കാലിഫോര്‍ണിയയില്‍ അവധി ആഘോഷം! നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മാളവിക അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ബോളിവുഡ് നടന്‍ വിക്കി കൗശലും മാളവികയും പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

actress-malavika-mohanan

എന്നാല്‍ മാളവികയോ വിക്കിയോ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ സംസാരിച്ചിരുന്നില്ല. അതേ സമയം മാളവിക ഇപ്പോള്‍ കാലിഫോര്‍ണയില്‍ അവധി ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. സാഹസികത നിറഞ്ഞതും ഗ്ലാമറസ് ലുക്കിലെത്തിയതുമായി നിരവധി ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ സിനിമയിലേക്ക് എത്തുന്ന്ത്. ശേഷം നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നിങ്ങനെ രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മലയാളത്തില്‍ നിന്നും കന്നഡയിലും പിന്നീട് തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X