മാന്യമായ വസ്ത്രമാണോ ഇത്? നടി മാളവികയെ കളിയാക്കിയവര്‍ക്കുള്ള ചുട്ട മറുപടിയുമായി നടി! ചിത്രം വൈറല്‍
സ്ത്രീകള്‍ക്ക് നേരെ നടകുന്ന അതിക്രമങ്ങള്‍ പല തരത്തിലാണ്. അതില്‍ നടിമാരുടെ കാര്യമെടുക്കുകയാണെങ്കില്‍ സൈബര്‍ ആക്രമണത്തിന് പ്രധാനമായും ഇരയാവുന്നതാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്. ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടതിന് അടുത്തിടെ നടി മാധുരിയ്ക്ക് നേരിടേണ്ടി വന്നത് വാര്‍ത്തയായിരുന്നു. തങ്ങള്‍ക്ക് നേരെ അശ്ലീലം പറയുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കാന്‍ മടിയില്ലാത്ത നടിമാരും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ നടി മാളവികമോഹനനാണ് വാര്‍ത്തകളില്‍ നിറയുന്നത്.

സോഷ്യല്‍ മീഡിയ വഴി മാളവിക പങ്കുവെച്ച ചിത്രങ്ങള്‍ കാരണമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നടിയുടെ വസ്ത്രധാരണത്തെയും ഗ്ലാമര്‍ ലുക്കിനെയും വിമര്‍ശിച്ച് ഒരു കൂട്ടര്‍ എത്തി. മാന്യമായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത്... തുടങ്ങി നിരവധി കമന്റുകളായിരുന്നു മാളവികയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാല്‍ അവര്‍ക്കിട്ടുള്ള ചുട്ട മറുപടിയുമായിട്ടാണ് നടി വന്നിരിക്കുന്നത്.
ബഹുമാനിക്കപ്പെടേണ്ട ഒരു പെണ്‍കുട്ടി ധരിക്കേണ്ട വസ്ത്രമാണോ ഇത്..? എന്ന അഭിപ്രായങ്ങള്‍ ഞാന്‍ ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ അത്തരത്തില്‍ മാന്യമായിട്ടുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ പങ്കുവെക്കുകയാണ്. എന്ത് വേണമെങ്കിലും ആയിക്കോട്ടെ എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ധരിക്കുമെന്നാണ് മാളവിക പറയുന്നത്. ഹാഫ് ജീന്‍സും സ്ലീവ് ലെസ് വസ്ത്രവും ധരിച്ച് ഒരു കസേരയുടെ മുകളില്‍ ഇരിക്കുന്ന മാളവികയുടെ ചിത്രമായിരുന്നു പുറത്ത് വന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി വന്നതോടെ മാളവികയ്ക്ക് പിന്തുണയുമായി ഒരു വിഭാഗം ആളുകള്‍ എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











