'ധനുഷ്, രജനികാന്ത് പോലുള്ള നടന്മാരെ പറ്റി എന്തിനാണ് ചോദിക്കുന്നത്, ലേഡി സൂപ്പർസ്റ്റാർ ടേം ഇഷ്ടമല്ല'; മാളവിക
മലയാളിയാണെങ്കിൽ മാളവിക മോഹനൻ വളർന്നത് നോർത്ത് ഇന്ത്യയിലാണ്. ഇന്ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം തിരക്കുള്ള നടിയാണ് മാളവിക. 2013ലാണ് ആദ്യമായി മാളവിക സിനിമയിൽ അഭിനയിക്കുന്നത്.
അതിനുശേഷം തമിഴ്, കന്നട, ഹിന്ദി ഭാഷകളിലായി സിനിമകളും വെബ് സീരീസുകളും ചെയ്തു താരം. മാളവികയുടെ ഏറ്റവും പുതിയ റിലീസാണ് ക്രിസ്റ്റി. മാത്യു തോമസാണ് ചിത്രത്തിൽ നായകൻ.
പട്ടം പോലെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമ. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്.
ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് കൂടി ക്രിസ്റ്റി കാരണമാവുന്നുണ്ട്. എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായം പറയാൻ മടിയില്ലാത്ത നടി കൂടിയാണ് മാളവിക.

ഇപ്പോഴിത ധനുഷ്, രജനികാന്ത് അടക്കമുള്ള നടന്മാരെ പറ്റിയും അവർക്കൊപ്പമുള്ള അനുഭവത്തെ കുറിച്ചും ക്രിസ്റ്റിയുടെ പ്രമോഷനെത്തിയപ്പോൾ അവതാരകൻ ചോദിച്ചപ്പോൾ മാളവിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ മിക്കവാറും അഭിമുഖങ്ങളിൽ അമ്പത് ശതമാനവും ഞാൻ ഇവരെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും സംസാരിക്കാൻ ബാക്കിയുള്ള സമയമാണ് തനിക്ക് കിട്ടുന്നതെന്നും മാളവിക പറഞ്ഞു.

റെഡ് എഫ്എമ്മിന് നൽകിയ മാളവികയുടെ അഭിമുഖമാണ് വൈറലാകുന്നത്. 'രജനികാന്ത് സാർ വളരെ എൻകറേജിങാണ്. പുതുമുഖങ്ങളെ നന്നായി സപ്പോർട്ട് ചെയ്യും. ഏത് ഇന്റർവ്യൂവിൽ പോയാലും പൊതുവെ ചോദിക്കുന്ന ചോദ്യമാണ് ആ നടനൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു.'
'ഈ നടനൊപ്പമുള്ള എക്സ്പീരിയൻസ് എന്തായിരുന്നുവെന്ന്. പക്ഷെ നടിമാർക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന് നടന്മാരോട് വളരെ വിരളമായി മാത്രമെ ചോദിക്കാറുള്ളു.'

'മിക്കവാറും അഭിമുഖങ്ങളിൽ അമ്പത് ശതമാനത്തോളം ഞാൻ സംസാരിക്കുന്നത് വിജയ് സാർ, രജനി സാർ, ധനുഷ്, ദുൽഖർ എന്നിവർക്കൊപ്പമുള്ള അനുഭവമാണ്. ദുൽഖറിനോട് മാത്രമാണ് മൃണാളിനൊപ്പമുള്ളതും പാർവതിക്കൊപ്പമുള്ളതുമായ എക്സ്പീരിയൻസ് ചോദിച്ചിട്ടുള്ളത് എന്ന് തോന്നുന്നു.'
'ഇത്തരം അഭിമുഖങ്ങളിൽ എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും വളരെ കുറച്ച് മാത്രമെ അതിനാൽ ഞാൻ സംസാരിക്കാറുള്ളു. ധനുഷ് പ്രൊഫഷണലി കുറെ ഹെൽപ്പ് ചെയ്യും.'

'വിജയ് സാർ വളരെ ക്ലോസ് ഫ്രണ്ടാണ്. എപ്പോഴും പോസിറ്റിവിറ്റിയുള്ള ആളാണ്. ആരെ കുറിച്ചും നെഗറ്റീവ് പറയില്ല. മാത്യുവിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് ഇഷ്ടമാണ്. അവനൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമാണ്. മറ്റ് അഭിനേതാക്കളുടെ അഭിമുഖങ്ങൾ ഞാൻ കാണാൻ ശ്രമിക്കാറുണ്ട്.'
'എന്റെ കണ്ണുകളും ചുണ്ടും വളരെ എക്സ്പ്രസീവാണെന്ന് ധനുഷ് എന്നോട് പറഞ്ഞിട്ടുണ്ട്. സർട്ടിലായി ചെയ്യാനും ധനുഷ് പറയും. സിനിമ ചെയ്തില്ലെങ്കിൽ ട്രാവൽ ചെയ്യും. ഫോട്ടോഷൂട്ട് ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്താൽ കണ്ടുപിടിച്ച് അടി കൊടുക്കും.'

'ഹിന്ദിയിൽ ഡബ് ചെയ്യാൻ എളുപ്പമാണ്. പട്ടംപോലെയിൽ എനിക്ക് ഡബ് ചെയ്തത് വളരെ മോശമായിട്ടാണ്. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന ടേം എനിക്ക് ഇഷ്ടമല്ല. നടന്മാരെ നമ്മൾ സൂപ്പർസ്റ്റാർ എന്നല്ലേ വിളിക്കുന്നത്.'
'അപ്പോൾ പിന്നെ നടിമാരെയും സൂപ്പർസ്റ്റാർ എന്ന് വിളിക്കാമല്ലോ. ജെന്റർ വെച്ച് പറയേണ്ടതില്ലല്ലോ. ലേഡി എന്നുള്ളതിന്റെ ആവശ്യം ഇല്ല. സിനിമ പോയി കഴിഞ്ഞാൽ എനിക്ക് ഡിപ്രഷൻ വരും പക്ഷെ സോഷ്യൽമീഡിയ പോയി കഴിഞ്ഞാൽ എനിക്ക് പ്രശ്നമില്ല' മാളവിക മോഹനൻ പറഞ്ഞു.


Click it and Unblock the Notifications