ഷാരൂഖ് ഖാനെ കണ്ട ഞെട്ടലിൽ എനിക്ക് ശബ്ദം ഇല്ലാതായി; 13-മത്തെ വയസില്‍ ലൊക്കേഷനില്‍ പോയതിനെ പറ്റി മാളവിക

പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകള്‍ എന്നതില്‍ നിന്നും ഇന്ന് ഇന്ത്യയില്‍ അറിപ്പെടുന്ന നായികയായി മാറിയ സുന്ദരിയാണ് മാളവിക മോഹനന്‍. 2013 ല്‍ പുറത്തിറങ്ങിയ പട്ടംപോലെ എന്ന സിനിമയിലൂടെയാണ് മാളവിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച സിനിമ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴിലും ഹിന്ദിയിലുമൊക്കെ നടി സജീവമായി.

തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടിയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അച്ഛനില്‍ നിന്ന് കിട്ടിയ പിന്തുണയെ കുറിച്ചും സിനിമയില്‍ നിന്നും പഠിച്ചത് എന്തൊക്കെയാണെന്നും മാളവിക പറഞ്ഞത്.

 malavika-mohanan

അച്ഛനില്‍ നിന്നും ലഭിച്ച സിനിമാനുഭവത്തെ കുറിച്ച് മാളവിക പറഞ്ഞതിങ്ങനെയാണ്.. 'എങ്ങനെ നടിയാകണമെന്നല്ല, എങ്ങനെ നല്ല പ്രൊഫഷണലാകണം എന്നാണ് സിനിമയില്‍ എത്തിയപ്പോള്‍ അച്ഛന്‍ പറഞ്ഞത്. ഷൂട്ടിങ്ങില്‍ എത്ര നന്നായി പെര്‍ഫോം ചെയ്താലും സെറ്റിലുള്ളവര്‍ ഓര്‍ത്തിരിക്കുന്നത് പുഞ്ചിരിയോടെ പറഞ്ഞ ഒരു വാക്കാകും. മൂന്നോ നാലോ മാസമൊക്കെ സിനിമയ്ക്കായി അച്ഛന്‍ മാറി നില്‍ക്കുന്നത് കണ്ടാണ് ഞാനും അനിയനും വളര്‍ന്നത്' എന്ന് മാളവിക പറയുന്നു.

ഒരിക്കല്‍ അച്ഛന്റെ കൂടെ സിനിമാ ലൊക്കേഷനില്‍ പോയ അനുഭവവും മാളവിക വെളിപ്പെടുത്തി.. 'ഡോണ്‍ എന്ന സിനിമയുടെ സെറ്റിലാണ് പോയത്. അന്നെനിക്ക് പതിമൂന്ന് വയസേയുള്ളു. കിങ് ഖാന്‍ ഷാരൂഖിനെ കണ്ട ഞെട്ടലില്‍ എനിക്ക് ശബ്ദം പോലും പുറത്ത് വന്നില്ല.

 malavika-mohanan

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു അത്ഭുതം സംഭവിച്ചത്. ബിയോണ്ട് ദ് ക്ലൗഡ്‌സ്് റിലീസായ വര്‍ഷം. മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയര്‍ അവരാര്‍ഡ് നോമിനേഷനില്‍ ഞാനുമുണ്ട്. അവാര്‍ഡ് തരാനെത്തിയ ഷാരൂഖ് ഖാന്‍ നോമിനീസിനെ സ്‌റ്റേജില്‍ വിളിച്ച് ഒപ്പം ഡാന്‍സ് ചെയ്തു' നടി ഓര്‍മ്മിക്കുന്നു.

സിനിമയില്‍ നിന്നും മാളവിക മനസിലാക്കിയത് എന്തൊക്കെയാണ്?

മെന്റലി ഈസിയായിട്ടുള്ള ഇന്‍ഡസ്ട്രിയല്ല സിനിമയെന്ന് മനസിലാക്കി. കുറേ കാലത്തെ കഷ്ടപ്പാടും കാത്തിരിപ്പും കൊണ്ടേ താരമാകാന്‍ സാധിക്കൂ. പരാജയത്തെ നേരിടാന്‍ കൂടി മനസ് കൊണ്ട് തയ്യാറെടുക്കണം. സിനിമയുടെ ഗ്ലാമറും തിളക്കവും കണ്ട് പല തരത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ മുതിരുന്നവര്‍ ഉണ്ടാകും. പക്ഷേ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് സിനിമയില്‍ ചാന്‍സ് കിട്ടുക.. എന്നാണ് മാളവിക ചോദിക്കുന്നത്.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X