'തേജസേട്ടനെക്കുറിച്ച് കൂടുതല്‍ പറയാത്തതിന് കാരണമുണ്ട്, ആ യാത്ര സമ്മാനിച്ചതാണ് മുഖത്തെ പാടുകൾ'; മാളവിക!
മലയാളികളുടെ കൺമുന്നിൽ വളർന്ന കലാകാരിയാണ് നടിയും നർത്തകിയും എല്ലാമായ മാളവിക കൃഷ്ണദാസ്. സൂപ്പർ ഡാൻസർ ജൂനിയർ മുതൽ ഒട്ടനവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു മാളവിക. താരം പങ്കെടുത്തവയിൽ ഏറെയും ഡാൻസ് റിയാലിറ്റി ഷോകളായിരുന്നു. നായിക നായകനിൽ പങ്കെടുക്കാൻ മാളവിക എത്തിയപ്പോഴാണ് താരത്തിനുള്ളിലെ അഭിനേത്രിയെ മലയാളികൾ കാണുന്നു. നായിക നായകനിലൂടെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കാനും മാളവികയ്ക്ക് സാധിച്ചു.
ചില സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. കുറച്ച് മാസം മുമ്പായിരുന്നു മാളവികയുടെ വിവാഹം. നായിക നായകനിൽ മാളവികയ്ക്കൊപ്പം മത്സരിച്ച തേജസാണ് താരത്തെ വിവാഹം ചെയ്തത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് ഇപ്പോൾ ജോലിക്കായി വിദേശത്താണ്. വിവാഹശേഷം ആദ്യമായാണ് തേജസ് ജോലിക്കായി വിദേശത്തേക്ക് പോയത്.

അതുകൊണ്ട് തന്നെ തേജസ് ഒപ്പം ഇല്ലാത്തത് മാളവികയെ വല്ലാതെ വിഷമിപ്പിക്കുന്നുമുണ്ട്. തേജസിനെ തനിക്ക് മിസ് ചെയ്യാറുണ്ടെന്നത് മാളവിക എപ്പോഴും പറയുന്ന കാര്യമാണ്. എങ്കിലും ഡാൻസ് റീൽസും യാത്രകളും വ്ലോഗിങുമെല്ലാമായി എപ്പോഴും എൻഗെജ്ഡായിരിക്കാൻ മാളവിക ശ്രമിക്കാറുണ്ട്.
മാളവികയെ വിവാഹം ചെയ്ത ശേഷം തേജസും അൽപ്പം ഡാൻസൊക്കെ തുടങ്ങിയിട്ടുണ്ട്. ജോലിക്കായി മടങ്ങിപ്പോകും മുമ്പ് തേജസ് മാളവികയ്ക്കൊപ്പം ചെയ്ത ഡാൻസ് റീൽ വൈറലായിരുന്നു. തേസജ് തന്നെയാണ് മാളവികയുടെ ഏറ്റവും വലിയ ചിയർ ലീഡർ.
മാളവിക സ്റ്റേജിൽ നൃത്തം ചെയ്യുന്നത് ആകാംഷയോടെയും അതിശയത്തോടെയും ക്യാമറയിൽ പകർത്തുന്ന തേജസിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന മാളവിക പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വർഷങ്ങൾക്ക് ശേഷം ചെന്നൈയിൽ അവധി ആഘോഷിക്കാൻ എത്തിയ വിശേഷങ്ങളാണ് മാളവിക പങ്കിട്ടിരിക്കുന്നത്. അമ്മയും മാളവികയ്ക്കൊപ്പമുണ്ടായിരുന്നു. ചെന്നൈയിൽ ട്രെയിൻ ഇറങ്ങിയപ്പോൾ മുതൽ വിശേഷങ്ങളാണ് മാളവിക പങ്കുവെച്ചത്.

കസിന്റെ വീട്ടിലാണ് മാളവികയും അമ്മയും താമസിച്ചത്. ചെന്നൈയിൽ താൻ നൃത്തം പഠിച്ചിരുന്ന സമയത്ത് തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കാണാനും അവർക്കൊപ്പം സമയം ചിലവഴിക്കാനും മാളവിക പോയിരുന്നു. അടുത്തിടെയാണ് മാളവിക ഡൽഹി യാത്ര കഴിഞ്ഞ് എത്തിയത്.
ഡൽഹിയുടെ പൊലൂഷനും ചൂടും എല്ലാം കൊണ്ട് തന്റെ മുഖത്തെല്ലാം പാടുകൾ വന്നതായും വീഡിയോയിൽ മാളവിക പറയുന്നുണ്ട്. 'ഡല്‍ഹി യാത്ര സമ്മാനിച്ചതാണ് മുഖത്ത് കാണുന്ന പാടുകള്‍. അവിടത്തെ കാലാവസ്ഥ എനിക്ക് അത്ര നല്ലതായി തോന്നിയിരുന്നില്ല. ഇവിടെയും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായെന്നായിരുന്നു', ചെന്നൈ വിശേഷങ്ങൾ പങ്കിട്ട് മാളവിക പറഞ്ഞത്. കസിനും കുടുംബത്തിനുമൊപ്പം മഹാബലിപുരത്തേക്കും മാളവിക പോയിരുന്നു.
ഡാന്‍സ് കോസ്റ്റിയൂമിലായിരുന്നു പോയത്. നൃത്ത വീഡിയോ പകർത്താനുള്ള ലക്ഷ്യവും മഹാബലിപുരം യാത്രയ്ക്ക് പിന്നിലുണ്ടായിരുന്നു. അവിടെ നിന്നും ഡാന്‍സ് ചെയ്യാന്‍ അനുമതി ലഭിക്കുമോയെന്നറിയില്ലെന്നും മാളവിക പറഞ്ഞു. മഹാബലിപുരത്തെ കാഴ്ചകൾ കണ്ട് നടക്കവെ ഭർത്താവ് തേജസിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് മാളവിക പറഞ്ഞത്. തേജസ് നല്ലൊരു ട്രവൽ പാട്നറാണെന്നും മാളവിക പറഞ്ഞു.
ഇരുവരും ഒരുമിച്ച് തായ്ലന്റിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ വീഡിയോയൊക്കെ വൈറലായിരുന്നു. 'തേജസേട്ടന്റെ കൗണ്ടറൊക്കെ അടിപൊളിയാണ്. നല്ലൊരു ട്രാവല്‍ പാര്‍ട്‌നറാണ് തേജസേട്ടന്‍. എല്ലാവര്‍ക്കും എഞ്ചോയ് ചെയ്യാന്‍ പറ്റും തേജസേട്ടനൊപ്പം പോയാല്‍. തേജസേട്ടനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയാത്തതിന് കാരണമുണ്ട്.'
'ആളിപ്പോള്‍ എവിടെയാണെന്നും എന്തൊക്കെയാണ് കാര്യങ്ങളെന്നും എങ്ങനെയാണ് ഞങ്ങള്‍ ഈ ലോങ് ഡിസ്റ്റന്‍സ് കൊണ്ടുപോവുന്നതെന്നൊക്കെ ഉള്‍പ്പെടുത്തി ഒരു വീഡിയോ ചെയ്യുന്നുണ്ട്. ഈ വീഡിയോയുടെ രണ്ടാം ഭാഗം അധികം വൈകാതെ തന്നെ വരും. അതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായതെന്നും', മാളവിക പറഞ്ഞു.


Click it and Unblock the Notifications