ലാലേട്ടന്റെ ആ കമന്റ് ഇന്നും മറക്കാന്‍ പറ്റില്ല; മേലാകെ ഒരു കുളിരായിരുന്നു; ഒപ്പം അഭിനയിക്കാനും പറ്റി: മാളവിക
സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് മാളവിക മേനോന്‍. 916 എന്ന ചിത്രത്തിലൂടെയാണ് ലീഡ് റോളിലേക്ക് എത്തുന്നത്. തുടര്‍ന്ന് നടന്‍, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബെറ്റാലിയന്‍, മാമാങ്കം, കടുവ, ഒരുത്തീ, ആറാട്ട്, പദ്മിനി, തങ്കമണി, കുറുക്കന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചിട്ടുണ്ട്.
വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന ചിത്രമാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ചും ആറാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും മനസ് തുറക്കുകയാണ് നടി. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ആറാട്ട് ആണ് ആദ്യമായി ലാലേട്ടനൊപ്പം ചെയ്ത ചിത്രം. മമ്മൂക്ക ലാലേട്ടന്‍ എന്നൊക്കെ പറയുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുക എന്നത് ഒരു ആഗ്രഹം തന്നെയായിരുന്നു. ഒരു സാധാരണ പ്രേക്ഷകയായി നമ്മള്‍ ഇവരെ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ ഇവരുട കൂടെ നില്‍ക്കാന്‍ പറ്റും ഒരു ഫോട്ടോ എടുക്കാന്‍ പറ്റും കൂടെ അഭിനയിക്കാന്‍ പറ്റും എന്ന് പോലും ജീവിതത്തില്‍ വിചാരിച്ചിട്ടില്ലെന്ന് മാളവിക പറയുന്നു.
അത്തരം ആഗ്രഹങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായി കാണുമ്പോള്‍ മേലാകെ മഞ്ഞ് വീഴുന്ന പോലെ തോന്നലാണ്. അങ്ങനെ ഒരു ഫീലിംഗ് ആണ്. നരസിംഹം ഒക്കെ പോലത്തെ ഒരു സ്‌റ്റൈലില്‍ അടുത്ത കാലത്ത് മോഹന്‍ലാലിനെ നല്ല ഭംഗിയില്‍ കാണിച്ച ചിത്രമാണ് ആറാട്ട്. അതില്‍ ഒപ്പം അഭിനയിക്കാന്‍ പറ്റി എന്നത് തന്നെയാണ് വലിയ കാര്യം.
ഞങ്ങള്‍ പക്ഷെ അധികം അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല. ഒരിക്കല്‍ ഒരു അനുഭവം ഉണ്ടായത്, അന്ന് അമ്മയുടെ ഷോ നടക്കുന്ന സമയമായിരുന്നു. അന്ന് സ്‌റ്റേജില്‍ ആശ ചേച്ചിയുടേയോ മറ്റോ പരിപാടി കഴിഞ്ഞു. അത് കഴിഞ്ഞിട്ട് അടുത്തതാണല്ലോ എന്നതുകൊണ്ട് ഞാന്‍ ഇങ്ങനെ ബാക്ക് സ്‌റ്റേജില്‍ നില്‍ക്കുകയാരുന്നു. അവര്‍ കഴിഞ്ഞ് ഇറങ്ങി. അടുത്തത് എന്റെയായിരുന്നു.
എന്റേത് കഴിഞ്ഞിട്ട് ലാലേട്ടന്റെ ഒരു പെര്‍ഫോര്‍മന്‍സ് കൂടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ഇങ്ങനെ സ്‌റ്റേജില്‍ കയറാനായി നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ ഓള്‍ ദ ബെസ്റ്റ് പറഞ്ഞത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഡാന്‍സിന് അന്ന് തന്നോട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് ലാലേട്ടനും നല്ല കമന്റ് പറഞ്ഞെന്നും മാളവിക പറഞ്ഞു.
'ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അടിപൊളിയാണ് ഒരു രക്ഷയുമില്ല എനര്‍ജി ലെവല്‍,' എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അദ്ദേഹം അന്ന് പറഞ്ഞ ആ വാക്കുകള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ലാലേട്ടനെ എപ്പോള്‍ കണ്ടാലും എനിക്ക് ആ ഒരു ഇതാണ് ഓര്‍മ വരിക. ഞാന്‍ അന്ന് അദ്ദേഹത്തിന്റെ കൂടെ സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെന്നും മാളവിക പറഞ്ഞു.
മാത്രമല്ല, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു കമന്റ് വരിക എന്ന് പറയുന്നത് വലിയ കാര്യമാണ്. വളരെ പെര്‍ഫക്ഷണിസ്റ്റായ വിരലുകള്‍ പോലും അഭിനയിക്കുമെന്ന് പറയുന്ന ഒരാളുടെ അടുത്ത് നിന്ന് അങ്ങനെ ഒരു കമന്റ് കിട്ടിയപ്പോള്‍ നേരത്തെ പറഞ്ഞ പോലെ എനിക്ക് ആകെ ഒരു കുളിരായിരുന്നു.

ലാലേട്ടനോട് നന്ദി ഒക്കെ പറഞ്ഞ്, അദ്ദഹേത്തോട് അനുഗ്രഹം ഒക്കെ വാങ്ങി അന്ന്. എനിക്ക് അവസരങ്ങള്‍ ചോദിക്കാന്‍ മടിയാണ്. പക്ഷെ ചോദിച്ചാലേ കിട്ടൂ. അങ്ങനെ ചോദിക്കാന്‍ ഒക്കെ പഠിച്ചു വരികയാണ്. ഇത്രയും ആക്ടേഴ്‌സ് വരുന്ന സ്ഥലത്ത് എന്നെ ആലോചിക്കണം എന്നില്ല. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചോദിച്ച് പഠിച്ചു വരികയാണെന്നും നടി പറഞ്ഞു.
സിനിമയില്‍ അങ്ങനെ അടുത്ത സൗഹൃദങ്ങള്‍ ഒന്നുമില്ല. എല്ലാവരോടും സ്‌നേഹവും കാണാറുണ്ട്. അല്ലാതെ ഒരു ഹായ് ബായ് ബന്ധത്തിനപ്പുറം വലിയ ബന്ധങ്ങള്‍ ഒന്നും ഉണ്ടാവാറില്ലെന്നും മാളവിക അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications











