'എന്നേക്കാളും പെര്‍ഫെക്ടായിയെന്ന് തോന്നി, എനിക്ക് വേണ്ടിയാണ് ഈ സാഹസം ചെയ്തത്'; ഭർത്താവിനെ കുറിച്ച് മാളവിക!

റിയാലിറ്റി ഷോകൾ മിനിസ്ക്രീനിൽ സജീവമായി തുടങ്ങിയ കാലം മുതൽ പ്രേക്ഷകർ കാണുന്ന മുഖമാണ് നടി മാളവിക കൃഷ്ണദാസിന്റേത്. സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റിഷോയിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച് ആരാധകരെ സമ്പാദിച്ച മിടുക്കിയെ പിന്നീട് വളർന്ന് വലുതായ ശേഷം നായികാ നായകൻ എന്ന റിയാലിറ്റിഷോയിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ കണ്ടത്.

അതുവരെ പഠനവും മറ്റുമായി തിരക്കിലായിരുന്നു. നായികാ നായകനിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച മാളവിക തട്ടിൻപുറത്ത് അച്യുതൻ അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മാത്രമല്ല വേറെയും നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ മത്സരാർത്ഥിയായും മിനിസ്ക്രീനിൽ‌ അവതാരകയായും മാളവിക സജീവമായിരുന്നു. നായിക നായകന് ശേഷമാണ് മാളവിക സോഷ്യൽമീ‍ഡിയയിൽ സജീവമായത്. ഒരു യുട്യൂബ് ചാനലും മാളവികയ്ക്കുണ്ട്. തന്റെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴിയാണ് മാളവിക ഏറെയും പങ്കിടാറുള്ളത്.

Malavika Krishnadas

അടുത്തിടെയായിരുന്നു നായിക നായകനിൽ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയുമായുള്ള വിവാഹം നടന്നത്. നായിക നായകനിൽ മത്സരാർത്ഥികൾ ആയിരുന്നപ്പോൾ തന്നെ ഇരുവരുടെയും ജോഡിക്ക് ​ഗംഭീര സ്വീകരണം ലഭിച്ചിരുന്നു. ഇവർ വിവാഹിതരായാൽ നല്ല ജോഡിയായിരിക്കുമെന്ന് നായിക നായകൻ മെന്റേഴ്സും കാഴ്ചക്കാരും അടക്കം അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ മാളവികയുടെയും തേജസിന്റെയും പ്രണയ വിവാഹ​മായിരുന്നില്ല. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാ​ഹമായിരുന്നു. തേജസാണ് വരൻ എന്നത് മാളവിക വെളിപ്പെടുത്തിയപ്പോൾ താരത്തിന്റെ ആരാധകർക്കും ഇരുവരുടെയും സഹമത്സരാർത്ഥികൾക്കും അത് വലിയ സർപ്രൈസായി.

അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ തേജസ് നായിക നായകനിൽ മത്സരാർത്ഥിയായി പങ്കെടുത്തത്. മാളവികയുടെ സ്വപ്നങ്ങൾക്കെല്ലാം ഇപ്പോൾ നിറം പകരുന്നത് തേജസാണ്. ഭാര്യയുടെ സ്റ്റേജ് ഷോകൾ ക്യാമറയിൽ ആവേശത്തോടെ പകർത്തുന്ന തേജസിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.

ഇപ്പോഴിതാ തനിയ്ക്ക് വേണ്ടി തേജസ് ചെയ്ത ഒരു സാഹസത്തിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് മാളവിക. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിൾ ഡാൻസ് വീഡിയോയാണത്. ആദ്യമായാണ് തേജസ് മാളവികയ്ക്കൊപ്പം ഒരു നൃത്ത വീഡിയോ ചെയ്യുന്നത്.

Malavika Krishnadas

ഭര്‍ത്താവിനൊപ്പമുള്ളതില്‍ തനിക്കേറെ പ്രിയപ്പെട്ട വീഡിയോ ഏതാണെന്നും അതിന്റെ കാരണവും മാളവിക കുറിപ്പിൽ വിശദീകരിച്ചു. 'ഈ വീഡിയോ എനിക്ക് ഏറെ സ്പെഷ്യലും ഏറ്റവും പ്രിയപ്പെട്ടതുമാണ്. ഞങ്ങളൊന്നിച്ചുള്ള ആദ്യത്തെ ഡാന്‍സ് റീല്‍ വീഡിയോ ഇതാണ്. ഇത് പെര്‍ഫെക്ടല്ലെന്ന് അറിയാമെങ്കിലും എനിക്ക് എന്നേക്കാളും പെര്‍ഫെക്ടായാണ് തോന്നുന്നത്.'

'പുഞ്ചിരിയോടെയാണ് ഞാന്‍ വീഡിയോ എഡിറ്റ് ചെയ്തത്. എന്നെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിരുന്നില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. എനിക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ഈ സാഹസത്തിന് തയ്യാറായത്.'

'പൊതുവെ ഡാന്‍സ് ചെയ്യാന്‍ അത്ര ഇഷ്ടമില്ല അദ്ദേഹത്തിന്. ഇനിയും ഒരുപാട് എഴുതണമെന്നൊക്കെയുണ്ട്. പക്ഷെ ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്. എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. പെട്ടെന്ന് തന്നെ തിരികെ വരൂ തേജസേട്ടായെന്നുമായിരുന്നു', മാളവികയുടെ കുറിപ്പ്. ഒരു ലക്ഷത്തിലധികം പേരാണ് ഇതിനകം പോസ്റ്റിന് സ്‌നേഹം അറിയിച്ചെത്തിയത്. വിവാഹത്തിനായി ലീവിലെത്തിയ തേജസ് അടുത്തിടെയാണ് തിരികെ ഷിപ്പിലേക്ക് പോയത്.

മാളവികയുടെ വീഡിയോ ട്രെന്റിങിൽ ഇടംപിടിച്ച് കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ റീൽ വീഡിയോ യുട്യൂബിൽ മാത്രം നേടിയത്. മാളുവിന്റെ സന്തോഷങ്ങൾക്ക് എന്നും കൂട്ടായി തേജസ് ഉണ്ടാകണേ... എന്നും പ്രാർത്ഥനയും സ്നേഹവും, മാളുവിനെ കാണാനെ പറ്റിയില്ല... തേജേട്ടന്റെ മേലെന്ന് കണ്ണ് മാറ്റാൻ പറ്റണില്ല... എന്ത് ഭംഗിയായിട്ടാ കളിക്കുന്നെ എന്നൊക്കെയായിരുന്നു ആരാധകരുടെ കമന്റുകൾ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X