'വിവാഹശേഷം ജാഡ കൂടി, ​വയറ് കണ്ട് ​ഗർഭിണിയാണോയെന്ന് ചോദിക്കാറുണ്ട്, അന്നൊരു ചമ്മലായിരുന്നു'; മാളവികയും തേജസും!

അടുത്തിടെ ട്രെന്റിങായ കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. നായികാ നായകൻ ഷോ അവസാനിച്ചശേഷം പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖങ്ങളാണ് മാളവികയുടെയും തേജസിന്റെയും.

നായികാ നായകന് ശേഷം മാളവിക മറ്റ് റിയാലിറ്റി ഷോയിലൂടെയും റീൽസ് വീഡിയോകളിലൂടെയും സജീവമായിരുന്നപ്പോൾ‌ തേജസ് തന്റെ ഷിപ്പിലെ ജോലിയിലേക്ക് തിരികെ പോയി. ഇരുപത്തിനാലുകാരിയായ മാളവിക പെട്ടന്നൊരു സുപ്രഭാതത്തിൽ താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി തേജസാണെന്ന് വെളിപ്പെടുത്തിയപ്പോൾ എല്ലാവർ‌ക്കും അമ്പരപ്പായിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നുവോ എന്ന സംശയമായിരുന്നു പിന്നീട് പ്രേക്ഷകർക്ക്. എന്നാൽ പ്രണയമൊന്നും ഇല്ലായിരുന്നുവെന്നും രണ്ട് കുടുംബവും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി. ഇരുവരുടെയും വിവാഹം ​ആഢംബര പൂർവമാണ് നടന്നത്. സംവിധായകൻ ലാൽജോസ് അടക്കമുള്ളവർ ഇരുവരെയും അനു​ഗ്രഹിക്കാൻ എത്തിയിരുന്നു. വിവാഹശേഷം മാളവികയ്ക്കൊപ്പം വ്ലോ​ഗിൽ തേജസും സജീവമാണ്.

Malavika Krishnadas

ഇപ്പോഴിതാ ഒരു കപ്പിൾ ക്യു ആന്റ് എയുമായി എത്തിയിരിക്കുകയാണ് മാളവികയും തേജസും. പ്രേക്ഷകർക്ക് ചോദിച്ച വിവി​ധ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇരുവരും പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുന്നത്. എണ്ണൂറോളം ചോദ്യങ്ങൾ വന്നിരുന്നുവെന്നും അവയിൽ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നതെന്നും മാളവിക വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാളവിക ഒരു വീഡിയോയുമായി എത്തുന്നത്. വിവാഹത്തിന് ശേഷം പ്രത്യേകിച്ച് മാറ്റങ്ങൾ തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നാണ് മാളവികയും തേജസും പറയുന്നത്. കുറച്ച് അടുക്കും ചിട്ടയും വന്നു. രാവിലെ എഴുന്നേൽക്കുന്നത് നേരത്തെയാക്കി എന്നും ഇരുവരും പറയുന്നു. ജീവിതത്തിൽ കൂടുതൽ പ്രതീക്ഷകൾ വയ്ക്കാത്ത ആളുകളാണ് തങ്ങളെന്നും ഇരുവരും പറഞ്ഞു.

നായികാ നായകനിൽ വെച്ച് ഇരുവരും റിയൽ ലൈഫിലും കപ്പിളായാൽ നന്നായിരുന്നുവെന്ന് നടി സംവൃത സുനിൽ പറഞ്ഞപ്പോൾ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് ചമ്മലാണ് തോന്നിയത് എന്നാണ് ഇരുവരും മറുപടി നൽകിയത്. എന്താണ് മറുപടി പറയേണ്ടതെന്ന് അറിയാതെ താങ്ക്യു വരെ പറയേണ്ടി വന്നുവെന്നും മാളവിക പറഞ്ഞു. തേജസിനെ ഭർത്താവായി സ്വപ്നത്തിൽ പോലും നായികാ നായകന്റെ സമയത്ത് ചിന്തിച്ചിട്ടില്ലെന്നും മാളവിക പറഞ്ഞു.

പിന്നീട് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തെ കുറിച്ചാണ് മറുപടി നൽകിയത്. ആറുവയസിന് മൂത്തതാണ് മാളുവിനെക്കാളും താനെന്ന് തേജസ് പറഞ്ഞു. 1993 ലാണ് തേജസ് ജനിച്ചത്. മാളവിക ജനിച്ചത് 1999 ലുമാണ്. നേവി ഓഫീസർ ആയതുകൊണ്ട് ആ ജോലിയും കാര്യങ്ങളും ഒക്കെ നേരത്തെ തന്നെ അറിയാമായിരുന്നു.

Malavika Krishnadas

എന്നാൽ പെട്ടെന്ന് പോകുമ്പോൾ സങ്കടം ഉണ്ടാകുമെന്നാണ് തേജസ് തിരികെ പോകുന്നതിനെക്കുറിച്ച് മാളവിക പറഞ്ഞത്. ആദ്യമൊന്നും ബുദ്ധിമുട്ട് ഉണ്ടാകില്ല. ജോലിയുടേതായ ടെൻഷൻ ഉണ്ടാകും. പിന്നെ അതൊക്കെ കഴിഞ്ഞ് കഴിയുമ്പോൾ എനിക്ക് വിഷയമാകും. കാരണം ഹോം സിക്ക്നെസ് ഉള്ള ആളാണ് ഞാൻ. പിന്നെ നമ്മൾ മനസിനെ പറഞ്ഞ് ആശ്വസിപ്പിക്കുമെന്നാണ് തേജസ് പറഞ്ഞത്.

വിവാഹശേഷം എന്തുകൊണ്ട് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ലെന്ന ചോദ്യത്തിനും ഇരുവരും മറുപടി നൽകി. മനപൂർവ്വം അഭിമുഖം കൊടുക്കാഞ്ഞതല്ല. എനിക്ക് ക്ലോസ് ആയിട്ടുള്ള ആളുകളുടെ അടുത്ത് മാത്രമാണ് സംസാരിക്കാൻ അറിയുക. ഒരു അഭിമുഖത്തിൽ ചെന്നിരുന്ന് സംസാരിക്കാൻ എനിക്ക് പാടാണെന്ന് തേജസ് പറഞ്ഞു.

വിവാഹശേഷം അമ്മയെ മിസ് ചെയ്യാറുണ്ടോയെന്ന ചോദ്യത്തിന് മാളവികയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്മയെ മിസ് ചെയ്യാറുണ്ട്. തേജസേട്ടന്റെ വീട്ടിൽ പോകുമ്പോൾ മാത്രമാണ് മിസ് ചെയ്യുക. അല്ലാത്ത സമയം അമ്മ കൂടെയുണ്ടെന്ന് മാളവിക പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം മാളുവിന്‌ ജാഡ കൂടി അഹങ്കാരം ആയി എന്നൊക്കെയുള്ള കമന്റ്സ് ഞാൻ കാണാറുണ്ട്.

എന്നെ എന്തിൽ നെഗറ്റീവ് പറയാനൊക്കുമോ അതിൽ എല്ലാം നെഗറ്റീവ് പറയുന്നുണ്ട്. പക്ഷെ എന്ത് ചെയ്തിട്ടാണ് എനിക്ക് ഇത്രയും നെഗറ്റീവ് വരുന്നതെന്ന് എനിക്ക് അറിയില്ല. എങ്ങനെ കുത്തി നോവിക്കാമോ അങ്ങനെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളുകളാണ്. വയർ കണ്ടിട്ട് ഗർഭിണി ആണോ എന്നും ആളുകൾ ചോദിക്കുന്നുണ്ടെന്നും മാളവിക പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X