റാംപില്‍ തിളങ്ങി നടി മാളവിക മോഹനന്‍! ഡീപ് ബ്ലൂ നിറത്തിലെ വസ്ത്രത്തിന് കണ്ണ് വെച്ച് ആരാധകര്‍
ഫാഷന്‍ വീക്കില്‍ തിളങ്ങി നില്‍ക്കുന്ന ഒരുപാട് നടിമാരുണ്ട്. അന്താരാഷ്ട്ര നടിമാരും ബോളിവുഡ് സുന്ദരിമാരും പങ്കെടുക്കുന്ന ലാക്‌മേ ഫാഷന്‍ വീക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുന്‍നിര മോഡലുകള്‍ക്കൊപ്പം തെന്നിന്ത്യന്‍ നടി മാളവിക മോഹനനുമുണ്ട്.
ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രം ധരിച്ചായിരുന്നു നടി റാംപ് വാക്കിനെത്തിയത്.ബ്രാലെറ്റും പലാസോയും ജാക്കറ്റുമായിരുന്നു മാളവികയുടെ വേഷം. ഡീപ് ബ്ലൂ നിറത്തിലുള്ള ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞതായിരുന്നു പലാസോ. മിനിമല്‍ മേക്കപ്പും ലൂസ് ഹെയര്‍ സ്റ്റൈലുമായിരുന്നു നടി തിരഞ്ഞെടുത്തത്.

ഓഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ഫാഷന്‍ മാമാങ്കം ഒരാഴ്ചത്തോളം നീണ്ട് നില്‍ക്കും. മറ്റ് നടിമാരെ കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ വന്നില്ലെങ്കിലും മാളവിക തിളങ്ങി നില്‍ക്കുകയാണ്. മലയാളി ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ദുല്‍ഖറിന്റെ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ബോളിവുഡ് നടന്‍ വിക്കി കൗശലും മാളവികയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ അടുത്ത കാലത്ത് പ്രചരിച്ചിരുന്നു.


Click it and Unblock the Notifications