണ് മാളവിക ജയറാം. മുമ്പും നിരവധി അവസരങ്ങൾ സിനിമയിലേക്ക് വരാൻ മാളവികയ്ക്ക് ലഭിച്ചെങ്കിലും അന്നൊന്നും മാളവിക അതിന് തയ്യാറായിരുന്നില്ല.

  സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും മ്യൂസിക്ക് വീഡിയോയിലൂടെ അഭിനയത്തിൽ തനിക്കുള്ള പ്രതിഭ മാളവിക നേരത്തെ തന്നെ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തതാണ്. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക അഭിനയിച്ചത്.

  Also Read: മകളെ പോലെയന്ന് പറഞ്ഞയാള്‍ക്ക് പ്രണയമായി, കരണത്തടിച്ചു, തല്ലി; കരിയര്‍ നശിപ്പിച്ചത് മഹേഷ് ഭട്ടെന്ന് പാക് നടി

  പ്രണവ് ഗിരിധരൻ സംഗീത സംവിധാനം ചെയ്ത ഈ പാട്ടിൽ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത് അശോക് സെൽവനാണ്. ഒട്ടനവധി അഭിപ്രായങ്ങൾ ലഭിച്ചൊരു മ്യൂസിക്ക് വീഡിയോയായിരുന്നു അത്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തിരുന്നു മാളവിക.

  അതിന്റെ ചിത്രങ്ങൾ താരപുത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അടുത്തിടെ ചില പരസ്യങ്ങളിൽ മോഡലായും മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അച്ഛൻ ജയറാമിനൊപ്പവും ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

  Also Read: 'ദിശ അറിയാത്ത യാത്ര, സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടിയുണ്ട്'; ​ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് അഭിരാമി!

  മാതാപിതാക്കൾ സിനിമാ മേഖലയിൽ നിന്നായതുകൊണ്ട് തന്നെ മറ്റുള്ള സ്റ്റാർ കിഡ്സുമായും അടുത്ത ബന്ധം ചക്കിയെന്ന മാളവികയ്ക്ക് ചെറുപ്പം മുതലുണ്ട്. കല്യാണി പ്രിയദർശൻ മുതൽ മീനാക്ഷി ദിലീപ് വരെയുള്ള സ്റ്റാർ കിഡ്സുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പറയുന്ന വീ‍ഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  ഇന്ത്യാ​​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ വെളിപ്പെടുത്തൽ. 'ഫഹദ് ഫാസിൽ ഒരുപാട് ലെയേഴ്സുള്ള ഒരാളാണ്. അഭിമുഖത്തിൽ കാണുന്ന പോലൊരു വ്യക്തിയല്ല ഫഹദ് ഫാസിൽ. വളരെ ഫണ്ണിയായിട്ടുള്ള വ്യക്തിയാണ്. അഭിമുഖങ്ങളിൽ സൈലന്റായി സംസാരിക്കുന്നുവെന്നേയുള്ളു.'

  Also Read: നടി മഞ്ജിമയുടെ വിവാഹ നിശ്ചയം ഉടൻ?, യുവനടന്റെ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ഫോട്ടോകൾ വൈറലാകുന്നു!

  'നമ്മളെയൊക്കെ കളിയാക്കുകയൊക്കെ ചെയ്യുന്ന കൂട്ടത്തിലാണ്. ദുൽഖർ സൽമാനെ വളരെ പണ്ട് പരിചയപ്പെട്ടത്. ക്ലോസായി അ​ദ്ദേഹത്തെ കുറിച്ച് അറിയില്ല. പക്ഷെ വളരെ ക്യൂട്ടാണ്. അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആ​ഗ്രഹമാണ്. ഉണ്ണി മുകുന്ദൻ മലയാള സിനിമയുടെ സൂപ്പർമാനാണ്.'

  'ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കുന്നത്. എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തിൽ‌ ഉള്ള പരിചയമാണ്. ഒട്ടും ഫിൽട്ടറില്ലാത്ത വ്യക്തിയാണ്. കല്യാണി എന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതിൽ ഏറ്റവും സന്തോഷം എനിക്കാണ്.'

  'അപർണ ബാലമുരളി എന്റെ ബൊമ്മിയാണ്. കാളിദാസിനൊപ്പം സിനിമ ചെയ്തപ്പോഴാണ് ഞാനും അപർണയും കൂടുതൽ സൗഹൃദത്തിലായത്. പിന്നെ ഞങ്ങളുടെ പാരന്റ്സ് സുഹൃത്തുക്കളാണ്. അപർണ എപ്പോൾ ചെന്നൈയിൽ വന്നാലും ഞങ്ങൾ ഒരുമിച്ച് കൂടാറുണ്ട്. ഒട്ടനവധി ടാലന്റുള്ള വ്യക്തിയാണ്.'

  'നല്ലൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ അസാധ്യമായി പെർഫോം ചെയ്യും. ഐശ്വര്യ ലക്ഷ്മിയുമായി സൗഹൃദത്തിലായത് കാളിദാസുമായി ഐശ്വര്യ ലക്ഷ്മി സിനിമ ചെയ്തശേഷമാണ്. അടുത്തിടെ പൊന്നിയൻ സെൽവൻ ഓഡിയോ ലോഞ്ചിനിടെ കണ്ടിരുന്നു. ഐശ്വര്യ എന്റെ ഡാർലിങാണ്. ‌കാളിദാസ് എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.'

  'സഹോദരൻ എന്നതിലുപരി അവൻ എന്റെ നല്ല സുഹൃത്താണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുമിച്ച് ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്. അമ്മയെ പ്രാങ്ക് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴെ പക്ഷെ അമ്മ അറിയും. മീനാക്ഷി ദിലീപ് എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവൾ വീട്ടിലൊക്കെ വന്നിട്ടുണ്ട്.'

  'മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും. അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്' മാളവിക ജയറാം പറഞ്ഞു.

  Read more about: meenakshi dileep
  English summary
  actress Malavika Jayaram open up about her friendship with meenakshi dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X