'അമ്മേയെന്ന് വിളിച്ച് പിന്നീട് അവരെ അടിക്കുന്ന എത്രയോ ആളുകളുണ്ട്'; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി മാളവിക!
നടി, അവതാരിക, ഡാൻസർ, റിയാലിറ്റി ഷോ താരം തുടങ്ങി വിവിധ ലേബലുകളിൽ തിളങ്ങുന്ന സെലിബ്രിറ്റിയാണ് മാളവിക കൃഷ്ണദാസ്. അടുത്തിടെയായിരുന്നു നായികാ നായകൻ ഫെയിം തേജസ് ജ്യോതിയുമായുള്ള മാളവികയുടെ വിവാഹം.
അറേഞ്ച്ഡ് മാരേജ് ആണെങ്കിൽ കൂടിയും ഇരുവരുടെയും സ്നേഹം കണ്ട് പ്രണയ വിവാഹമാണോയെന്ന് ചോദിക്കുന്നവർ നിരവധിയാണ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ് വിവാഹത്തോട് അനുബന്ധിച്ച് അവധി എടുത്ത് എത്തിയതാണ്. വൈകാതെ തേജസ് തിരികെ ജോലിയിൽ പ്രവേശിക്കും.
പാലക്കാടുകാരിയായ മാളവിക സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. അടുത്തിടെയാണ് താരത്തിന്റെ യുട്യൂബ് ചാനലിന് വൺ മില്യൺ സബ്സ്ക്രൈബേഴ്സ് തികഞ്ഞത്. വിവാഹശേഷം പങ്കിട്ട മാളവികയുടെ ഒട്ടുമിക്ക വീഡിയോയിലും തേജസും കുടുംബവുമുണ്ട്. ഭർത്താവിന്റെ കുടുംബത്തോടൊപ്പമുള്ള ആദ്യ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മാളവിക.

വളരെ നാളുകളായുള്ള തന്റെ സബ്സ്ക്രൈബേഴ്സിന്റെ ആവശ്യപ്രകാരം ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മാളവിക പുതിയ യുട്യൂബ് വീഡിയോയിൽ. ഉറക്കം എഴുന്നേറ്റപ്പോൾ മുതൽ രാത്രി ഭക്ഷണശേഷം നാത്തൂനും മകൾക്കും ഒപ്പമുള്ള പാട്ടിന്റെയും ഡാൻസിന്റെയും ദൃശ്യങ്ങൾ വരെ പുതിയ വീഡിയോയിൽ മാളവിക ഉൾപ്പെടുത്തിയിട്ടുണ്ട്.
മുറ്റത്ത് പൂക്കളം ഇടുന്നതിന്റെയും തേജസിന്റെ അച്ഛന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയതിന്റെയും കുടുംബത്തോടൊപ്പം സിനിമ കാണാൻ പോയതിന്റെ വിശേഷങ്ങളും മാളവിക പങ്കുവെച്ചു.
അടുത്തിടെയായി മാളവിക ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകൾ പങ്കിടുമ്പോൾ കമന്റിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് ഭർത്താവിന്റെ അമ്മയെയും അച്ഛനെയും ആന്റിയെന്നും അങ്കിളെന്നും വിളിക്കുന്നു... അമ്മ, അച്ഛൻ എന്ന് വിളിച്ചുകൂടെ എന്നുള്ളത്. അടുത്തിടെ ക്യു ആന്റ് എ വീഡിയോ പങ്കിട്ടപ്പോൾ ഈ ചോദ്യത്തിന് മാളവിക മറുപടി പറഞ്ഞിരുന്നില്ല.
അതുകൊണ്ടാണ് പുതിയ വീഡിയോയിൽ എല്ലാവരുടെയും സാന്നിധ്യത്തിൽ മാളവിക മറുപടി പറഞ്ഞത്. താൻ അമ്മ എന്ന് വിളിക്കണമെന്ന് ആളുകൾ പറയുന്നതിനോട് എന്താണ് അഭിപ്രായമെന്ന് തേജസിന്റെ ചേച്ചിയോടാണ് മാളവിക ആദ്യം ചോദിച്ചത്.

അതിന് ചേച്ചി താര നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'അമ്മേ എന്ന് വിളിച്ചാലും ആന്റി എന്ന് വിളിച്ചാലും നമ്മുടെ മനസിൽ അവർക്കുള്ള സ്ഥാനം മാറുന്നില്ലല്ലോ. അമ്മേയെന്ന് വിളിച്ച് പിന്നീട് അവരെ വല്ലാതെ അടിക്കുന്ന എത്രയോ ആളുകളുണ്ട്', എന്നാണ് ചേച്ചി താര പറഞ്ഞത്. പിന്നീടാണ് തന്റെ ഭാഗം മാളവിക വിശദീകരിച്ചത്. 'നായിക നായകൻ മുതൽ കണ്ടും സംസാരിച്ചുമുള്ള പരിചയം വെച്ച് ആന്റി എന്ന് വിളിച്ച് എനിക്ക് ശീലമായി.'
'തേജസേട്ടൻ എന്റെ അമ്മയെ ആന്റിയെന്നാണ് വിളിക്കുന്നത്. അത് സ്നേഹ കുറവ് ഉള്ളതുകൊണ്ടല്ല. സ്ഥാനം കൊടുക്കാത്തത് കൊണ്ടോ അല്ല. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അമ്മേ എന്ന് വിളിക്കാൻ നോക്കിയാൻ ആർട്ടിഫിഷലായി തോന്നുന്നുമെന്നും', മാളവികയും തേജസും പറയുന്നു.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അടുത്തിടെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ആറുവയസിന് മൂത്തതാണ് മാളുവിനെക്കാളും താനെന്നാണ് തേജസ് പറഞ്ഞത്. 1993ലാണ് തേജസ് ജനിച്ചത്. മാളവിക ജനിച്ചത് 1999 ലും. നേവി ഓഫീസർ ആയതുകൊണ്ട് ആ ജോലിയും കാര്യങ്ങളും ഒക്കെ നേരത്തെ തന്നെ അറിയാമായിരുന്നു.
എന്നാൽ പെട്ടെന്ന് പോകുമ്പോൾ സങ്കടം ഉണ്ടാകുമെന്നാണ് തേജസ് തിരികെ പോകുന്നതിനെക്കുറിച്ച് മാളവിക പറഞ്ഞത്. അമ്മ മാത്രമാണ് മാളവികയ്ക്കുള്ളത്. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചതാണ്. ആ കഥകളെല്ലാം മാളവിക തന്നെ പലപ്പോഴായി ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications