'24 വയസാണോ മാളൂന്...?'; വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാൾ, മാളവികയുടെ പിറന്നാൾ ദുബായിൽ ആഘോഷിച്ച് തേജസ്!

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ്. മാളവിക തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക പ്രേക്ഷകരിലേക്ക് എത്തിച്ചത്.

മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയിൽ മാളവികയുടെ സഹമത്സരാർഥിയായ തേജസിനെയാണ് താരം വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെങ്കിൽ കൂടിയും ഇരുവരുടേയും സ്നേഹവും കെമിസ്ട്രിയും കാണുമ്പോൾ പ്രണയ വിവാഹമായിരുന്നുവോയെന്ന് ചോദ്യങ്ങൾ വരാറുണ്ട്.

ടെലിവിഷൻ പരിപാടികളും മറ്റ് തിരക്കുകളുമെല്ലാം മാറ്റിവെച്ച് തേജസിനൊപ്പം ജീവിതം ആഘോഷിക്കുകയാണ് മാളവിക. തായ്‍ലന്‍ഡിലെ ഹണിമൂണ്‍ ആഘോഷങ്ങൾക്ക് ശേഷം ഇരുവരും ദുബായിൽ കസിൻസിനൊപ്പം അവധി ആഘോഷിക്കുകയാണ്.

ദുബായ് യാത്രയിൽ മാളവികയുടെ അമ്മയും ഒപ്പമുണ്ട്. മാളവികയുടെ പിറന്നാൾ ആഘോഷവും ദുബായിൽ വെച്ചാണ് നടന്നത്. വിവാഹശേഷം വരുന്ന ആദ്യത്തെ പിറന്നാൾ ആയതുകൊണ്ട് തന്നെ മാളവികയെ തേജസും ബന്ധുക്കളും സർപ്രൈസ് കൊണ്ട് മൂടി.

Malavika Krishnadas

നാട്ടിൽ നക്ഷത്രം അനുസരിച്ചുള്ള പിറന്നാൾ ആഘോഷം കഴിഞ്ഞിട്ടാണ് ദുബായിൽ ഇം​ഗ്ലീഷ് മാസം അനുസരിച്ചുള്ള ആഘോഷം നടന്നത്. പുതിയ വീഡിയോയിൽ പിറന്നാൾ ആഘോഷത്തിന്റെയും ലഭിച്ച സമ്മാനങ്ങളുടെയും വിശേഷങ്ങൾ മാളവിക ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ദീപുവേട്ടനൊപ്പം ഷാര്‍ജയില്‍ വെച്ച് പിറന്നാള്‍ ആഘോഷിച്ചിരുന്നു.'

'വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇവിടെ പിറന്നാള്‍ ആഘോഷിക്കുന്നത്. ജനിച്ച ദിവസം സ്മരിക്കുന്നതാണല്ലോ ബര്‍ത്ത് ഡെ. അത് ഓരോ വര്‍ഷവും നമ്മള്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്നു. ഇന്നത്തേത് നല്ല സ്മരണയാണെന്ന്', പറഞ്ഞുകൊണ്ടാണ് മാളവിക വീഡിയോ തുടങ്ങിയത്.

ഓരോ വയസും ആസ്വദിച്ച് വളരെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് താനെന്നും ഓരോ വര്‍ഷവും പല പല എക്‌സൈറ്റിങ് കാര്യങ്ങളും സംഭവിക്കുമെന്നും സിംഗിള്‍ സ്റ്റാറ്റസ് മാറിയതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ആഘോഷിക്കുന്നതെന്നും മാളവിക പറയുന്നു. യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ലോ​ഗോകളും ഇരുവശത്തുമായി ചിലങ്കയും ഉള്ള മനോഹരമായ ഒരു കേക്കാണ് മാളവിക പിറന്നാളിന് മുറിച്ചത്.

പിന്നീട് തനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചാണ് മാളവിക സംസാരിച്ചത്. 'ഗംഭീരമായ പിറന്നാളാഘോഷമായിരുന്നു ഇത്തവണത്തേത്. തേജസേട്ടനാണ് എനിക്ക് ആദ്യം സര്‍പ്രൈസ് തന്നത്. മാർവലിന്റെ സ്പീക്കറായിരുന്നു സമ്മാനം. ദീപുവേട്ടനും നല്ലൊരു ഗിഫ്റ്റ് തന്നിട്ടുണ്ട്. അത് അടുത്ത വീഡിയോയില്‍ കാണിക്കുന്നതായിരിക്കും. ദെച്ചുവും എനിക്ക് സമ്മാനം തന്നിരുന്നു', മാളവിക പറയുന്നു.

Malavika Krishnadas

എല്ലാവരുടെയും ​ഗിഫ്റ്റുകളെ കുറിച്ച് സംസാരിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും ഈ പ്രാവശ്യം ഗിഫ്‌റ്റൊന്നും കിട്ടിയില്ലെന്ന് മാളവിക പറഞ്ഞപ്പോള്‍ ഡ്രസ് വാങ്ങിത്തന്നല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. ദുബായിലേക്ക് വരുന്നതിന് മുമ്പ് തന്നെ തേജസിന്റെ അച്ഛനും അമ്മയും ​ഗോൾഡ് കോയിൻ സമ്മാനമായി നൽകിയിരുന്നുവെന്നും മാളവിക വീഡിയോയിൽ പറഞ്ഞു.

പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. പലരും മാളവികയുടെ പ്രായം 24 ആണെന്ന് തിരിച്ചറിയുന്നത് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കണ്ടശേഷമാണ്. മാളൂന് 24 വയസ് മാത്രമെ ആയുള്ളൂവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X