ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ, മഞ്ജു വാര്യര്‍ തുടങ്ങിയവർക്ക് കിട്ടിയ കഥാപാത്രം ഇപ്പോഴില്ലെന്ന് മാളവിക
കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയാണ് അടുത്തിടെ നടി മാളാവിക മോഹനന്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാളവിക ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു.
ആറ് സിനിമകളില്‍ മാത്രമേ ഇതുവരെ മാളവിക അഭിനയിച്ചിട്ടുള്ളു. എന്നാല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെയുള്ള ഭാഷകളിലെല്ലാം അഭിനയിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. സിനിമകളില്‍ തിളങ്ങിയതോടെ മാളവികയുടെ പേരിലും ഗോസിപ്പുകള്‍ വന്നിരുന്നു. അതില്‍ പ്രധാനം ബോളിവുഡിലെ മുന്‍നിര യുവനടന്‍ വിക്കി കൗശലുമായി മാളവികയും പ്രണയത്തിലാണെന്നത് ആയിരുന്നു.
എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് സംസാരിച്ച് എത്തിയ മാളവികയുടെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ഒരു കാലത്ത് ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാര്‍ക്ക് കിട്ടിയത് പോലെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും തന്നെ ലഭിക്കുന്നില്ലെന്നാണ് ഒരു അഭിമുഖത്തില്‍ മാളവിക പറഞ്ഞിരിക്കുന്നത്.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ....
'സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. പാര്‍വ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാള സിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു. മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്.
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണത്തിന് ഷീല. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷീല, ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്.
പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്സിസ്റ്റും ആയിട്ടുണ്ട് മലയാള സിനിമ'.


Click it and Unblock the Notifications