വീണ്ടും അതീവ ഗ്ലാമറസ്സായി ബോൾഡൻ ലുക്കിൽ മാളവിക മോഹനൻ, ലാക്മി ഫാഷൻ വീക്കിൽ ചുവട് വച്ച് താരം
തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. അഭിനയത്തിനോടൊപ്പം തന്നെ ഫാഷൻ ഷോകളിലും താരം സജീവമാണ്. റാമ്പുകളിൽ ചുവട് വയ്ക്കുന്ന മാളവികയുടെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാക്മി ഫാഷൻ വീക്കിൽ ചുവട് വയ്ക്കുന്ന മാളവികയുടെ ചിത്രങ്ങളാണ്.

മാളവികയ്ക്കൊപ്പം നടി അമൈറയും മാളവികയ്ക്കൊപ്പം ഫാഷൻ ഷോയിൽ തിളങ്ങിയിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലാക്മിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ഗൗൺ ധരിച്ചാണ് മാളവിക റാമ്പിൽ ചുവട് വെച്ചിരിക്കുന്നത്. ഫിലിം ഫെയറിന് മുന്നോടിയായി നടത്തി പരിപാടിയിലും അതീവ ഗ്ലാമറസ്സായിട്ടായിരുന്നു താരം എത്തിയത്. ഷോയുടെ പ്രധാന ആകർഷണം തന്നെ മാളവികയായിരുന്നു.
മാളവികയുടെ ബോൾഡൻ ലുക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കേറിയ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് തലൈവർ ചിത്രമായ പേട്ടയിലാണ്. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിജയിയുടെ നായികയായിട്ടാണ് ചിത്രത്തിൽ മാളവിക എത്തുന്നത്.


Click it and Unblock the Notifications