'വർഷങ്ങൾക്ക് ശേഷം അപ്പയ്ക്കൊപ്പം മല്ലി...'; മമ്മൂട്ടിക്കൊപ്പമുള്ള നടി മാളവിക നായരുടെ ചിത്രങ്ങൾ വൈറലാകുന്നു!

മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലെ അന്ധയായ മല്ലിക എന്ന കുട്ടിയെ അങ്ങനെ മറക്കാൻ മലയാളികൾക്ക് പറ്റില്ല. നടി മാളവികയുടെ ആദ്യ ചിത്രമായിരുന്നു കറുത്ത പക്ഷികൾ. ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ മാളവിക നായർ ഇന്ന് നായിക നിരയിലേക്ക് എത്തികഴിഞ്ഞു.

നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിലും നീണ്ട ഇടവേളക്ക് ശേഷം മാളവിക മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശേഷം ടിനി ടോം നായകനായ ഡഫേദാർ എന്ന ചിത്രത്തിലും മാളവികയാണ് നായികയായി എത്തിയത്.

കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവിക മലയാള സിനിമയിലെത്തുന്നത്.

അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച മാളവിക 2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക സംസ്ഥാനപുരസ്‌കാരം നേടിയത്.

Malavika Nair

ഇപ്പോഴിതാ അമ്മയുടെ മീറ്റിങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ റീൽ പിതാവ് മമ്മൂട്ടിക്കൊപ്പം പകർത്തിയ ചിത്രം മാളവിക സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷം മല്ലി അപ്പയെ കണ്ടപ്പോള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക നായര്‍ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടത്. ഫോട്ടോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.

അന്നും ഇന്നും ഒരു മാറ്റവും സംഭവിക്കാത്തത് മമ്മൂട്ടിക്കാണെന്നും മാളവിക ഒരുപാട് വളർന്നുവെന്നുമാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. കാലം കുറേയായെങ്കിലും ആ മനുഷ്യന് ഇപ്പോഴും ഒരുമാറ്റവുമില്ലെന്നും കമന്റുകളുണ്ട്. രമേഷ് പിഷാരടിയാണ് ഈ ചിത്രം പകര്‍ത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു.

'മമ്മൂക്കയുടെ നായികയായി മാളു എത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, ഈ മനുഷ്യന് എന്താണ് പ്രായമാവാതെ നില്‍ക്കുന്നത്, മല്ലിയേയും അപ്പയേയും മലയാളികള്‍ അങ്ങനെ മറക്കുമോ?, സൂപ്പര്‍ ഫോട്ടോ', എന്നിങ്ങനെ നിരവധി കമന്റുകളും ചിത്രത്തിന് താഴെയുണ്ട്. തുടരെ തുടരെ സിനിമകൾ ചെയ്യാറില്ലെങ്കിലും മാളവിക ഭാ​ഗമാകുന്ന സിനിമകൾ എല്ലാം തന്നെ ഹിറ്റായി മാറാറുണ്ട്. ​

ഭ്രമം, ജോർജേട്ടൻസ് പൂരം, സിബിഐ ഫൈവ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. അഭിനയത്തോടൊപ്പം പഠനത്തിലും മിടുക്കിയാണ് മാളവിക. മികച്ച വിജയത്തോടെ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി മാളവിക അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നാണ് മാളവിക ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. സിനിമ മേഖലയിൽ സജീവമായപ്പോഴും പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നെന്ന് മാളവിക പറഞ്ഞിരുന്നു. ഒരു ദിവസം പോലും ക്ലാസ് മുടക്കാതെയാണ് താരം പഠനം പൂർത്തിയാക്കിയത്.

Malavika Nair

കോളജ് ജീവിതം ആസ്വദിക്കണമെന്നതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞ് മാളവിക ഒരു ബ്രേക്ക് എടുത്തത്. നായികയായി അരങ്ങേറുന്നതിന് മുമ്പ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ പോയ അനുഭവവും മാളവിക മുമ്പ് പങ്കുവെച്ചിട്ടുണ്ട്. കറുത്ത പക്ഷിയിലെ മകളോടുള്ള വാത്സല്യമാണ് ഇന്നും അദ്ദേഹത്തിന് എന്നോടുള്ളത്. സംവിധായകന്‍ ഓക്കെ പറഞ്ഞതിന് ശേഷമായാണ് താന്‍ കൂളായതെന്നും നായികയായി അരങ്ങേറിയ ശേഷമുള്ള അഭിമുഖത്തില്‍ മാളവിക വ്യക്തമാക്കിയിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X