'ഞാൻ ഇപ്പോൾ അത്ര അടിപൊളിയല്ല... തേജസേട്ടന്‍ പോയി, ഇനി 6 മാസം കഴിഞ്ഞെ തിരിച്ചുവരികയുള്ളൂ'; മാളവിക പറയുന്നു!
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. നടിയും മികച്ച നർത്തകി കൂടിയായ മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്.
മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർഥിയായ തേജസാണ് മാളവികയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവീഡിയോയും വിവാഹശേഷമുള്ള ഹണിമൂൺ ട്രിപ്പിന്റെ അടക്കം വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
മാളവിക സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. വിവാഹശേഷം തേജസിനൊപ്പമാണ് മാളവികയുടെ വീഡിയോയും ഫോട്ടോസുമെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഷിപ്പിൽ ജോലി ചെയ്യുന്ന തേജസ് വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലീവെടുത്ത് നാട്ടിലുണ്ടായിരുന്നു.

ശേഷം കുറച്ച് ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ മടങ്ങിപ്പോയത്. വിവാഹശേഷമുള്ള തേജസിന്റെ ആദ്യത്തെ യാത്രയാണ്. ഭർത്താവ് തിരികെ ജോലിയിൽ പ്രവേശിക്കാൻ പോയതുകൊണ്ട് തന്നെ അതിന്റെ വിഷമത്തിലാണ് മാളവിക.
ഷിപ്പിലാണ് തേജസിന്റെ ജോലി എന്നതുകൊണ്ട് തന്നെ മാളവികയ്ക്ക് തേജസിനൊപ്പം പോയി താമസിക്കുക എന്നതും സാധ്യമല്ല. തേജസ് പോയശേഷം തന്റെ ജീവിതം അത്ര അടിപൊളിയല്ലെന്നാണ് മാളവിക പറയുന്നത്. സ്റ്റേജ് ഷോകൾക്കായി മാളവിക ലോകം ചുറ്റുമ്പോൾ എപ്പോഴും കൂടെയുണ്ടായിരുന്നത് തേജസായിരുന്നു.
മാളവിക സ്റ്റേജിൽ ഡാൻസ് ചെയ്യുന്നത് കൗതുകം നിറഞ്ഞ ചിരിയോടെ മൊബൈൽ ക്യാമറയിൽ പകർത്തുന്ന തേജസിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. തന്റെ യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെക്കാറുള്ള മാളവിക പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് തേജസ് തിരികെ ജോലിയിൽ പോയതിനെ കുറിച്ചെല്ലാം വിശദീകരിച്ചിരിക്കുന്നത്.
മാളവിക ഇപ്പോൾ സ്വന്തം നാടായ ഒറ്റപ്പാലത്താണ് ഉള്ളത്. അവിടെ വെച്ച് മുടിക്ക് കരുത്ത് പകരുന്ന ഒരു എണ്ണ വീട്ടുകാരുടെ സഹായത്തോടെ തയ്യാറാക്കുന്ന വീഡിയോയാണ് മാളവിക പങ്കിട്ടിരിക്കുന്നത്.

നേരത്തെയും ചില പച്ചമരുന്നുകളെല്ലാം ചേർത്ത് മുടി തഴച്ച് വളരാൻ സഹായിക്കുന്ന എണ്ണ തയ്യാറാക്കുന്ന രീതി മാളവിക പങ്കുവെച്ചിരുന്നു. അന്ന് വീഡിയോ പങ്കിട്ടപ്പോൾ ലഭിച്ച ചില നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് താരം പുതിയ എണ്ണ കാച്ചൽ രീതിയുടെ വിവരങ്ങളുള്ള വീഡിയോയുമായി എത്തിയത്.
'ഞാനിപ്പോള്‍ അത്ര അടിപൊളിയല്ല. തേജസേട്ടന്‍ പോയി. ഇനി 6 മാസം കഴിഞ്ഞിട്ടെ തിരിച്ചുവരികയുള്ളൂ. ഇപ്പോള്‍ ബ്രസീലിലേക്കുള്ള യാത്രയിലാണ്. ഞാനിപ്പോള്‍ ഒറ്റപ്പാലത്താണുള്ളത്. എണ്ണ കാച്ചുന്നുണ്ടായിരുന്നു. അതൊരു വീഡിയോയായി ചെയ്യാമെന്ന് കരുതി. ഞങ്ങള്‍ രണ്ടാളും ഒന്നിച്ചുള്ള വീഡിയോ കാണാനായിരിക്കും നിങ്ങള്‍ക്ക് താല്‍പര്യമെന്ന് എനിക്കറിയാം.'
'ആറ് മാസത്തേക്ക് അതെന്തായാലും നടക്കില്ലെന്നും', വീഡിയോയിൽ മാളവിക പറയുന്നു. അടുത്തിടെ തേജസിനൊപ്പം ഒരു റൊമാന്റിക്ക് സോങിന് നൃത്തം ചെയ്ത് മാളവിക എത്തിയിരുന്നു. ഡാൻസ് പഠിച്ചിട്ടില്ലാത്ത തേജസ് മാളവികയുടെ നിർബന്ധത്തെ തുടർന്ന് വീഡിയോയിൽ നൃത്തം ചെയ്തു. എന്നാൽ തേജസിന്റെ ഡാൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തേജസുമായുള്ള വിവാഹം ഒരിക്കലും മാളവിക ചിന്തിച്ചിരുന്നില്ല. വീട്ടുകാർ വഴി ഒരു ആലോചന വന്നപ്പോൾ മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് മാളവിക പറഞ്ഞത്.


Click it and Unblock the Notifications











